സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്

എല്ലാവർഷവും ഒക്ടോബർ ആറ് മുതൽ പത്ത് വരെയുളള തീയതികളിലാണ് വിവിധ മേഖലയിലുളള നോബൽ പുരസ്‌കാര ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കുന്നത്. റോയൽ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയവർക്ക് നൽകുന്ന പുരസ്‌കാരമാണ് നോബൽ സമ്മാനം.
: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്', എന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരമെന്നും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന വാദം ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു.
അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്‌ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രയേല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബയ്ജാന്‍ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം.
പുരസ്‌കാരം തന്റേതായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സമാധന നൊബേല്‍ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ ദിവസം ‘ദി പീസ് പ്രസിഡന്റ്’ എന്ന അടിക്കുറിപ്പോടെ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ്ഹൗസ് പങ്കുവെച്ചിരുന്നു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ യുഎസിലെ നാല് പ്രസിഡന്റുമാര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഒരു യുഎസ് വൈസ് പ്രസിഡന്റിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.
ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായാണ് നോബൽ സമ്മാനത്തെ കണക്കാക്കുന്നത്. നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനും പുറമേ ജേതാവിന് പത്ത് മില്യൺ സ്വീഡൽ ക്രോണ വരെ (2006ലെ കണക്കുപ്രകാരം ആറ് കോടി 26 ലക്ഷം) ലഭിക്കുന്നു. എന്നാൽ പുരസ്‌കാരങ്ങൾക്കായി നോമിനേറ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ അക്കാഡമി പെട്ടെന്നൊന്നും പുറത്തുവിടാറില്ല. 50 വർഷം വരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ചരിത്രം
1896ൽ അന്തരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രണ്ട് നോബലിന്റെ അവസാന വിൽപത്ര പ്രകാരമാണ് നോബൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. അദ്ദേഹം മരിക്കുന്നതിന് ഒരു വർഷം മുൻപ് തയ്യാറാക്കിയ വിൽപത്രത്തിൽ ഇതുമായി ബന്ധപ്പെട്ടുളള കൂടുതൽ നിർദ്ദേശങ്ങളും ചേർത്തിട്ടുണ്ട്. നോബൽ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഈ ബഹുമതികൾക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കില്ല. പകരം അക്കാദമിക് വിദഗ്ദരോ മുൻ നോബൽ പുരസ്‌കാര ജേതാക്കളോ പ്രമുഖ ഗവേഷകരോ പാർലമെന്റേറിയൻമാരോ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുളളവരോ ആയിരിക്കണം നാമനിർദ്ദേശം സമർപ്പിക്കേണ്ടത്.
50 വർഷത്തെ രഹസ്യം
ഇത്തരത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ വിവരങ്ങൾ പുരസ്‌കാരം പ്രഖ്യാപിച്ച് 50 വർഷം വരെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. നാമനിർദ്ദേശം ലഭിച്ചവരുടെയും നാമനിർദ്ദേശം ചെയ്തവരുടെയും വിവരങ്ങൾ ഒരു കാരണവശാലും 50 വർഷത്തേക്ക് പുറത്തുവിടരരുതെന്ന് നോബൽ ഫൗണ്ടേഷൻ ചട്ടങ്ങളിൽ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അതായത് 2025ൽ ഒരു വ്യക്തിയെ നോബൽ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിൽ 2075 വരെ ആ വിവരങ്ങൾ വെളിപ്പെടുത്താൻ പാടുളളതല്ല.1901 മുതലാണ് ആദ്യമായി ഈ പുരസ്‌കാരം നൽകിതുടങ്ങിയത്. പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി, നിക്ഷ്പക്ഷത,സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യുന്നവരുടെ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തിയാൽ പലതരത്തിലുളള സമ്മർദ്ദങ്ങൾക്കും കാരണമായേക്കും. അത്തരത്തിലുണ്ടാകുന്ന ചർച്ചകളുടെ ന്യായയുക്തതയെ അപകടത്തിലാക്കുമെന്നും ഫൗണ്ടേഷൻ വിശദീകരിക്കുന്നു. ബാഹ്യ ഇടപെടലുകളിൽ നിന്ന് നോബൽ സമ്മാനത്തെ സംരക്ഷിക്കുകയെന്ന ആഗ്രഹമുളളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്.
ഇതിലൂടെ അർഹരായ വ്യക്തികളെ ശുപാർശ ചെയ്യാനുളള സ്വാതന്ത്ര്യം നൽകുന്നുവെന്ന് നോബൽ ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു. 1973ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിന് നൽകിയ സമാധാനത്തിനുളള നോബൽ സമ്മാനം വിയറ്റ്നാം യുദ്ധത്തിനിടയിൽ ആഗോള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. നാമനിർദ്ദേശം ചെയ്തവരുടെ പേരുകൾ പരസ്യമാക്കിയിരുന്നുവെങ്കിൽ അവർക്ക് രാഷ്ട്രീയ തിരിച്ചടിയോ സമ്മർദ്ദമോ നേരിടേണ്ടി വരുമായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു.
നോബൽ സമ്മാനത്തിന്റെ ചരിത്രത്തിൽ 1939ൽ ഒരു രസകരമായ വിവരം പുറത്തുവന്നിരുന്നു. അഡോൾഫ് ഹിറ്റ്‌ലറിനെ സമാധാനത്തിനുളള നോബൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്നായിരുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം ഹിറ്റ്‌ലറെ ആക്ഷേപഹാസ്യ പ്രതിഷേധമായാണ് നാമനിർദ്ദേശം ചെയ്തിരുന്നത്. അത് പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഈ വിവരം പുറത്തുവന്നിരുന്നുവെങ്കിൽ ഇത് കടുത്ത പ്രതിഷേധത്തിന് കാരണമാകുമായിരുന്നു.
244 വ്യക്തികൾക്കും 94 സംഘടനകൾക്കുമാണ് ഇത്തവണ നാമനിർദ്ദേശമുള്ളത്. സ്വയം പ്രഖ്യാപിത നാമനിർദ്ദേശങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ട്രംപ് അടക്കമുള്ളവരുടെ പേര് ഉയരുന്നത്. ഫ്രാൻസിസ് മാർപാപ്പ, ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്‌ലാ സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്, പാലസ്തീനികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി തുടങ്ങിയവരുടെ പേരും പട്ടികയിൽ ഉണ്ടായിരുന്നു
https://www.facebook.com/Malayalivartha