Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

മരിക്കുന്നതിന് മുന്‍പ് ഒരു ദിവസം എങ്കിലും ഞാന്‍ അയച്ച മെസേജുകള്‍ക്ക് വിലയുള്ള ഒരു ദിവസം വരും; ഞാന്‍ ആണല്ല എന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, എങ്കില്‍ ഞാന്‍ പെണ്ണും അല്ല!! വിമർശകർക്ക് മറുപടിയുമായി സൂരജ് സൺ

21 JANUARY 2022 05:14 PM IST
മലയാളി വാര്‍ത്ത

പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൂരജ് സണ്‍. എന്നാല്‍ 197 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സൂരജ് പിന്മാറി. അതിന് ശേഷം വാര്‍ത്തകളില്‍ നിറയുന്ന സൂരജ്, തനിയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍.

പലര്‍ക്കും ചാന്‍സ് ചോദിച്ച് മെസേജ് അയക്കാറുണ്ട് എന്നും, എന്നാല്‍ പലരും കണ്ടിട്ട് പോലും മൈന്റ് ചെയ്യുന്നില്ല എന്നും സൂരജ് പറയുന്നു. ഒരുനാള്‍ നിങ്ങള്‍ എന്നെ നിരസിച്ചത് ഓര്‍ത്ത് ദുഖിക്കും എന്നാണ് സുരാജിന്റെ വാക്കുകൾ.

വിമർശനങ്ങൾക്കെതിരെ സൂരജ് സണ്ണിന്റെ വാക്കുകൾ ഇങ്ങനെയാണ്,

ജീവിതം ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ പഠിപ്പിയ്ക്കുകയാണ്. പലപ്പോഴും പലരും എന്നോട് പറഞ്ഞിട്ടുണ്ട്, നീ എന്തിനാണ് ഇങ്ങനെ പാവമായി ജീവിയ്ക്കുന്നത്, ആരെയാണ് ഭയപ്പെടുന്നത്, ആര് എന്ത് ചോദിച്ചാലും മിണ്ടാതെ മൗനമായി നില്‍ക്കുന്നു. കാര്യമില്ലാത്ത കാര്യത്തിന് പോലും മെക്കിട്ട് കയറാന്‍ വരുന്നവരോട് പുഞ്ചിരിയോടെ സംസാരിച്ച് ഒഴിഞ്ഞു മാറുന്നത് എന്തിന്. ഇനിയെങ്കിലും ആണിനെ പോലെ ജീവിച്ചുകൂടെ എന്ന്.

ഞാന്‍ മനസ്സിലാക്കിയത്, അവരാരും പറഞ്ഞതല്ല ഞന്‍ കണ്ട കണ്ണിലെ കാഴ്ചകള്‍. അവര്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ന് പലരും എന്നെ വിളിയ്ക്കുന്നു, പല സ്ഥലങ്ങളിലേക്കും ക്ഷണിക്കുന്നു. പല പല കാര്യസാധ്യത്തിന് വേണ്ടി ചിരിക്കുന്നു. വിളിയും ചിരിയും അറിഞ്ഞു കൊണ്ട് തന്നെയാണ് ഇറങ്ങി പുറപ്പെടുന്നത്, അവര്‍ക്ക് അത് മനസ്സിലാവാത്ത വിധം.

പല സാഹചര്യങ്ങളില്‍ മൗനമായുള്ള ചില ഇടപെടലുകള്‍ എന്റെ ജീവിതത്തെ ദോഷമായി ബാധിച്ചില്ല. പക്ഷെ എല്ലാ ഇടത്തും അങ്ങനെ നിന്നാല്‍ പോര എന്ന് പറയും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാന്‍ പോകാതെയിരിയ്ക്കും. പോകേണ്ടി വന്നാല്‍ കൂടെ ശാന്തമായി ഉത്തമ തീരുമാനം എടുക്കും. അതുകൊണ്ട് മാത്രം ഞാന്‍ ആണല്ല എന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, എങ്കില്‍ ഞാന്‍ പെണ്ണും അല്ല.. മറ്റെന്തോ...

