Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നടനായി കെയ്യടി വാങ്ങി തീപ്പൊരി ഡയലോഗുകളുടെ തമ്പുരാന്‍: ഡയലോഗുകളുടെ 25 വര്‍ഷത്തെ പ്രയാണത്തെക്കുറിച്ച്

25 SEPTEMBER 2015 11:35 AM IST
മലയാളി വാര്‍ത്ത.

തീപാറുന്ന ഡയലോഗുകള്‍ക്കൊണ്ട് മലയാളികളെ രോമാഞ്ചം കൊള്ളിച്ച രഞ്ജി പണിക്കര്‍ സിനിമയില്‍ എത്തിയിട്ട് 25 വര്‍ഷം. ഇപ്പോള്‍ നടനായും സിനിമയില്‍ കൈയ്യടി വാങ്ങുകായാണ് ഇദ്ദേഹം.
25 വര്‍ഷത്തെ സിനിമാപ്രവര്‍ത്തനത്തിനിടെ ഡോക്ടര്‍ പശുപതി പോലുള്ള ചിരിസംഭാഷണങ്ങള്‍ക്കപ്പുറത്ത് കിടിലംകൊള്ളിക്കുന്ന തീപ്പൊരി ഡയലോഗുകളിലേക്ക് എത്തിച്ചേരുമ്പോള്‍ ആ ചരിത്രവിശകലനത്തിന് മുതിരുകയാണ് രണ്‍ജി പണിക്കര്‍. സരേഷ്‌ഗോപിയും മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി സോമനും എന്‍എഫ് വര്‍ഗ്ഗീസും കടന്ന മഞ്ജുവാര്യരെ പോലും കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍പറയിച്ച രണ്‍ജി പണിക്കര്‍ക്ക് ഇവരെ കുറിച്ച് പറയാനുള്ള കഥകളും രസകരമാണ്. ഡയലോഗ് ഡെലിവറിയില്‍ വിവിധ താരങ്ങളെക്കുറിച്ചും രസകരമായ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു.
മഞ്ജുവാര്യര്‍ എന്നെ അതിശയിപ്പിച്ചുകളഞ്ഞു
ഒരു നടിക്ക് വേണ്ടി ഞാന്‍ ദീര്‍ഘമേറിയതയും കനമുള്ളതുമായ ഡയലോഗ് എഴുതിയത് ആദ്യമായി പത്രത്തിലാണ്. മഞ്ജുവാര്യര്‍ ഇത്രയും ശക്തമായ സംഭാഷണങ്ങളുള്ള ഒരു വേഷം ഇതിന മുമ്പ് ചെയ്തിട്ടില്ല. ശക്തമായ, ഒരാണിന് മുന്നില്‍ വന്ന് തന്റേടത്തോടെ നില്‍ക്കുന്ന ഒരു കഥാപാത്രം. എനിക്ക് ഭയമുണ്ടായിരുന്നു. ഞാന്‍ പലരോടും ചോദിച്ചു. ഞാന്‍ മഞ്ജുവിനോടും പങ്കുവച്ചു ആപേടി. ഇത്രയും വലിയ സംഭാഷണമുള്ള കഥാപാത്രമാണ് എന്ന് പറയുകയും ചെയ്തു. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മഞ്ജുപറയുകയും ചെയ്തു. ആരും എന്റെ പേടിയെ അനുകൂലിച്ചില്ല. എന്നാല്‍ എന്നെ അതിശയിപ്പിച്ചത്. മഞ്ജുലോക്കെഷനില്‍ വന്നിട്ട് രണ്ട് പേജ് വരുന്ന ഡയലോഗ് വായിച്ചിട്ട് ലൊക്കേഷനിലൂടെയൊക്കെ ഒന്ന് നടന്നിട്ട് അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ഈ ഡയലോഗ് മനപ്പാഠമാക്കും. ഓരോ ആര്‍ട്ടിസ്റ്റും ഓരോ രീതിയിലാണ്. പ്രതികരിക്കുക.
മമ്മൂട്ടി എപ്പോഴും വഴക്കാളി
സംഭാഷണത്തിന്റെ കാര്യത്തില്‍ ഓരോ അഭിനേതാക്കള്‍ക്കും ഓരോ രീതിയാണ്. മമ്മൂട്ടി എപ്പോഴും വഴക്കുണ്ടാക്കുന്ന ആളാണ്. കടിച്ചാല്‍ പൊട്ടാത്തതാണ്, അതിങ്ങനെ വേണോ അങ്ങനെ വേണോ എന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കും. ചിലപ്പോള്‍ ഡബ്ബിങ് തിയേറ്ററിലിരുന്ന് പോലും വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒരു രക്ഷയുമില്ലാതാകുമ്പോള്‍ എന്നാല്‍ പിന്നെ നീ ഡബ്ബ് ചെയ്ത് കാണിക്ക് എന്നുവരെ പറഞ്ഞു. ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. കാണാം എന്ന് ഞാനും പറയും. ഇതൊക്കെ ഒരു സിനിമയുടെ മെയ്ക്കിംഗിനിടെയുണ്ടാകുന്ന സംവാദങ്ങളാണ്. ഞാന്‍ എഴുതിയതിന്മേല്‍ കൂടുതല്‍ പരിഷ്‌കരണങ്ങളുണ്ടാകുന്നതുകൊണ്ടാണ് പത്തിരുപത് വര്‍ഷത്തിനപ്പുറം ഓര്‍ത്തുവയ്ക്കുന്നത്. അക്കാര്യത്തിലൊന്നും ഒരു ഈഗോയും എനിക്കുണ്ടായിരുന്നില്ല.
മോഹന്‍ലാല്‍ അത്ര പോര
മൂന്ന് നാല് പേജുള്ള ഒരുവലിയ ഡയലോഗ് എഴുതിക്കൊടുക്കുമ്പോള്‍ ആര്‍ക്കും ഒരുഅങ്കലാപ്പുണ്ടാകും. മോഹന്‍ലാല്‍ പ്രജ ചെയ്യുന്ന സമയത്ത് ഞാന്‍ നീളന്‍ ഡയലോഗുമായി അടുത്തുചെന്നു. അപ്പോ ലാല്‍ പറഞ്ഞു, അണ്ണാ എനിക്ക് അങ്ങനെ നിങ്ങള്‍ പറയുന്നത് അതുപോലെ പറയാനൊന്നും പറ്റില്ല. എനിക്ക് വഴങ്ങുന്ന രീതിയിലേ പറയാന്‍ പറ്റൂ. ഞാന്‍ ചോദിച്ചു അതെന്താ ലാലേ?
എനിക്ക് വായില്‍ വരുന്നതേ എനിക്ക് പറയാന്‍ പറ്റൂ.
അപ്പോ ഞാന്‍ പറഞ്ഞു. അതെങ്ങനെ ശരിയാകും, ഇങ്ങനെ പറഞ്ഞാലേ അതിന്റെ ഭാവം പൂര്‍ണമായും കിട്ടു. ഇല്ലെങ്കില്‍ ഉദ്ദേശ്യം മാറിപ്പോകും എന്ന പ്രജയുമായി ബന്ധപ്പെട്ട്, ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആദ്യത്തെ ഒരു കമ്യൂണിക്കേഷന്‍ അതാണ്. ക്യാരക്ടറിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ലൊക്കേഷനിലെ ആദ്യാനുഭവം ഇതാണ്. സംഭാഷണം പറഞ്ഞുകൊടുത്തപ്പോഴാണ് അദ്ദേഹം തനിക്കൊരിക്കലും അങ്ങനെയൊന്നും പറയാന്‍ പറ്റില്ല എന്ന് പറയുന്നത്. എന്റെ ഒരു ഡയലോഗ് മീറ്റര്‍ അതാണ്. എന്നാല്‍ ആ മീറ്റര്‍ മമ്മൂട്ടിക്കോ സുരേഷ്‌ഗോപിക്കോ ഈസിയായി വഴങ്ങും. സുരേഷ്‌ഗോപിക്ക് എന്റെ ഡയലോഗുകള്‍ സെയ്ഫാണ്. ആദ്യഘട്ടത്തിലുണ്ടായ പ്ര്ശ്‌നങ്ങളെല്ലാം പിന്നീട് ഇല്ലാതായി. മോഹന്‍ലാലിന് അതല്ല ചേരുക. എനിക്ക് തോന്നുന്നു. മോഹന്‍ലാലിന് ഏറ്റവും ഇണങ്ങുന്നത് രഞ്ജിത്തിന്റെ ഡയലോഗാണ്. എന്റെ സംഭാഷണത്തിന് വഴങ്ങുന്നയാളല്ല. എനിക്ക് തോന്നുന്നു ലാലിന്റെ ഒരു പ്രശ്‌നമാണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (52 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (55 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends