പശുവിനെ വെട്ടൽ ചോദ്യം മാത്രമെടുത്ത് അവതാരകനെ വിമർശിക്കുന്നവർ അയാൾ ചോദിച്ച മറ്റ് പല പ്രസക്തമായ ചോദ്യങ്ങളും സൗകര്യപൂർവം മറന്നു; കേവലം ഒരൊറ്റ ചോദ്യം മാത്രമെടുത്ത് അവതാരകനെ കരിവാരിത്തേച്ചത് മോശമായിപ്പോയി; നടന്മാർക്കില്ലാത്ത അറിവാണ് നടിമാർക്ക് ; അതാണ് ഇതുപോലെയുള്ള വലിയ വലിയ ചോദ്യങ്ങൾ; നിഖിലയെ വിളിച്ചിരുത്തി ചോദ്യം ചോദിച്ച അവതാരകനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ!

സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ ഇന്ന് പലപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് വളരെ നിലവാരമില്ലാത്ത ചോദ്യങ്ങൾ. ഒന്നും ചോദിക്കാൻ ഇല്ലാഞ്ഞിട്ടായിരിക്കും എന്ന് പറയാൻ വരട്ടെ... സിനിമാ പ്രൊമോഷൻ അല്ല എങ്കിൽ ചോദിക്കാൻ സിനിമയുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങളാണ് ഉള്ളത്. രാവിലെ കഴിച്ച ആഹാരം, ബാഗിൽ എന്തൊക്കെയുണ്ട്, മമ്മൂട്ടിയാണോ മോഹൻലാൽ ആണോ ഇഷ്ടനടൻ, ഇതുപോലെ നിലവാരമില്ലാത്ത ചോദ്യങ്ങൾക്ക് വേണ്ടി സമയം കളയിക്കാതെ , അറ്റ്‌ലീസ്റ്റ് സിനിമയുടെ വിശേഷങ്ങളും സിനിമയിൽ വരേണ്ട മാറ്റങ്ങളും വരെ ചോദിക്കാം.
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഒക്കെ ചോദിച്ചു പഴകിയതാണെങ്കിലും ഇന്നും അതിനും പ്രസക്തി ഉണ്ട്. കാരണം ദിലീപ് കേസും വിജയ് ബാബു പ്രതിയായ മീ ടൂ ആരോപണവും തന്നെയാണ്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഇന്റർവ്യൂ നിഖില വിമലിന്റേതായിരുന്നു.
അതിൽ പശുവിനെ കഴിക്കരുത് എന്ന് പറയുന്ന തരത്തിൽ ഒരു ചോദ്യം വന്നപ്പോൾ പെട്ടന്ന് നിഖില പ്രതികരിച്ചതും ചർച്ചയായി. അതേസമയം ഇന്റർവ്യൂവിൽ ചോദിച്ച മറ്റു ചോദ്യങ്ങൾ പരിശോധിച്ചാൽ മനസിലാക്കാം, നിഖില എന്തുമാത്രം സഹിച്ചായിരിക്കണം ആ അഭിമുഖത്തിൽ ഇരുന്നതെന്ന്.
ചോദ്യകർത്താവ് നിഖിലയോട് ചോദിച്ച "വളരെ വിലപ്പെട്ട" ചോദ്യങ്ങൾ നമുക്ക് ഒന്ന് വായിക്കാം...
അന്താരാഷ്ട്ര കുറ്റവാളികളെ പിടിക്കാൻ സഹായിക്കുന്ന സത്യസന്ധനായ ക്രിസ്ത്യാനിയുടെ പേര്???
നിഖില ::മനസ്സിലായില്ല
ഇന്റർവ്യൂവർ ::ഇന്റർപോൾ
ശേഷം ചിരിക്കുന്നു
അടുത്ത ചോദ്യം,,
മലയാളികള് "എനിക്ക് മനസ്സിലായില്ല "എന്നതിന് ഒറ്റ ഒരു ഇംഗ്ലീഷ് വാക്കേ ഉപയോഗിക്കാറുള്ളൂ,, എന്താണത്???