ഇപ്പോള്‍ സിനിമയിലേക്ക് പോകാനുള്ള വഴിയെ കുറിച്ച് പറയാനും, അഭിനയത്തെ കുറിച്ച് പറയാനും അവരവരുടെ ബന്ധത്തെ കുറിച്ച് പറയാനും നൂറ് കണക്കിന് ആള്‍ക്കാര്‍ വരുന്നുണ്ട്. പക്ഷെ അവര്‍ പറഞ്ഞു തരുന്ന വഴികളിലൂടെ ഒന്നും ഞാന്‍ യാത്ര ചെയ്യില്ല. ചിലര്‍ പറയുന്നു, സിനിമയിലേക്ക് വരുന്നത് വലിയൊരു സിനിമയിലൂടെ ആയിരിക്കണം.

ചെറിയ റോളുകള്‍ ഒക്കെ എടുത്ത് വില കളയരുത് എന്നൊക്കെ. എങ്കില്‍ ഞാന്‍ പറയുകയാണ് അഭിനയം എന്താണെന്ന്, അഭിനയിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമായ ബോധം ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. എന്റെ ചുറ്റും നടക്കുന്ന ഓരോ വേഷങ്ങളും ഓരോ ചെറിയ സീനുകളും എനിക്ക് പഠിക്കാനുള്ളതാണ്. എന്റെ വഴി എങ്ങിനെ എന്ന് ആര്‍ക്കും തെളിയിച്ചു തരാന്‍ പറ്റില്ല. ഞാന് തീരുമാനിച്ച വഴികളിലൂടെ മാത്രമേ ഞാന്‍ സഞ്ചരിയ്ക്കൂ.

ഇപ്പോള്‍ പലരുടെയും മെസേജ് ബോക്‌സുകളില്‍ തുറന്ന് പോലും നോക്കാതെ കിടക്കുന്ന എന്റെ നൂറു കണക്കിന് മെസേജുകള്‍ ഉണ്ടാവും. ആദ്യം നല്ല രീതിയില്‍ സംസാരിക്കും. ചാന്‍സ് ചോദിയ്ക്കും എന്ന് ഉറപ്പ് ആകുമ്പോള്‍ മുഖം തിരിക്കും.

ചാന്‍സ് ചോദിച്ചുകൊണ്ടുള്ള മെസേജ് കണ്ടിട്ടും മുഖം തിരിക്കുന്നവരോട്, മരിക്കുന്നതിന് മുന്‍പ് ഒരു ദിവസം എങ്കിലും ഞാന്‍ അയച്ച മെസേജുകള്‍ക്ക് വിലയുള്ള ഒരു ദിവസം വരും. ആ മെസേജുകള്‍ നിങ്ങള്‍ തുറക്കുന്ന ഒരു ദിവസം വരും, മുഖം തിരിക്കേണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഒരു ദിവസം വരും. അന്നെങ്കിലും നിങ്ങള്‍ എന്നെ ചേര്‍ത്ത് പിടിയ്ക്കും. എന്റെ വിഷമങ്ങള്‍ എന്റെ മാത്രമാണ്, അത് എന്നില്‍ അവസാനിക്കും, എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (3 minutes ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (44 minutes ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (46 minutes ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (58 minutes ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (1 hour ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (1 hour ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (1 hour ago)

ഡൽഹി സ്ഫോടനം അറസ്റ്റ് തുടരുന്നു  (1 hour ago)

കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം  (1 hour ago)

ആക്രമണത്തിന് പിന്നിൽ  (2 hours ago)

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (2 hours ago)

ശബരിമലയിൽ വന്‍ വീഴ്ച  (2 hours ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (2 hours ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (2 hours ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

Malayali Vartha Recommends