ഷാഫി പറമ്പിലിനെ കേറിത്തോണ്ടി പി പി ദിവ്യ ; കള്ളി കമ്മിണിയുടെ കരണംപൊട്ടിച്ച് ഷാഫി രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി ഗ്രൂപ്പ്

ഷാഫി പറമ്പിലിനെ കേറിത്തോണ്ടിയത് മാത്രമേ പിപി ദിവ്യ സഖാത്തിക്ക് ഓര്‍മ്മയുള്ളു. ഷാഫി രാഹുല്‍ കൂട്ടര്‍ കൂടോടെ ഇളകി പെട്രോള്‍ പമ്പ് കമ്മിണിയുടെ നെഞ്ചത്ത് റീത്തുവെച്ചു. ലാത്തിക്ക് അടികിട്ടിയതല്ല കൂടെയുള്ള പ്രവര്‍ത്തകന്‍ തന്നെ ഷാഫിയുടെ മുഖത്തടിച്ചു എന്നായിരുന്നു പിപി ദിവ്യ പോസ്റ്റിട്ടത്. ഇട്ട പോസ്റ്റ് ദിവ്യ സഖാത്തിയുടെ അണ്ണാക്കിലെ പിരിവെട്ടിച്ചു. കള്ളിക്കമ്മിണി വീഡിയോ ചതിച്ചെന്ന് തെളിവടക്കം പോസ്റ്റ് ചെയ്ത് ഷാഫി ഗ്രൂപ്പ്. ഷാഫിയെ പോലീസ് ലാത്തിക്ക് അടിക്കുന്ന വീഡിയോ ആണിപ്പോള്‍ പ്രചരിക്കുന്നത്. പൊറാട്ട് നാടകം ആരുടേതാണെന്ന് കേരളം കണ്ടതാണ്. നവീന്‍ ബാബു കേസില്‍ സിബിഐ അന്വേഷണം എന്ന് കേട്ടപ്പോള്‍ ബി പി കൂടി തലചുറ്റി വീണെന്നും പറഞ്ഞ് പോലീസ് തൂക്കി എടുത്തോണ്ട് പോകുന്നതും തുടര്‍ന്ന് ആശുപത്രിയില്‍ കള്ളി കമ്മിണി നടത്തിയ നാടകം കളിയും കേരളം കണ്ടു. ദിവ്യ കണ്‍വെട്ടത്ത് ഉണ്ടായിട്ടും ഒളിവിലാണെന്ന് കേരള പോലീസ് പുറത്തെടുത്ത നാടകത്തിന് തെക്കേടത്തമ്മ പുരസ്‌കാരം കിട്ടിയതല്ലെ. ഒടുക്കം പോലീസ് വന്ന് കമ്മിണിയുടെ മുന്നില്‍ കീഴടങ്ങുന്ന നാടകവും കേരളം കണ്ടതാണ്. ഒരു പാവത്തിനെ കൊന്ന് ആ കുടുംബത്തെ വേട്ടയാടുന്ന നിനക്കൊക്കെ എന്ത് യോഗ്യതയാണ് ഷാഫിയെ അളക്കാനെന്ന് കമ്മിണിയുടെ കിളിപാറിക്കുന്ന മറുപടി.
കഥ ഉണ്ടാക്കുമ്പോള്‍ പൊളിയാത്ത കഥയുണ്ടാക്കണം. അടുത്തകാലത്തായ് എകെജി സെന്ററില്‍ നിന്ന് പടച്ചുവിടുന്ന കഥയെല്ലാം പൊളിഞ്ഞടുങ്ങുകയണല്ലോ സഖാത്തി. സ്റ്റഡി ക്ലാസ് ശരിയാകാത്തതിന്റെയാ. അയ്യപ്പന്‍ സിപിഎമ്മിന്റെ മൂട്ടില്‍ തീയിട്ട വേവലാതി കാരണം കഥയുണ്ടാക്കാന്‍ ടൈം കിട്ടുന്നില്ലേയെന്നും ദിവ്യയുടെ കരണംപൊട്ടിക്കുന്ന മറുപടി. വിളിക്കാത്ത പരിപാടിക്ക് ക്യാമറാമാനേയും കൂട്ടിപ്പോയി വീഡിയോ എടുത്ത് പ്രചരിപ്പിച്ച നാടകം പോലത്തെ പുതിയത് വല്ലതും ഉണ്ടോ കള്ളി കമ്മിണിയെന്നും കട്ടപ്പരിഹാസം.
