മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ രാഷ്ട്ീയത്തിലേക്ക് വരുന്നു എന്ന് കുറച്ച് നാളുകളായി കേള്‍ക്കുന്ന വാര്‍ത്തയാണ്. ലാലിനെ എങ്ങനെയെങ്കിലും ബിജെപിയിലേക്ക് കൊണ്ടു വരാനുള്ള തന്ത്രപ്പാടിലാണ് കേന്ദ്രനേതൃത്വം.
ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഒഴിവു വരുന്ന രണ്ട് സീറ്റുകളില്‍ നടി ശബാന ആസ്മിയുടെ ഭര്‍ത്താവും സംഗീതഞ്ജനുമായ ജാവേദ് അക്തറിന്റെ ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ലാല്‍ സമ്മതം മൂളിയാല്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് ബി.ജെ.പി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതേ ആവശ്യം ഉന്നയിച്ച് നടി മഞ്ജു വാര്യരെയും സമീപിച്ചെങ്കിലും മഞ്ജു അനുകൂല സമീപനമല്ല സ്വീകരിച്ചതെന്നാണ് അറിയുന്നത്. ഒഴിവു വരുന്ന സീറ്റിലേക്ക് ബി.ജെ.പിയോട് അടുപ്പമുള്ള താരങ്ങള്‍ രംഗത്തുണ്ടെങ്കിലും കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ മോഹന്‍ലാലിനെപ്പോലെ ഒരു താരത്തിന് സീറ്റ് നല്‍കണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മോഹന്‍ലാലിന്റെ സ്വാധീനം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ബി.ജെ.പി അനുഭാവികളും സിനിമാ രംഗത്ത് മോഹന്‍ലാലിനോട് അടുപ്പം പുലര്‍ത്തുന്നവരുമായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മേജര്‍ രവി എന്നിവരിലൂടെയും മോഹന്‍ലാലിന്റെ സമ്മതം നേടാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നുണ്ട്. നേരത്തെ സി.പി.എം ടിക്കറ്റില്‍ മമ്മൂട്ടിയെയും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























