പുരസ്കാര നിറവിൽ ബിനു അടിമാലി!! കഴിഞ്ഞ 18 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോവേഷവും മിന്നി മറയുമ്പോൾ നിങ്ങൾ ഓരോരുത്തരും തന്ന കരുതലും സ്നേഹവും ആണ് എന്നെ ഈ പുരസ്കാരത്തിലേക്ക് നയിച്ചത്: നിനച്ചിരിക്കാത്ത നേരത്ത് മിന്നലായ് തേടിയെത്തി മിന്നലെ അവാർഡ്

ടെലിവിഷൻ പ്രേക്ഷകരിലേക്ക് കൗണ്ടറുകളുമായി കടന്നുകൂടിയ താരമാണ് ബിനുഅടിമാലി. 2003 മുതല്‍ കോമഡി ഷോ രംഗത്തും 2012 മുതൽ മിനി സ്ക്രീനിലും ചലച്ചിത്രരംഗത്തും സജീവമായിട്ടുള്ള അദ്ദേഹം തല്‍സമയം ഒരു പെണ്‍കുട്ടി, ഇതിഹാസ, പാവാട, ക്രയോണ്‍സ്, ക്വീന്‍, കാര്‍ബണ്‍, നാം തുടങ്ങി ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.
നിരവധി കോമഡി ഷോകളിലൂടേയും മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. അടുത്തിടെ ഫ്ലവേഴ്സിലെ സ്റ്റാർ മാജികിലൂടെയാണ് അദ്ദേഹം ഏറെ ജനപ്രീതി നേടിയത്.
ഇപ്പോഴിതാ, താരം തനിക്കു ലഭിച്ച മിന്നലേ അവാർഡിനെ കുറിച്ചു പറയുന്ന വാക്കുകളാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ്, തനിക്കു ലഭിച്ച സന്തോഷത്തെ കുറിച്ച് ബിനു അടിമാലി പങ്കു വെക്കുന്നത്.
മണപ്പുറം മിന്നലെ ഫിലിം ആൻഡ് ടിവി അവാര്‍ഡ്സിൽ ബെസ്റ്റ് കൊമേഡിയനുള്ള പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ സന്തോഷ് പണ്ഡിറ്റ് സ്റ്റാർ മാജികിൽ എത്തിയതും അതിന് ശേഷം ബിനു അടിമാലിയുമായുണ്ടായ ചില സംവാദങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഇങ്ങനെയുള്ള പുരസ്കാരങ്ങൾ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുവാൻ എന്നെപ്പോലുള്ള എളിയ കലാകാരന്മാർക്ക് വലിയ പ്രചോദനമാണ് ഇതുവരെ ഉണ്ടായിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും നടൻ കുറിപ്പിലൂടെ അറിയിക്കുന്നുണ്ട്..
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
നിനച്ചിരിക്കാത്ത നേരത്ത് ഒരു മിന്നലായ് എന്നെ തേടിയെത്തിയ മിന്നലെ അവാർഡ്. കഴിഞ്ഞ 18 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോവേഷവും മിന്നി മറയുമ്പോൾ നിങ്ങൾ ഓരോരുത്തരും തന്ന കരുതലും സ്നേഹവും ആണ് എന്നെഈ പുരസ്കാരത്തിലേക്കെതിച്ചതെന്നു ഞാൻ അഭിമാനത്തോടെ വിശ്വസിക്കുന്നു .
ഒപ്പം കാരുണ്യവാനായ ദൈവത്തിനും എന്റെ കുടുംബത്തിനും എന്റെ ഷോ ഡയറക്ടർ അനൂപ് ജോണിനും എന്റെ സഹപ്രവർത്തകർക്കും, നിങ്ങൾ ഓരോരുത്തർക്കുമായി ഞാനീ അവാർഡ് സമർപ്പിക്കുന്നു ഇങ്ങനെയുള്ള പുരസ്കാരങ്ങൾ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുവാൻ എന്നെപ്പോലുള്ള എളിയ കലാകാരന്മാർക്ക് വലിയ പ്രചോദനമാണ് ഇതുവരെ ഉണ്ടായിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊള്ളുന്നു.
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിനു അടിമാലി.
https://www.facebook.com/Malayalivartha