സേതുരാമയ്യര്‍ എന്ന പേരു നിര്‍ദ്ദേശിച്ചത് മമ്മൂട്ടി

:സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഓഫീസര്‍ക്ക് എസ്.എന്‍.സ്വാമി ആദ്യം ഇട്ട പേര് അലിഇമ്രാന്‍ എന്നായിരുന്നു. എന്നാല്‍ മമ്മൂട്ടി അത് സമ്മതിച്ചില്ല. മുസ്്‌ലിം ആയ താന്‍ ഒരു മുസ്്‌ലിംകഥാപാത്രം ചെയ്താല്‍ ശരിയാകില്ല. മാത്രമല്ല സ്വാമി സി.ബി.ഐ ഓഫീസറായാല്ല എഴുതിയതും. മമ്മൂട്ടിയാണ് പൊലീസ് ഓഫീസര്‍ വേണ്ട സി.ബി.ഐ മതിയെന്ന് പറഞ്ഞത്. സി.ബി.ഐ പ്രതികളെ മര്‍ദ്ദിക്കില്ല. ബുദ്ധികൊണ്ടാണ് അന്വേഷണം നടത്തുന്നതെന്നും പറഞ്ഞു. സ്വാമി പിന്നെയും സംശയം പ്രകടിപ്പിച്ചപ്പോള്‍ മമ്മൂട്ടി ദേഷ്യത്തോടെ പറഞ്ഞു, \'ങാ..., അങ്ങനെയൊക്കെതന്നെയാണ്. താന്‍ ആ രീതിയില്‍ അങ്ങോട്ട് എഴുതിനോക്ക്. താന്‍ മനസ്സുവെച്ചാല്‍ നടക്കും.\'
ഒടുവില്‍ സ്വാമി കെ.മധുവുമായി ആലോചിച്ച് കഥാപാത്രത്തിന് നല്ലൊരു പേര് കണ്ടുപിടിച്ചു. അതായിരുന്നു സേതുരാമയ്യര്‍.
സേതുരാമയ്യരായ മമ്മൂട്ടിയും നടന്‍ പ്രതാപചന്ദ്രനും കൂടി പങ്കെടുക്കുന്ന ഒരു സീന്‍ സ്വാമി എഴുതിവച്ചിരുന്നത് വായിച്ചിട്ട് മമ്മൂട്ടി അഭിനയിച്ചുകാണിച്ചു. ഇങ്ങനെയായിരിക്കും സേതുരാമയ്യരുടെ പെര്‍ഫോമന്‍സ്. ഈ രീതിയില്‍ വേണം തിരക്കഥയും സംഭാഷണവും ഒക്കെ എഴുതേണ്ടതെന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ സ്വാമി അത്ഭുതപ്പെട്ടുപോയി. കാരണം, ആ സിനിമയില്‍ അതെങ്ങനെ വേണ്ടിയിരുന്നോ അതുപോലെതന്നെ നിമിഷ വേഗത്തില്‍ മമ്മൂട്ടി സേതുരാമയ്യരായി മാറി.
സിനിമയുടെ പ്രൊഡ്യൂസര്‍ അരോമ മണിയാണ്. മണിയും കെ. മധുവും പക്ഷേ, ഇതറിഞ്ഞാല്‍ സമ്മതിക്കുമോ? ഒരു പട്ടര് സി.ബി.ഐ ഓഫീസറാകുന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. മമ്മൂട്ടി ആ പട്ടരെ അഭിനയിച്ചുകാണിച്ചതുകൊണ്ട് സ്വാമിക്ക് ധൈര്യം കിട്ടുകയും ചെയ്തു. ഇതേക്കുറിച്ച് വിശദമായി സംസാരിച്ച് കെ. മധു ഒരുവിധത്തില്‍ സമ്മതിച്ചു. എന്നാല്‍ മണിസാര്‍ അപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അരോമയുടെ \'ഇരുപതാം നൂറ്റാണ്ട്\' എന്ന ചിത്രം സൂപ്പര്‍ഹിറ്റ് നല്‍കിയിട്ട് നില്‍ക്കുന്ന സമയവുമാണ്. അതുകൊണ്ടു തൊട്ടടുത്തുവരുന്ന ഈ ചിത്രം പരാജയപ്പെട്ടുപോകരുതെന്നുമുണ്ട്. ഒടുവില്‍ മണിസാറും അതിനെല്ലാം സമ്മതിച്ചു. അങ്ങനെയാണ് \'ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്\' എന്ന ചിത്രം പിറക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























