സയന്‍സ് ഫിക്ഷന്‍ ചിത്രം റെഡ് റെയിനില്‍ നരേന്‍ നായകന്‍

നവാഗതനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന റെഡ് റെയിനില്‍ നരേന്‍ നായകനാകുന്നു. 2001ല്‍ കേരളത്തില്‍ പെയ്‌ത ചുവന്ന മഴയുടെ പഠനങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ സയന്‍സ് ഫിക്ഷന്‍ ചിത്രമാണിത്. രാഹുല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മലയാളത്തില്‍ ആദ്യമായി നൈറ്റ് വിഷന്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമകൂടിയാണിത്. ജോമോന്‍ തോമസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നരേന്‍ യുവ ഗവേഷകനായി വേഷമിടുന്നു. ടിനിടോം, ലിയോണ ലിഷോയ്, ദേവന്‍, ശാരി, വിഷ്ണു വാര്യന്‍ എന്നിവര്‍ക്കു പുറമേ വിദേശീയരായ അഭിനേതാക്കളും എത്തുന്നു
https://www.facebook.com/Malayalivartha