ധരിച്ചിരുന്നത് ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നു; അതു ടോപ്പിന്റെ ഭാഗം തന്നെയാണ്; ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണ്; ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല; ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം; ടോപ് മാത്രം ധരിച്ചു പുറത്തു പോകുന്ന ഒരാളല്ല ഞാൻ; 'വസ്ത്ര' വിവാദത്തിൽ തുറന്നടിച്ച് ഭാവന

ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ ഭാവനയുടെ വസ്ത്രത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്ന ആക്ഷേപമാണ് ഉയർത്തിയത് . ഈ വിമർശനങ്ങൾക്ക് മറുപടി താരം പറഞ്ഞിരിക്കുകയാണ്. ഭാവനയുടെ വാക്കുകൾ ഇങ്ങനെ;
ധരിച്ചിരുന്നത് ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നു. അതു ടോപ്പിന്റെ ഭാഗം തന്നെയാണ്. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഭാവന ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. യഥാർഥ ഫോട്ടോ ഭാവന ഡിപിയാക്കിയിട്ടുണ്ട്.
അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ എന്നും’’–ഭാവന പറഞ്ഞു.
ദുബായിലെ സർക്കാർ സേവന ദാതക്കളായ ഇസിഎച്ചിന്റെ ആസ്ഥാനത്തായിരുന്നു നടി എത്തിയത്. സ്റ്റൈലിഷ് ലുക്കിലെത്തി വിസ ഏറ്റുവാങ്ങുന്നതും അവിടെയുള്ളവർക്കപ്പം ഭാവന സന്തോഷം പങ്കിടുകയും ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയായിരുന്നു നടിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചർച്ചകളും സൈബർ ആക്രമണങ്ങളും ആരംഭിച്ചത്.
https://www.facebook.com/Malayalivartha