ഷാഫിയുടെ രണ്ടാമത്തെ നാടകം
കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ ഷാഫിയുടെ പൊറാട്ട് നാടകം
കൂടെയുള്ള പ്രവര്‍ത്തകന്‍ തന്നെ ഷാഫിയുടെ മുഖത്തടിച്ചു..ഇങ്ങനെ ആയിരുന്നു ദിവ്യ പോസ്റ്റിട്ടത്. എനിക്കെന്തിന്റെ കേടായിരുന്നു എന്ന് കണ്ണൂരിലെ പാര്‍ട്ടി ആപ്പീസില്‍ മോങ്ങലാണ് ദിവ ഇപ്പോള്‍. ദിവ്യയുടെ പോസ്റ്റിന് താഴെ മലയാളി ഒന്നാന്തരം മറുപടി കൊടുത്തിട്ടുണ്ട് അതുകൂടി നോക്കാം.
നവീന്‍ ബാബുവിന്റെ മരണവും അവരുടെ വീട്ടുകാരുടെ നാടകമായിരുന്നോ പെട്രോള്‍ പമ്പ് ബിനാമി മുതലാളിച്ചി
ഒരു കുടുംബത്തെ ഇല്ലാതാക്കിയിട്ട് വീണ്ടും ഇറങ്ങിയിരിക്കുകയാണ് ന്യായീകരണവുമായി.
ഒരു കുടുംബത്തിന്റെ തീരാശാപം ഏറ്റുവാങ്ങിയ യക്ഷിയുടെ വാക്കുകള്‍
പി പി ദിവ്യ... താങ്കള്‍ക്ക് നാണമില്ലേ...ഉളുപ്പില്ലേ.. ഒരു സാധു മനുഷ്യന്റെ കുടുംബം നിങ്ങളെ ഇപ്പോഴും ശപിക്കുന്നുണ്ട്... എന്നിട്ടും പൊതു സമൂഹത്തിന് മുന്നില്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നു... പറയാന്‍ കഴിയുന്നു.... മലയാളികള്‍ വെറും മണ്ടന്മാരും പൊട്ടന്മാരും അല്ല... ???? ജനകീയ കോടതി താങ്കളെ വിചാരണ ചെയ്യാന്‍ പോകുന്ന കാലം വിദൂരമല്ല.... ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമല്ല... താങ്കളെപ്പോലെയുള്ളവരുടെ... ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കാണുമ്പോള്‍..... അറപ്പ് തോന്നുന്നു മാഡം.... നിങ്ങള്‍ സിപിഎം എന്ന രാഷ്ട്രീയ സംഘടനയ്ക്ക് ഒരു ശാപമാണ്.... അപമാനമാണ് ,.... സഖാവ് വിഎസിനെ പോലെയുള്ള ധീരന്മാര്‍ നയിച്ച പ്രസ്ഥാനത്തെ താങ്കള്‍ അപമാനിക്കുകയാണ്...... സ്വയം മനസ്സിലാക്കിയാല്‍ നന്ന്...... എന്നൊരു മനുഷ്യന്‍...
ഒരുത്തനെ കൊലയ്ക്ക് കൊടുത്ത താടകയാണ് പോലീസ് ഗുണ്ടകളെ വെളുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് , ഉളുപ്പുണ്ടോ കൊലപ്പുള്ളി
സ്വന്തം വായിലെ നാക്ക് കൊണ്ട് ഒരാളെ കൊല്ലാന്‍ കഴിവുള്ള താന്റെ അത്രയും വരില്ല.....കരി മൂര്‍ഖന്‍ പോലും തോറ്റു പോകും തന്റെ മുന്നില്‍....????
നാടകം കളിച്ചു നല്ല പരിജയം ഉള്ള ദിവ്യയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണിയുടെ ശരീരത്തില്‍ നിന്നാ രക്തം പൊടിഞ്ഞത്. ആദ്യം കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ടിറക്കി വര്‍ഗ്ഗീയ വാദിയാക്കാന്‍ നോക്കി നടന്നില്ല. പിന്നെ അശ്ലീലക്കേസിറക്കി ആക്ഷേപിക്കാന്‍ നോക്കി ഒത്തില്ല. പി.ആറും റീലുമാണെന്ന് പറഞ്ഞ് പരിഹസിക്കാന്‍ നോക്കി ഏശിയില്ല ഇനി തല്ലിയൊതുക്കാമെന്നാണ് വിചാരിക്കുന്നത്. കാരണം ഈ മനുഷ്യന്റെ ജനപ്രീതി അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട് മാഷാ അള്ളാഹ് ഒട്ടിച്ച ഇന്നോവ കാര്‍ വടകരയില്‍ തന്നെ ഉണ്ടെന്നറിയാം. പക്ഷേ വടകര പഴയ വടകരയല്ല, കേരളം പഴയ കേരളവുമല്ല, ഈ നാട് പകരം ചോദിക്കും
കേരളം കണക്ക് പറയിപ്പിക്കു
ആണോ നീ കളിച്ച നാടകത്തില്‍ ഒരു അമ്മയും രണ്ടു പെണ്മക്കളും എന്നും നിന്നേ ശപിച്ചേ ഉറങ്ങു. ഇന്നല്ലെങ്കില്‍ നാളെ നീ അനുഭവിക്കും
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പോലീസ് ഈ ചോര വീഴ്ത്തിയതെങ്കില്‍ , പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും. തുടങ്ങി ദിവ്യയ്ക്ക് ചെകിട് പൊട്ടുന്ന അടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് നാട് മറുപടിപറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ത്തന്നെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീഴുമെന്നും രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'നിങ്ങള്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണമോഷണം മറയ്ക്കാന്‍ നിങ്ങള്‍ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങള്‍ മറുപടി പറയേണ്ടിവരും ശ്രീ വിജയന്‍, പറയിപ്പിക്കും ഈ നാട്', രാഹുല്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ 'വിജയാ' എന്ന് പേരെടുത്ത് വിളിക്കുന്നത് നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, വീണ്ടും അതേ രീതിയില്‍ തന്നെയാണ് രാഹുല്‍ അഭിസംബോധന ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൊല്ലാനും മടിക്കാത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും ശബരിമലയില്‍ അയ്യപ്പന്റെ പൊന്നുകട്ട വിഷയം മറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ മര്‍ദനമെന്നും രാഹുല്‍ പറഞ്ഞു. കോഴിക്കോട് ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റൂറല്‍ എസ്പി ബൈജുവിനെതിരേ അതിരൂക്ഷമായ ഭാഷയിലാണ് രാഹുല്‍ പ്രതികരിച്ചത്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന്റെ പാരിതോഷികമായാണ് സര്‍ക്കാര്‍ ബൈജുവിന് കണ്‍ഫേഡ് ഐപിഎസ് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. റൂറല്‍ എസ്പി നൊട്ടോറിയസ് ക്രിമിനലാണ്. ബൈജു സിപിഎം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യേണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മെക്കിട്ട് കയറാമെന്ന് കരുതേണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
''കോഴിക്കോട് നഗരത്തില്‍ത്തന്നെ ജോയല്‍ എന്നൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച നൊട്ടോറിയസ് ക്രിമിനലാണ് ബൈജു. എന്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാഫിയെ പോലീസ് മര്‍ദിച്ചിട്ടില്ലെന്ന് അയാള്‍ പറയുകയെന്നും രാഹുല്‍ ചോദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപ്പോള്‍ ബൈജുവെന്ന് പറയുന്ന നൊട്ടോറിയസ് ക്രിമിനല്‍ കള്ളം പറഞ്ഞത് ആര്‍ക്കുവേണ്ടിയാണ്. ബൈജുവിനോട് പറയാനുള്ളത്, ബൈജു, റൂറല്‍ എസ്പിയുടെ പണി ചെയ്താല്‍ മതി. സിപിഎം ജില്ലാ സെക്രട്ടറി നടത്തേണ്ടുന്ന രാഷ്ട്രീയ പ്രസ്താവന, സിപിഎം ജില്ലാ സെക്രട്ടറി നടത്തിക്കോളും', രാഹുല്‍ പറഞ്ഞു.
വിഷയത്തില്‍ പോലീസിനെതിരേ എം.കെ രാഘവന്‍ എംപിയും രംഗത്തെത്തി. ക്രിമിനല്‍ മൈന്‍ഡ് ഉള്ള പോലീസ് ഉദ്യോഗസ്ഥരുണ്ട്. അവരെയെല്ലാം ഞങ്ങള്‍ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഷാഫിയെ തൊട്ട പൊലീസുകാരെ ഡല്‍ഹിക്ക് വിളിപ്പിക്കും. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്‍പില്‍ ആ പോലീസുകാരെ എത്തിക്കും. ഷാഫി പാര്‍ലമെന്റ് മെമ്പറാണ്. ഒരു എംപിക്ക് സുരക്ഷ ഒരുക്കേണ്ടവരാണ് പോലീസുകാര്‍. എന്നാല്‍, ഷാഫിയെ ആക്രമിക്കുകയാണ് പൊലീസുകാര്‍ ചെയ്തത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചത് മറച്ചുവെക്കാനാണ് പോലീസ് അക്രമം. പാമ്പിന്‍ വിഷം പുല്ലിലുരച്ചാല്‍ മാറില്ല. അതുപോലെ അയ്യപ്പന്റെ സ്വര്‍ണം കട്ടത് അക്രമം കൊണ്ട് മറച്ചുവയ്ക്കാന്‍ പറ്റില്ല. അയ്യപ്പനെ തൊട്ട് കളിച്ചവര്‍ ആരും ഇന്നുവരെ രക്ഷപ്പെട്ടിട്ടില്ലെന്നും രാഘവന്‍ എംപി പറഞ്ഞു.
മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അദ്ദേഹത്തെ രാത്രിതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അഭിലാഷ് അറിയിച്ചു. പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റത് പൊലീസ് മര്‍ദനത്തില്‍ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലാത്തിച്ചാര്‍ജിന്റെ മൊബൈലില്‍ പകര്‍ത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുന്നത് വ്യക്തമായത്. ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം 'ഷോ' മാത്രമാണെന്നും ചില ഇടതു നേതാക്കള്‍ വെളളിയാഴ്ച പ്രതികരിച്ചിരുന്നു. ഇടതുസമൂഹമാധ്യമ ഹാന്‍ഡിലുകളിലും ഷാഫി നടത്തുന്നത് 'നാടക'മാണെന്നും മറ്റുമുളള ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അവ ശരിയല്ലെന്നു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതിഷേധക്കാര്‍ക്കു മുന്നില്‍ പൊലീസ് വലയം തീര്‍ക്കുന്നതിനിടെ പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു. ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ വാദം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വെള്ളിയാഴ്ച പറഞ്ഞത്. പ്രതിഷേധം നടത്തിയ ഷാഫി ഉള്‍പ്പെടെ 700 പേര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖിനെയും കോണ്‍ഗ്രസ് നേതാക്കളെയും തടഞ്ഞതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെ നേരിയ സംഘര്‍ഷം. തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.എം.അഭിജിത്ത്, പി.ദുല്‍ഖഫില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജിത്ത് ഒളവണ്ണ, ശ്രീകാന്ത് പേരാമ്പ്ര തുടങ്ങിയവരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വാക്കുതര്‍ക്കവും ബലപ്രയോഗവും ഉണ്ടായെങ്കിലും ആശുപത്രിക്കുള്ളില്‍ നടപടി സ്വീകരിക്കാനാവില്ലെന്നാണ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് പറഞ്ഞതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇതോടെ പരുക്കേറ്റ വിദ്യാര്‍ഥികളെ എംഎല്‍എയുടെ നേതൃത്വത്തില്‍ ഷാഫി പറമ്പില്‍ എംപിയെ ചികിത്സിക്കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്രയില്‍ പൊലീസ് നരനായാട്ടാണ് ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന് ആക്രമിക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നു. ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകരും മറുവശത്ത് പൊലീസും നിലയുറപ്പിച്ചതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. അവരെ ശാന്തരാക്കുകയാണ് എംപി ചെയ്തത്. എന്നാല്‍ പൊലീസ് ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. എംപിയെ അറിയാത്ത ആരും പേരാമ്പ്രയിലില്ല. ആദ്യം തല്ലിയത് ഷാഫിയെയാണ്. മൂക്കിനും തലയ്ക്കും തല്ലി. പിന്നാലെ ആറു ടിയര്‍ ഗ്യാസ് പൊട്ടിച്ചു. ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇതില്‍ ഒരാളുടെ കണ്ണിനാണ് ഗുരുതര പരുക്കുളളത്. സിപിഎമ്മിന്റെ അക്രമത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha