ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ

ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ വിവരം ടി സിദ്ദിഖ് എംഎൽഎ ആണ് വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ പറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചു. പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്. ന്യായ വിരോധമായി സംഘം ചേർന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവക്കാണ് കേസ്. പൊലീസ് നടപടിയിൽ ഷാഫിക്ക് മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയയ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവരുന്നത്.
എന്നാൽ ചെങ്കൊടിയുടെ കാവൽക്കരനെന്ന ഫേസ്ബുക്ക് പേജിലൂടെ അതിരുവിട്ട ട്രോളുകളാണ് ഉയരുന്നത്. ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം മൂക്കിൽ ആണ് പരിക്ക് നെറ്റിയിൽ അല്ലാ മൂക്കിൽ പരിക്ക് പറ്റിയവന്റെ മുണ്ടിൽ എങ്ങനെ ചോരാ വന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം ഹലോ ഹിക്കാ ബംഗളൂരിലേക്കുള്ള വണ്ടി പോയോ പരിശോധിച്ച ഡോക്ടർ ഞെട്ടി ഏഷ്യൻ പെയിൻ്റ് ഉടൻ തന്നെ അലക്ക് സോപ്പിന് എഴുതി കൊടുത്തത്രെ...
അടിച്ചതോ കുത്തിയതോ
ആരെങ്കിലും കണ്ടോ...??
സ്വന്തം റീൽസ് നിർമിക്കാൻ
മൂന്നോ നാലോ ക്യാമറ കൊണ്ട്
നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന
വൈകാരിക റീൽസ് ഇത് വരെ
ഇറങ്ങിയിട്ടുമില്ല..!!
മൂക്കുമായി
ആശുപത്രിയിലേക്കല്ല,
തോർത്തുമായി
ഫോറൻസിക്കിലേക്കാണ്
പോകേണ്ടത്...!! എന്നുതുടങ്ങി നിരവധി ട്രോളുകൾ നിറയുന്നുണ്ട്. കൂടാതെ ഇക്കൂട്ടർ ഷാഫിയുടെ ഇന്നത്തെ ഷോയ്ക്കു പിന്നിലുള്ള യഥാർത്ഥ കാരണം എന്ന പേരിലും ഒരു കുറിപ്പ് പങ്കിട്ടിട്ടുണ്ട്.
പേരാമ്പ്ര സികെജി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല ഷാഫിയുടെ ഇന്നത്തെ ഷോയ്ക്കു പിന്നിലുള്ള യഥാർത്ഥ കാരണം. അതിനും ഒന്നുരണ്ടാഴ്ച പിന്നിലേക്ക് പോകണം. സെപ്തംബർ 22 ന് എൽഡിഎഫ് ഭരിക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പറ്റയിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീട് കോൺഗ്രസ്സ് നിർമിച്ചു നൽകിയതാണെന്നു കാട്ടി സ്ഥലം എംപി ഷാഫി പറമ്പിൽ ഒരു വൻ ഷോ നടത്തി. കുടുംബസംഗമം ഉൾപ്പെടെ വലിയ പരിപാടിയൊക്കെ സംഘടിപ്പിച്ച് ഷാഫി നേരിട്ടു താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിറ്റേദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവുമായ വികെ പ്രമോദ് പത്രസമ്മേളനം വിളിച്ചുകൊണ്ട് ഷാഫിയുടെ കെഎസ്‍യുത്തരത്തെ പൊതുമധ്യത്തിൽ വലിച്ചുകീറി. ഇതിന്റെ ജാള്യത പകയായി മാറുകയായിരുന്നു. അന്നു മുതൽ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റിനെ ഷാഫി നോട്ടു ചെയ്തു വച്ചതാണ്.
ഇന്നു രാവിലെ ഹർത്താലിന്റെ മറവിൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡന്റ് വികെ പ്രമോദിനെ മർദിച്ചത് പേരാമ്പ്രയിലെ ഷാഫിസേനയാണ്. സികെജി കോളജ് വിഷയമൊക്കെ ഒരു പുകമറ മാത്രമാണ്. തന്റെ ഷോ പൊളിച്ചടുക്കിയ പഞ്ചായത്ത് പ്രസിഡന്റിനെ കൈകാര്യം ചെയ്യാൻ ഷാഫി ഒരവസരം കാത്തിരിക്കുകയായിരുന്നു. അതാണ് ഷാഫി ഇന്നു പേരാമ്പ്രയിൽ നടത്തിയതും.
തിന്നുന്നതും **റുന്നതും ഉൾപ്പെടെ സകലതും റീലാക്കി സോഷ്യൽ മീഡിയയിലിടാൻ മൂന്നു ക്യാമറക്കണ്ണുകളാണ് ഷാഫിക്കൊപ്പം സദാസമയവുമുള്ളത്. എന്നിട്ടും ഷാഫിയ്ക്ക് പേരാമ്പ്രയിൽ പൊലീസ് മർദനമേൽക്കുന്ന ഒരു ഫോട്ടോയോ ദൃശ്യമോ എന്തേ വരാത്തതെന്ന ചോദ്യങ്ങൾക്കു മുന്നിൽ വടകര എംപിയുടെ കെഎസ്‍യുത്തരം വെളിവാകുന്നുണ്ട്. എൽഡിഎഫ്-യുഡിഎഫ് പ്രകടനങ്ങൾ കഴിഞ്ഞ് പിന്നെയും രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഷാഫി പേരാമ്പ്രയിലെത്തുന്നത്. അപ്പോഴേക്കും സകല ചാനലുകാരും പേരാമ്പ്രയിൽ എത്തിക്കഴിഞ്ഞിട്ടുമുണ്ട്. അവരെല്ലാം തന്നെ ഷാഫിക്കു ചുറ്റും നിലയുറപ്പിക്കുകയും ചെയ്തു. എന്നിട്ടും ഷാഫിക്ക് മർദ്ദനമേൽക്കുന്നത് ഒരു ചാനൽ ക്യാമറയിലും പെട്ടില്ല എന്നത് ആശ്ചര്യജനകമാണ്.
മർദ്ദനം പോയിട്ട് പൊലീസ് ഒന്നു ചെറുതായി തള്ളുന്നതിന്റെ ദൃശ്യം പോലും കിട്ടാനില്ല. പട്ടാമ്പിക്കാരനായ ഷാഫി പട്ടാമ്പി സംസ്കൃത കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പതിവു പട്ടിഷോ കാണിച്ചാണ് ഷാഫി അന്നു ജയിച്ചതും പിന്നീട് കയറിപ്പോകുന്നതും. അക്കാലത്ത് ഷാഫിക്ക് താങ്ങും തണലുമായി നിന്ന പട്ടാമ്പി നഗരസഭാ മുൻ ചെയർമാനായ കോൺഗ്രസ്സ് നേതാവ് കെഎസ്ബിഎ തങ്ങൾ, മരിക്കുന്നതിനു മുൻപായി ബന്ധുക്കളോടും കോൺഗ്രസ്സ് പാർടിക്കാരോടും ഒറ്റ കാര്യമാണ് പറഞ്ഞത്. താൻ മരിച്ചാൽ ബോഡി കാണാൻ ആ പരിസരത്തേക്ക് ഷാഫി പറമ്പിലിനെ അടുപ്പിക്കരുതെന്ന്. പട്ടാമ്പിയിലെ കോൺഗ്രസുകാർ അത് അക്ഷരംപ്രതി അനുസരിച്ചു. മറ്റാരേക്കാളും ഷാഫിയുടെ ചതിയെപ്പറ്റിയും കെഎസ്‍യുത്തരത്തെക്കുറിച്ചും നല്ലവണ്ണം അറിയുന്നത് പട്ടാമ്പിക്കാർക്കായിരിക്കുമല്ലോ.
പട്ടാമ്പിക്ക് തൊട്ടടുത്തുള്ള നാട്ടുകാരനായ സംവിധായകൻ ലാൽജോസ് മലയാളസിനിമക്ക് എന്തെങ്കിലും കനപ്പെട്ട സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അത് "ക്ലാസ്മേറ്റ്സി"ലെ സതീശൻ കഞ്ഞിക്കുഴി എന്ന കഥാപാത്രം മാത്രമായിരിക്കും. ഈ കഥാപാത്രം മാത്രം മതി, ലാൽ ജോസിന് മലയാള സിനിമയിൽ ചിരപ്രതിഷ്ഠ ലഭിക്കാൻ.
കെഎസ്‍യു എന്നത് ഒരു മാനസികാവസ്‌ഥയാണ്. അതിന് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന വ്യത്യാസമൊന്നുമില്ല. മരിക്കുംവരെ ഒരാൾ കെഎസ്‍യുവായി തുടരും.
ഒരണ സമരമെന്ന ഷോയിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കെഎസ്‍യുവിന്റെ പ്രകടനം ഇന്ന് പേരാമ്പ്രയിലെ ഒന്നൊന്നര ഷാഫി ഷോയിലേക്ക് എത്തിനിൽക്കുകയാണ്. എന്നാണ് ആ കുറിപ്പ്.
https://www.facebook.com/Malayalivartha