മോഹന്‍ലാല്‍ പ്രണയത്തില്‍

പ്രണയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമുണ്ടെന്ന് മോഹന്‍ലാല്‍ വിശ്വസിക്കുന്നില്ല. ഒരാളുടെ വ്യക്തിത്വം നോക്കിയാണ് പ്രണയിക്കുന്നത്. സൗന്ദര്യം പ്രേമത്തിന്റെ മാറ്റ് കൂട്ടും. സൗന്ദര്യം മാത്രം നോക്കി പ്രണയിക്കാനാവില്ല. പ്രണയം ഒരു നല്ല സിനിമ പോലെയാണ്, അഭിനയം പോലെയാണ്. പ്രണയിക്കാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. മനസില്‍ സന്തോഷമുള്ളപ്പോഴേ നന്നായി പ്രണയിക്കാനാകൂ- മോഹന്‍ലാല്‍ പറഞ്ഞു.
എന്റെ ദാമ്പത്യം പ്രണയഭരിതമാണ്. കല്യാണം കഴിച്ച് കുട്ടികളുണ്ടായെന്നു കരുതി ഞാന്‍ സീരിയസായിട്ടില്ല. ഇപ്പോഴും പ്രണയിച്ചും ഒരുപാട് കാര്യങ്ങള്‍ പങ്കുവച്ചും ജീവിക്കുന്നു. പ്രണയിക്കുന്നത് മോശമായ കാര്യമല്ലല്ലോ, നമ്മള്‍ ഒരാളെ കൊല്ലുകയോ, വേദനിപ്പിക്കുകയോ ചെയ്യുകയല്ലല്ലോ പ്രണയിക്കുമ്പോള്‍. പ്രണയം സുന്ദരമായ അവസ്ഥയാണ്. ആ സൗന്ദര്യമാണ് നമ്മള്‍ മനസിലാക്കണ്ടത്.
പ്രണയത്തിന്റെ അവസാനം സെക്‌സാണെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. അതൊക്കെ ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ചിരിക്കും. ചിലപ്പോള്‍ ചിലരുടെ ശരീരഭാഷ സെക്‌സ് ആവശ്യപ്പെടുന്നതായി തോന്നും. അത് ചിലപ്പോള്‍ സെക്‌സിലേക്ക് നയിച്ചേക്കാം. പ്രണയത്തില്‍ ഇന്നത് വേണം, വേണ്ട എന്ന് പറയാന്‍ നിയമങ്ങളൊന്നുമില്ല. ഇപ്പറഞ്ഞതെല്ലാം തികച്ചും ഓരോരുത്തരുടെയും സ്വകാര്യമാണ്. എല്ലാ കാലവും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പ്രണയവും സെക്‌സും ഒരുമിച്ച് എന്ന് ചോദിച്ചാല്‍ ചിലര്‍ പറയും പാടില്ല. മറ്റ് ചിലര്‍ ചോദിക്കും അങ്ങനെ ചെയ്‌താല്‍ എന്താ കുഴപ്പം. അപ്പോ ഇതെല്ലാം വ്യക്തികളുടെ കാഴ്‌ചപ്പാടിനനുസരിച്ചാണ്. അതിനാല്‍ അതൊരു ചര്‍ച്ചയായി തുടരട്ടെ. ഞാന്‍ അഭിപ്രായം പറയുന്നില്ല.
ഏറ്റവും കൂടുതല്‍ പ്രണയം തോന്നിയ സ്‌ത്രീ എന്നൊന്നും അളക്കാന്‍ കഴിയില്ല. ഒരു പ്രത്യേക നിമിഷത്തിലായിരിക്കും ഒരാളോട് പ്രണയം തോന്നുക. അടുത്ത നിമിഷം അത് മറ്റൊരു വസ്‌തുവിലേക്ക് മാറാം. ചിലപ്പോള്‍ പെയിന്റിംഗിനോട് വല്ലാത്ത പ്രണയം തോന്നാം. പിന്നയത് പുസ്‌തകങ്ങളോടാകാം, അതുകഴിഞ്ഞ് യാത്രകളോട് അങ്ങനെ പ്രണയം ഒഴുകുകയാണ്.....
https://www.facebook.com/Malayalivartha