നിഖില ::അറിയില്ല
ഇന്റർവ്യൂവർ ::ഏ
നിഖില ::ങേ
വീണ്ടും ഇന്റർവ്യൂവർ ചിരിക്കുന്നു
നിഖില ചോദിക്കുന്നു..
അതെങ്ങനെയാ ഇംഗ്ലീഷ് വേർഡ് ആവുക,, അത് "എ "അല്ലെ,, നമ്മള് "ങേ "എന്നല്ലേ പറയുക??
ഇന്റർവ്യൂവർ വക വീണിടത്ത് ഉരുളലിനു ശേഷം അടുത്ത ചോദ്യം,,
കല്യാണചെക്കന്റെ കയ്യിലും കല്യാണപെണ്ണിന്റെ കയ്യിലും ബൊക്ക കൊടുക്കുന്നത് എന്തിനാ??
നിഖില ::അറിയില്ല
ഇന്റർവ്യൂവർ ::അവര് വിറച്ചിരിക്കുമാവുമല്ലോ,, എന്തെങ്കിലും പിടിക്കാൻ കൊടുക്കണ്ടേ,, അതിന് കൊടുക്കുന്നതാണ്(നൈസ് ചിരി)
അടുത്ത ചോദ്യം,,
കാ കാ കരയുന്നത് കാക്കയാണെങ്കിൽ കീ കീ എന്ന് കരയുന്നത് ആരാണ്??
നിഖില ::അറിയില്ല,, ഞാൻ ഇങ്ങനത്തെ കുസൃതി ചോദ്യങ്ങൾ ഫോളോ ചെയ്യാത്ത ആളാണ്,,
ശരി,, അതിന്റെ ഉത്തരവും ഞാൻ തന്നെ പറയാം
ഇന്റർവ്യൂവർ ::കീ നഷ്ടപ്പെട്ട ആരെങ്കിലും കീ.. കീ എന്ന് പറയുന്നതാവും
(ചിരി)അതും കൂടി കേട്ട നിഖില ശക്തമായൊന്ന് നെടുവീർപ്പിടുന്നു.
ഈ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് ആ അവതാരകൻ പ്രതീക്ഷിച്ചത്.? ചോദ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ച ആവുകയാണ്. "പശുവിനെ വെട്ടൽ ചോദ്യം മാത്രമെടുത്ത് അവതാരകനെ വിമർശിക്കുന്നവർ അയാൾ ചോദിച്ച മറ്റ് പല പ്രസക്തമായ ചോദ്യങ്ങളും സൗകര്യപൂർവം മറന്നു.. പശുവിന്റെ കാര്യം ചോദിക്കുന്നതിനു മുൻപ്,, പ്രാഞ്ചിയേട്ടനിലെ ഉതുപ്പേട്ടൻ പറഞ്ഞ പോലെ ആവണക്കെണ്ണ കുടിച്ച് കുട്ടികളുടെ വയറ്റീന്ന് പോണ പോലെയുള്ള ക്വാളിറ്റിയുള്ള നിരവധി കുസൃതിചോദ്യങ്ങൾ ചോദിച്ചത് ആരും അധികം പറയാതെ കേവലം ഒരൊറ്റ ചോദ്യം മാത്രമെടുത്ത് അവതാരകനെ കരിവാരിത്തേക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിപ്പോയി." എന്നുള്ള കമെന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വരുന്നത്.
അതുമാത്രമല്ല, ഒരു സിനിമാ നടിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പലപ്പോഴും ചോദ്യകർത്താവ് പ്രത്യേക മുൻകരുതലുകൾ എടുക്കാറില്ല എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ. ഇതിനു മുൻപും ഇത്തരത്തിൽ ഒരു അഭിമുഖം വൈറലായിരുന്നു. ദുല്‍ഖര്‍ സല്‍മാനാണോ നിവിന്‍ പോളിയാണോ കൂടുതല്‍ കെയറിങ്ങെന്ന അവതാരകന്റെ ചോദ്യത്തിന് എനിക്ക് സഹപ്രവര്‍ത്തകരുടെ കെയറിങ് ആവശ്യമില്ലെന്ന മറുപടി നല്‍കിയ ശോഭിത ധുലിപാലയുടെ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha