ട്രംപ് സ്വപ്നം കണ്ട നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്; സോഷ്യൽമീഡിയ കത്തുന്നു

വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് നൊബേൽ സമ്മാനം പുരസ്കാരം. 2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് പ്രഖ്യാപിച്ചത്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുള്ള പോരാട്ടത്തിനുമാണ് മരിയ കൊറിന മചാഡോയ്ക്ക് അംഗീകാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു.
അവാർഡിന് അർഹനെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കവെയാണ് അവാർഡ് പ്രഖ്യാപനം നടന്നിരിക്കുന്നത്. അതേസമയം, ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, ഡൊണാൾഡ് ട്രംപ് ഞായറാഴ്ച ജറുസലേമിൽ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുമ്പ്, യുഎസ് വൈറ്റ് ഹൗസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് "സമാധാനത്തിനുള്ള പ്രസിഡന്റ്" എന്ന പുതിയ പദവി നൽകിയിരുന്നു. 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും സമ്മതിക്കുകയും ചെയ്തു.
തന്റെ വ്യാപാര നയതന്ത്രം പല രാജ്യങ്ങളിലും യുദ്ധങ്ങൾ തടഞ്ഞുവെന്ന് ട്രംപ് സമീപ മാസങ്ങളിൽ ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം തടഞ്ഞതിന്റെ ബഹുമതി പോലും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ നിരന്തരം ഈ അവകാശവാദം നിഷേധിച്ചിരുന്നു. അമേരിക്കയിൽ ട്രംപിന്റെ ഭരണകാലത്ത് നിരവധി വിവാദപരമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ കുടിയേറ്റത്തെക്കുറിച്ചുള്ള ആംഗ്രി യംഗ് മാൻ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു, ഇത് മനുഷ്യാവകാശങ്ങളിൽ അദ്ദേഹത്തിന് ശക്തമായ താൽപ്പര്യമില്ലെന്ന് ചിലരെ വിശ്വസിപ്പിക്കാൻ കാരണമായി. എന്നിരുന്നാലും, ഈ സമാധാന സമ്മാനം താൻ അർഹിക്കുന്നുവെന്ന് ട്രംപ് പല തവണ പ്രസ്താവിച്ചിട്ടുണ്ട്.
ഇതെല്ലാം മുൻ നിർത്തിക്കൊണ്ട് അവാർഡ് പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപുമൊത്തുള്ള തന്റെ ഒരു AI ഫോട്ടോ പങ്കിട്ടുതും വലിയ രീതിയിൽ സമൂഹമാധ്യമങ്ങൾ ചർച്ചകൾക്ക് ഇടം വച്ചത് . ഈ ഫോട്ടോയിൽ, നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപിന് സമാധാനത്തിനുള്ള നോബൽ മെഡൽ സമ്മാനിക്കുന്നത് കാണാം. ഈ AI ചിത്രത്തിൽ, ട്രംപ് സന്തോഷത്തോടെ കൈകൾ ഉയർത്തി ആശംസ സ്വീകരിക്കുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപ് അർഹനാണെന്ന് ഈ ഫോട്ടോയ്‌ക്കൊപ്പം നെതന്യാഹു എഴുതി.
https://www.facebook.com/Malayalivartha