മൊയ്തീന്റെ കളക്ഷന്‍ 50 കോടിയായേക്കും

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ കളക്ഷന്‍ 50 കോടി ലഭിക്കുമെന്ന് സിനിമ ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നു. പന്ത്രണ്ട് കോടിയോളം മുടക്കി നിര്‍മിച്ച ചിത്രത്തിന് നാല് കോടിയോളം രൂപ സാറ്റലൈറ്റ് ഇനത്തിലും ലഭിക്കും. നവാഗതനായ ആര്‍.എസ് വിമല്‍ രചനയും വംവിധായവും നിര്‍വഹിച്ച ചിത്രം ഏറെ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ശേഷമാണ് തിയറ്ററിലെത്തിയത്. നിര്‍മാണച്ചെലവ് കൂടിയതിനെ തുടര്‍ന്ന് പലരും സംവിധായകനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നവാഗതനായ വിമലിനെ നായകന്‍ പൃഥ്വിരാജും ഏറെ ബുദ്ധിമുട്ടിച്ചു. തന്റെ ഡബിള്‍ ബാരല്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ ഇടവേളകളിലാണ് മൊയ്തീന്‍ മൂന്ന് ഷെഡ്യൂളുകളിലാണ് ചിത്രം തീര്‍ത്തത്. സംവിധായകന്റെ പല നിര്‍ദ്ദേശങ്ങളും മറികടക്കാനും രാജു ശ്രമിച്ചു. ആദ്യം ഒരു നിര്‍മാതാവായിരുന്നത് മൂന്ന് നിര്‍മാതാക്കളായി. ഒരു പക്ഷെ, ചിത്രം പരാജയപ്പെട്ടെങ്കില്‍ വിമല്‍ എന്ന നവാഗതപ്രതിഭയെ ഇവരെല്ലാം കൂടി വിമര്‍ശിച്ച് , മാനസികമായി തളര്‍ത്തിയേനെ. ചിത്രം വിജയിച്ചതോടെ സംവിധായകനെ വാനോളം പുകഴ്ത്തി പൃഥ്വിരാജ് ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
ദൃശ്യവും പ്രേമവും ഉണ്ടാക്കിയ റിക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് മൊയ്തീന്‍രെ ആദ്യ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സിനിമക്കുവേണ്ടി അത്രമാത്രം കഷ്ടപ്പാടുകള്‍ സഹിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലം എന്നു പറയുമ്പോഴും കാഞ്ചനമാല ഇപ്പോഴും മൊയ്തീന്റെ വിധവയായി ജീവിക്കുകയാണ്. കാലത്തെയും ചരിത്രത്തെയും എല്ലാത്തിനെയും വെല്ലുവിളിക്കുന്ന ഈ ശുദ്ധപ്രണയം അരങ്ങില്‍ വിസ്മയം തീര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ കാരണം, അവരുടെ പ്രണയം സത്യമായിരുന്നു.
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്ളായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇതിന് പുറമേ കൂടുതല്‍ തിയറ്ററുകള്‍ ചിത്രം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























