ഒരുപ്പാട് കഷ്ടപ്പാട് അനുഭവിച്ചാണ് ഇതുവരെ എത്തിയതെന്ന് മോളി

മോളി ചേച്ചിയെ അറിയാത്തവര്‍ ആരുണ്ട്. മോളി കണ്ണമാലി എന്ന പേര് മലയാള സിനിമയില്‍ ഇപ്പോള്‍ സുപരിചിതമാണ്. വ്യത്യസ്തമായ റോളുകള്‍ കൊണ്ട് മലയാള സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ് മോളി കണ്ണമാലി. ചവിട്ടു നാടകം കലാകാരിയായിട്ടാണ് മോളി കലാജീവിതം ആരംഭിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയതീരങ്ങളിലെ കഥാപാത്രമാണ് മോളിയെ പ്രശസ്തിയിലെത്തിയത്. കൊച്ചി ഭാഷയുടെ അംബാസിഡറാണ് മോളി കണ്ണമാലി എന്നതാണ് മറ്റൊരു വസ്തുത.
മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത രീതിയിലുള്ള ശൈലിയാണ് മോളിയ്ക്ക്. ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ്. പാഷാണം ഷാജിയുടെ അമ്മയുടെ വേഷത്തിലാണ് മോളി ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തെ കുറിച്ച് പ്രത്യേകം തയ്യാറെടുപ്പുകളൊന്നും മോളിയ്ക്ക് ഇല്ല. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് മോളി ചേച്ചി ഓര്‍ക്കാതിരിക്കുന്നില്ല. എന്തേലും പ്രശ്‌നം വന്നാലും അതിനെ നോക്കി ചിരിക്കാന്‍ സാധിക്കണം. ഞാന്‍ അങ്ങനെയാണ്. ഒരുപാട് സങ്കടം വരുമ്പോള്‍ തനിച്ചിരുന്ന് പാട്ടുപാടും. അപ്പോ വിഷമം താനേ മാറും. ഒരുപാട് കഷ്ടപാട് സഹിച്ച ഒരു കാലമുണ്ടായിരുന്നു. ഒരു നേരം വെള്ളംകുടിക്കാനുള്ള വകപോലും ഇല്ലാതിരുന്നിട്ടുണ്ട്.
ചിലനേരം പ്രതിഫലം പോലും തരാതെ ഇരുന്നിട്ടുണ്ട്. ഇടാന്‍ തുണി ഇല്ലാഞ്ഞിട്ട് കിട്ടിയ പൊന്നാടവച്ച് തുണി തച്ചിട്ടുണ്ട്. അത്തരം കഷ്ടപ്പാടില്‍ നിന്നാണ് ഇന്ന് ഈ നിലയില്‍ എത്തിയതെന്ന് മോളി പറയുന്നു. അമര്‍ അക്ബര്‍ അത്തോണി മോളിയുടെ നാലാമത്തെ ചിത്രമാണ്. രണ്ട് ആണ്‍മക്കളും മരുമക്കളും അഞ്ച് പേരകുട്ടികളുമുണ്ട്. എല്ലാവരും കൊച്ചിയില്‍ തന്നെ ഒന്നിച്ചാണ് താമസിച്ച് വരികയാണെന്നും മോളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























