നേരായ് വീരായ് വീരം പോര്; ഫോക് , റോക്ക് ജോണറിൽ ധീരം പ്രൊമോസോംഗ് എത്തി; പ്രേക്ഷക മനസുകൾ കീഴടക്കി ഗാനം

നേരായ് വീരായ് വീരം പോര്
കാറ്റായ് തീയായ് വീരം പോര് - ..
ധീരം സിനിമയുടെ പ്രമോഷൻ ഗാനത്തിലെ ഈരടികൾ ഇങ്ങനെയാണു തുടങ്ങുന്നത്. പ്രശസ്ത നടനും, തിരക്കഥാകൃത്തുമായ മുരളി ഗോപി, സിതാര, ഉമേഷ് കൃഷ്ണ എന്നിവർ ആലപിച്ച ഈ ഗാനം ഏറെ വൈറലായിരിക്കുന്നു. സമീപകാലത്ത് ഏറെ പുതുമ നൽകിയ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ബി.കെ. ഹരിനാരായണൻ രചിച്ച ഈ ഗാനം യുവതലമുറയിലെ ഏറെ ഹരമായി മാറിയിരിക്കുന്ന മണികണ്ഠൻ അയ്യപ്പയാണ് ഈണമിട്ടിരിക്കുന്നത്.തെയ്യം, തിറയാട്ടം പശ്ചാത്തലത്തിലൂടെ ഒപ്പം ദുരുഹതകളും സൃഷ്ടിച്ചു കൊണ്ട് ഫോക് , റോക് ജോണറിലാണ് ഈ ഗാനത്തിൻ്റെ അവതരണം. ആലാപനത്തിലും, വിഷ്യൽസ്സിലുമെല്ലാം പ്രേക്ഷകർക്ക് ഏറെ പുതുമയും, വിസ്മയവും ' തീർക്കുന്നതാണ്. ഈ ഗാനം.
ജിതിൻ. കെ. സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റെമോ എൻ്റെർടൈൻമെൻ്റ് സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റി മോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു.
പൂർണ്ണമായും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായ എ.എസ്. പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിവ്യാപിള്ള , നിഷാന്ത് സാഗർ അജുവർഗീസ് എന്നിവരും കേന്ദ്ര കഥാപാത്രത്തിനൊപ്പമുണ്ട്. രൺജി പണിക്കർ, സൂര്യ (പണി ഫെയിം). റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.ദീപു എസ്. നായരും, സന്ധീപ് നാരായണനും ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം - മണികണ്ഠൻ അയ്യപ്പ
ഛായാഗ്രഹണം - സൗഗന്ധ് എസ്.യു.
എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ '
കലാസംവിധാനം- സാബുമോഹൻ.
മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ,
കോസ്റ്റ്യും - ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്'
നിശ്ചല ഛായാഗ്രഹണം - സേതു അത്തിപ്പിള്ളിൽ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - തൻവിൻ നസീർ.
പ്രൊഡക്ഷൻ മാനേജർ -ധനേഷ്
പ്രൊഡക്ഷൻ - എക്സിക്കുട്ടീവ് - കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ
കോഴിക്കോട്ടും കുട്ടിക്കാനത്തുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നുവെന്നും വാഴൂർ ജോസ് അറിയിച്ചു.
https://www.facebook.com/Malayalivartha