ഞാന്‍ മരിച്ചിട്ടില്ല, എന്നെ കൊല്ലരുതേ... നടി കനക മരിച്ചെന്ന് ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും ഫേസ് ബുക്കും, കനക മാധ്യമങ്ങള്‍ക്കു മുമ്പില്‍

ഒരാളെ ജീവനോടെ എങ്ങനെ കൊല്ലാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു പ്രശസ്‌ത തെന്നിന്ത്യന്‍ നടി കനക മരിച്ചെന്ന വാര്‍ത്ത വന്നത്. പല പ്രമുഖ ചാനലുകളും ഓണ്‍ലൈന്‍ പത്രങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും ഇത് ആഘോഷിക്കുകയും ചെയ്‌തു. ക്യാന്‍സര്‍ ബാധിതയായ കനക ദീര്‍ഘനാളായി ചികിത്സയിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആലപ്പുഴ ആശുപത്രിയില്‍ കനക മരിച്ചെന്ന വാര്‍ത്ത ഒരു തമിഴ് പത്രത്തില്‍ വന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വലിയ വാര്‍ത്താ പ്രാധാന്യത്തോടെ മലയാളത്തിന്റെ പ്രിയനടി കനക മരിച്ചെന്ന വാര്‍ത്ത നല്‍കിയത്.
ജയ് ഹിന്ദ്, കൈരളി പീപ്പിള്‍ തുടങ്ങിയ ചാനലുകള്‍ കനക മരിച്ചതായി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു.
വണ്‍ ഇന്ത്യ, ഓണ്‍ലുക്കേഴ്‌സ് മീഡിയ, ഭൂലോകം തുടങ്ങിയ വാര്‍ത്താ വെബ്‌സൈറ്റുകള്‍ കനക മരിച്ചതായി വാര്‍ത്ത പുറത്ത് വിട്ടു.
കഴിഞ്ഞ 7 മാസമായി ക്യാന്‍സറിന് ആലപ്പുഴ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നുള്ള വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. ശരീരം ശോഷിച്ച കനകയുടെ ഫോട്ടോകള്‍ പുറത്തു വന്നിരുന്നു.
ഈ സമയത്ത് ആരേയും കാണാന്‍ കനക കൂട്ടാക്കിയിരുന്നില്ല എന്നും പറഞ്ഞിരുന്നു.കനക മരിച്ചെന്ന വിവരം സ്ഥിരീകരിക്കാന്‍ ആശുപത്രി അധികൃതരോ പോലീസോ തയ്യാറായിരുന്നില്ല. കനക മരിച്ചെന്ന വാര്‍ത്ത കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് കനക തന്നെ മാധ്യമങ്ങളുടെ മുന്നില്‍ വന്നത്. ഈ വാര്‍ത്തകളെല്ലാം വ്യാജമെന്ന് തെളിയിക്കുന്നതിനാണ് കനക ചെന്നൈയിലെ വസതിയില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്. തികച്ചും ആരോഗ്യവതിയായാണ് കനക സംസാരിച്ചത്. തന്നെ വധിച്ച മാധ്യമങ്ങളോട് യാതൊരു പരിഭവവുമില്ലാതെ കനക പ്രതികരിച്ചു. ഞാന്‍ മരിച്ചിട്ടില്ല. ഇതോടൊപ്പം പ്രചരിക്കപ്പെട്ട ചിത്രവും വ്യാജമായിരുന്നു. ഇതും നടി നിഷേധിച്ചു. ഒരു സുഹൃത്തിനെ കാണാനാണ് താന്‍ ആലപ്പുഴയിലെത്തിയതെന്ന് നടി വ്യക്തമാക്കി.
ബ്രേക്കിംഗ് ന്യൂസിനായി ഓടി നടക്കുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തന ശൈലിയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. എവിടെ നിന്നെങ്കിലും കിട്ടുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളെ കൊല്ലുന്നതാണോ നമ്മുടെ മാധ്യമ സംസ്‌കാരം എന്ന് നമ്മള്‍ സ്വയം ചിന്തിക്കണം. അടുത്ത കാലത്ത് നെല്‍സന്‍ മണ്ടേല മരിച്ചെന്ന വാര്‍ത്തയും ഏറെ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha