അർജന്റീനക്ക് വെനിസ്വേലക്കെതിരെ ഒരു ഗോൾ ജയം

ലയണൽ മെസ്സിയില്ലാതെയിറങ്ങിയ അർജന്റീനക്ക് വെനിസ്വേലക്കെതിരെ ഒരു ഗോൾ ജയം. ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളുടെ തിരക്ക് അവസാനിപ്പിച്ച് സൗഹൃദ മത്സരങ്ങൾക്കായി ബൂട്ടുകെട്ടിയ അർജന്റീന േഫ്ലാറിഡ മയാമിയിലെ ഹാർഡ് റോക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഒരു ഗോളിലായിരുന്നു ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്.
കളിയുടെ 31ാം മിനിറ്റിൽ അൽവാരസിലൂടെ തുടങ്ങിയ നീക്കം ലോസെൽസോയുടെ ഉജ്വല ഫിനിഷിങ്ങിലൂടെ ഗോളാക്കിമാറ്റിയായിരുന്നു അർജന്റീന വിജയം നേടിയത്.
വെനിസ്വേലൻ പ്രതിരോധത്തിൽ നിന്നും തെന്നിമാറിയ പന്തിനെ ബോക്സിനുള്ളിൽ അൽവാരസ്, ലൗതാരോ മാർടിനസിലേക്ക് ബാക് ടച്ച് ചെയ്തായിരുന്നു ലോസെൽസോക്ക് ഗോളിന് പാകമാക്കി നൽകിയത്. ആദ്യ ഷോട്ടിൽ തന്നെ പന്ത് വലയിലാക്കി താരം അവസരം മുതലെടുത്തു.
ഒരു ഗോളിന്റെ ലീഡിനു പിന്നാലെ മികച്ച അവസരങ്ങളുമായി അർജന്റീന വീണ്ടും കളിയെ സജീവമാക്കിയെങ്കിലും മിന്നും ഫോമിലായിരുന്നു വെനിസ്വേലയുടെ ബാഴ്സലോണ ഗോൾ കീപ്പർ ജോസ് കോൻട്രിറാസ് തടഞ്ഞിട്ടു. നാലോ അഞ്ചോ ഗോളിനെങ്കിലും അർജന്റീന ജയിക്കാനുള്ള അവസരമായിരുന്നു ഉശിരൻ സേവുകളുമായി ജോസ് കോൻട്രി തടഞ്ഞിട്ടത്. മത്സരത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുമായി ബാഴ്സ ഒന്നാം നമ്പർ ഗോളി കളം വാണു.
ഗോളെന്നുറപ്പിച്ച രണ്ടാം പകുതിയിലെ ആറെണ്ണം ഉൾപ്പെടെ പത്തോളം സേവുകളാണ് ജോസ് കോൻട്രെ തടഞ്ഞിട്ടത്. ലൗതാരോ മാർടിനസും അൽവാരസും ലോസെൽസോയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഗോൾവല പിന്നീട് ഭേദിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha