ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എനിക്ക് ഒരു ബ്രേക്ക് ആകുമെന്ന് സർ പറഞ്ഞു; അന്ന് ഞാൻ അത് ചെയ്തിരുന്നെങ്കിൽ ഇന്ന് സൂപ്പർ നായിക ആകുമായിരുന്നു- രമ ദേവി

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ മലയാളികൾക്ക് സുപരിചിതയായ നടിയാണ് രമ ദേവി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ തേടി എത്തുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താന്‍ നോക്കാറില്ലെന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് താന്‍ നോ എന്നേ പറയുകയുള്ളു എന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
ഒരു ആര്‍ട്ടിസ്റ്റിനുള്ളില്‍ എന്തൊക്കെ പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് സാധിക്കും. ആര്‍ട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാന്‍ പാടില്ല. ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നോട് ഗ്ലാമറസ് റോള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. ചില പടങ്ങളില്‍ അത്തരം വേഷങ്ങള്‍ എന്നെ തേടി വന്നിരുന്നു.
ചെയ്യാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറയും. ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല. എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അങ്ങനെയേ ഞാന്‍ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ എനിക്ക് ഇഷ്ടമല്ല. അങ്ങനൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
പിജി വിശ്വംഭരന്‍ സാറിന്റെ പടമാണ്. അതില്‍ നല്ലൊരു വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. അതില്‍ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞിരുന്നു. അന്നേരം തന്നെ സാര്‍, എനിക്ക് അത് വേണ്ടെന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. നല്ലൊരു ആര്‍ട്ടിസ്റ്റല്ലേ നിങ്ങള്‍. ഈ റോള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബ്രേക്ക് ആവുമെന്നും സാര്‍ പറഞ്ഞിരുന്നു.
അതിന് മുമ്പ് സാറിന്റെ ആഗ്നേയം എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാര്‍ എന്നെ വിളിച്ചെങ്കിലും ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്റെ ഭര്‍ത്താവും എന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ ഞാന്‍ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തത് എന്ന് രമ ദേവി പറയുന്നു.
https://www.facebook.com/Malayalivartha