എഴുപതാം വയസ്സിൽ അത് സാധ്യമാക്കി; സന്തോഷം പങ്കുവെച്ച് ജയരാജൻ കോഴിക്കോട്, 'ജനനം: 1947 പ്രണയം തുടരുന്നു' ഉടൻ എത്തും...

നാടകത്തിലൂടെ ഏറെ ശ്രദ്ധ നേടി ശേഷം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ജയരാജൻ കോഴിക്കോട്. എന്നാൽ ഇപ്പോഴിതാ സിനിമയിലെത്തിയ ശേഷം ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുകയാണ് അദ്ദേഹം.
'ജനനം: 1947 പ്രണയം തുടരുന്നു' എന്ന സിനിമയിലാണ് പ്രധാന വേഷത്തിൽ ജയരാജൻ അഭിനയിക്കുന്നത്. ഒപ്പം നടി ലീല സാംസണുമുണ്ട്. 'അൻപതു വർഷത്തെ നാടക-സിനിമ ജീവിതം. എഴുപതാം വയസ്സിൽ എന്‍റെ ആദ്യ നായകവേഷം...!' എന്ന് കുറിച്ചുകൊണ്ടാണ് ജയരാജൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ സിനിമയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം നവാഗതനായ അഭിജിത് അശോകൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ക്രയോൺസ് പിക്ചേഴ്സിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ നിർമ്മാണവും അഭിജിത് അശോകൻ തന്നെയാണ് നിർവ്വഹിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണവും കിരൺദാസ് എഡിറ്റിംഗും നിർവ്വഹിക്കുകയാണ്.
https://www.facebook.com/Malayalivartha