ചിലരെ കരി വാരിത്തേക്കാൻ ആഗ്രഹം കാണും...! എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല, ഹേമ കമ്മററിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ടെന്ന് കെബി ഗണേഷ് കുമാര്‍

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റീസ് ഹേമ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന് പ്രതികരിച്ച് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണും. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
എന്നാൽ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങൾ പുറത്ത് വിടണമെന്ന് കമ്മീഷൻ അധ്യക്ഷ രേഖാ ശർമ ആവശ്യപ്പെടുകയുണ്ടായി.
കമ്മറ്റി റിപ്പോർട്ടിൽ മൂന്നു മാസത്തിനകം തുടർനടപടി സ്വീകരിക്കേണ്ടതായിരുന്നു. റിപ്പോർട്ട് വെച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണ്. എല്ലാ സിനിമാ പ്രൊഡക്ഷൻ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.
2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് അതേവർഷം ജൂലൈയിൽ തന്നെ മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. 2019 ഡിസംബർ 31-നാണ് കമ്മററി മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ചര്‍ച്ചകളിലൂടെ മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മെയ് 4ന് സര്‍ക്കാര്‍ വിവിധ സിനിമ സംഘടനകളുടെ യോഗം വിളിച്ചെങ്കിലും തീരുമാനമുണ്ടായില്ല.
https://www.facebook.com/Malayalivartha