നിങ്ങളുടെ സ്നേഹവും സൗഹൃദവും ആണ് എന്റെ പ്രതിഫലം! എത്രയും പെട്ടെന്ന് നിങ്ങൾ ഓരോരുത്തരിലേക്കും എത്തിച്ചേരാൻ ഞാൻ ശ്രമിക്കുന്നതാണ്.... ഫിറ്റ്നസ് ക്യാംപെയ്ൻ പൊളിച്ചടുക്കി! ഏവരെയും ചേർത്തുനിർത്തി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരം റോണ്‍സണ്‍ വിന്‍സെന്റ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ നടന്‍ ഏറെ ശ്രദ്ധ നേടുകയാണ് ചെയ്തത്. മലയാളത്തിന് പുറമെ തന്നെ അന്യഭാഷകളിലും സജീവമാണ് താരം. കഥാപാത്രങ്ങൾ തന്നാൽ കഴിയുംവിധം അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ബിഗ് ബോസിൽ പങ്കെടുത്ത താരം തന്റെ 92 ദിവസത്തെ വിശേഷങ്ങൾ പുറത്തിറങ്ങിയ ശേഷം പങ്കുവയ്ക്കുകയുണ്ടായി. ജിം ബോഡിയായിരുന്ന റോൺസന്‍റെ ബിഗ് ബോസിലെ ഭക്ഷണ രീതിയായിരുന്നു ചർച്ച വിഷയം എന്നത്. കുട വയറു കുറക്കാൻ തന്റെയൊപ്പം ആരൊക്കെ കൂടുന്നുണ്ടെന്ന് താരം ഫേസ്ബുക്കിലൂടെ ചോദിക്കുകയുണ്ടായി. അതിന് വൻ പ്രതികരണമാണ് പ്രേക്ഷക ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്. 1200ഓളം ആളുകളാണ് വയറു കുറച്ച് ആരോഗ്യമുള്ള ശരീരം നിലനിർത്താൻ തനിക്ക് സന്ദേശം അയച്ചതെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
"ഇതിനോടകം തന്നെ കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി 1200- ഓളം ആളുകൾ മെസ്സേജുകൾ വാട്സാപ്പിൽ എന്നോടൊപ്പം ഈ fitness യാത്രയിൽ ചേരാനായി ആഗ്രഹം അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ഈ response കണ്ടു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഒപ്പം ഒരുപാട് സന്തോഷവുമുണ്ട്. ഞാൻ ഒറ്റയ്ക്കു ഇത് കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാവരിലേക്കും എന്റെ സന്ദേശങ്ങൾ എത്താൻ വൈകുന്നത് കൊണ്ട് ആരും നിരാശരാകരുത്. പലരും ഇതിന്റെ "fees payment" ഒക്കെ ചോദിക്കുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. നിങ്ങളുടെ സ്നേഹവും സൗഹൃദവും ആണ് എന്റെ പ്രതിഫലം. എത്രയും പെട്ടെന്ന് നിങ്ങൾ ഓരോരുത്തരിലേക്കും എത്തിച്ചേരാൻ ഞാൻ ശ്രമിക്കുന്നതാണ്. ആരെയെങ്കിലും വിട്ടു പോയതോ അല്ലെങ്കിൽ പുതിയതായി join ചെയ്യാൻ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ comment boxil #getfitwithron എന്ന് type ചെയ്യുക. ഞാൻ ബന്ധപ്പെടുന്നതായിരിക്കും. I will be updating u soon..", എന്നാണ് താരം പങ്കുവെച്ചത്. വയറൊക്കെ കുറച്ച് പഴയ ജിം ബോഡിയിലേക്ക് താരം എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ ഇതോടൊപ്പം കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha