മോഹന്‍ലാലിന്റെ അഭിനിവേശം ഊഹിയ്ക്കാവുന്നതിനുമപ്പുറം;ഹണിറോസ്

ലാലേട്ടനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് ഹണിറോസ്. ശരിക്കും അദ്ദേഹം ത്രില്ലടിപ്പിച്ചു. മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാലിന്റെ സിനിമയോടുള്ള അഭിനിവേശം നമുക്കൂഹിക്കാവുന്നതിലുമപ്പുറമാണെന്നും അത് നേരിട്ട് കാണുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാനാകാത്തതാണെന്നും ന്യൂജനറേഷന്‍ നായിക ഹണിറോസ്. ഒരു പ്രമുഖ മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നടി താരരാജാവും ഒത്തുള്ള അനുഭവത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഇത്രയേറെ പ്രചോദനം തരുന്ന മറ്റൊരാളെ താന്‍ മുന്‍പ് കണ്ടിട്ടില്ല. മോഹന്‍ലാലെന്ന നടന്‍ എന്നെ സംബന്ധിച്ച് ഒരു വിസ്മയം തന്നെയായിരുന്നു. എനിക്കെന്നല്ല അഭിനയത്തെ ഇഷ്ടമുള്ള ഏതൊരാള്‍ക്കും അതങ്ങനെ തന്നെയാകും. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷന്‍ അത്രയ്ക്കാണ്. നമുക്കൂഹിക്കാവുന്നതിലുമപ്പുറം. അത് നേരിട്ട് കാണുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാനാകാത്തതാണ്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപഴകാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. പക്ഷേ സെറ്റില്‍ മോഹന്‍ലാലെന്ന നടന്‍ അങ്ങനെയാണ്. സിനിമയുടെ ഓരോ ഇടത്തിലും മോഹന്‍ലാല്‍ ടച്ച് ഉണ്ടാകും എന്നാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നതാണ് ഞാനെന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യങ്ങളിലൊന്ന്. ഇനിയത് ഇല്ല എന്നത് മറ്റൊരു വലിയ സന്തോഷവും. ഹണി പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്നത് സ്വപ്നമായിരുന്നുവെങ്കിലും, സംഗതി കാര്യമായപ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. ആളെ കണ്ടപ്പോള്‍ നെര്‍വസ് ആയിപ്പോയി. പക്ഷേ പിന്നീടുള്ള ഷൂട്ടിങ് ദിനങ്ങളിലൊന്നും അങ്ങനുണ്ടായില്ല. അതിന് ലാലേട്ടന്‍ അവസരം തന്നില്ലെന്നു വേണം പറയാന്‍. അത്രയേറെ കംഫര്‍ട്ടബിള്‍ ആയിരുന്നു അദ്ദേഹം. ഓരോ നിമിഷവും എന്‍ജോയ് ചെയ്ത് ജോലി ചെയ്യാം അദ്ദേഹത്തിനൊപ്പമാണെങ്കില്‍. വളരെ കൂള്‍ ആണ്. നമ്മള്‍ക്കെപ്പോഴെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയാല്‍ അതിനെ വളരെ കൂളായി ഇല്ലാതാക്കും അദ്ദേഹം. ഷൂട്ടിങ് ദിവസങ്ങളില്‍ എല്ലാവരും ഒരുപോലെ പ്രതിസന്ധിയിലായ ദിവസങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് ദോഹയിലെ കടുത്ത ചൂടില്‍ ഷൂട്ട് ചെയ്യേണ്ടി വന്നപ്പോള്‍. ലാലേട്ടനായിരുന്നു ആ സമയത്ത് എല്ലാവര്‍ക്കും വലിയ പ്രോത്സാഹനം തന്നതെന്നും ഹണി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























