ഭർത്താവിന്റെ ദുശീലം ചാനൽ പരിപാടിയിൽ പുറത്ത് വിട്ട് നടി അമൃത... തലയിൽ കൈവച്ച് പ്രശാന്ത്!!!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് അമൃത വര്‍ണന്‍. നായികയായും വില്ലത്തിയായിട്ടുമൊക്കെ തിളങ്ങിയിട്ടുള്ള അമൃത കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. ഭര്‍ത്താവ് പ്രശാന്തിനെ കണ്ടുമുട്ടിയത് മുതല്‍ വിവാഹം കഴിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ നടി പല അഭിമുഖങ്ങളിലൂടെയും പറഞ്ഞു.
ഇപ്പോള്‍ പ്രശാന്തും അഭിനയത്തിലേക്ക് എത്തിയെന്നുള്ള സന്തോഷത്തിലാണ് താരങ്ങള്‍. വിവാഹശേഷം സന്തുഷ്ടമായി പോവുകയാണെങ്കിലും ദാമ്പത്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഒരു ചാനൽ പരിപാടിക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത. ഭര്‍ത്താവിന്റെ ഒരു അഡിക്ഷന്‍ തന്നെയും ബാധിച്ച് തുടങ്ങിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃത വര്‍ണന്‍ വ്യക്തമാക്കുന്നത്.
പ്രശാന്തേട്ടന്റെ വേറെന്ത് സ്വഭാവം സഹിച്ചാലും മൊബൈല്‍ അഡിക്ഷന്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് അമൃത പറയുന്നത്. മൊബൈലിന് അഡിക്ട് ആവുമ്പോള്‍ നമ്മള്‍ പൊതുവായി ചെയ്യേണ്ട പല കാര്യങ്ങളും മറന്ന് പോവും. ഉദ്ദാഹരണം പറയുകയാണെങ്കില്‍ നമ്മള്‍ ടിവി കണ്ട് കൊണ്ടിരിക്കുമ്പോള്‍ വീട്ടിലേക്ക് ഒരു അതിഥി വരുന്നു. അവരെ കണ്ടയുടന്‍ നമ്മളാദ്യം ചെയ്യേണ്ടത് ആ ടിവി ