വീട്ടുവളപ്പ് നിറയെ പിറ്റ്ബുൾ അമ്മാവനെ ബാറ്റ് കൊണ്ട് തല്ലി കൊലപ്പെടുത്തിയ 50കാരന്റെ ഹോബി; എല്ലാം കണ്ട് നിന്നത് ആ പൈതങ്ങൾ

അമ്മാവനെ ബാറ്റ് കൊണ്ട് തലക്കടിക്ക് കൊലപ്പെടുത്തി. മരുമകൻ അറസ്റ്റിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ മരുമകൻ, പ്രതിയായ രാജേഷ് ഇതിന് മുമ്പും നിരവധി കേസുകളിൽ പ്രതിയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. ഈ മർദനമേറ്റാണ് സുധാകരൻ കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയോടെ രാജേഷ് അമ്മാവന്റെ മൃതദേഹം കുളിപ്പിക്കാനായി പുറത്തിറക്കി. ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പിടിയിലാകുമെന്ന് മനസിലാക്കിയ രാജേഷ് ഉടൻതന്നെ സ്ഥലത്ത് നിന്ന് മുങ്ങി. പക്ഷേ, അധികം വൈകാതെ മണ്ണന്തലയിൽ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha