സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ചതിന് ഫലം കണ്ടു \'തേങ്ങാക്കുല, മാങ്ങാത്തൊലി\' ആല്‍ബം വിഷയത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് പേര്‍ളി

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ട രണ്ടുപേരാണ് മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലെ അവതാരകരായ ഗോവിന്ദ് പത്മസൂര്യയും പേളിമാണിയും. ജനപ്രിയ റിയാലിറ്റി ഷോയായ ഡിഫോര്‍ ഡാന്‍സിന്റെ ഫൈനലില്‍ ഇവര്‍ അവതരിപ്പിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന ഒറ്റ ആല്‍ബത്തിലൂടെ ഇരുവരും ഒട്ടേറെ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ആല്‍ബം ചെയ്യേണ്ടി വന്നതില്‍ മാപ്പു പറഞ്ഞ് പേളി മാണി രംഗത്തെത്തിയത്.
ആല്‍ബം ഇഷ്ടപ്പെടാത്ത എല്ലാവരും എന്നോട് ക്ഷമിക്കണം. ഇതെന്റെ തെറ്റാണ്. എല്ലാവരും സന്തോഷിക്കുമെന്നും എല്ലാവരിലും ചിരിയുണര്‍ത്തുമെന്നും കരുതിയാണ് ഇങ്ങനെയൊരു ആല്‍ബം ചെയ്തത്. എന്നാല്‍ എന്റെ നിഗമനം തെറ്റായിരുന്നുവെന്ന് പേളി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിന്റെ പേരില്‍ ജി.പിയെ ക്രൂശിക്കരുത്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ കുടുംബത്തെ ഇതിന്റെ പേരില്‍ വിഷമിപ്പിക്കരുത്. കാരണം എന്താണ് നടക്കുന്നതെന്ന് അവര്‍ക്കറിയില്ല. വിമര്‍ശിച്ചവരോട് വീണ്ടും വീണ്ടും മാപ്പു പറഞ്ഞാണ് പേളി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























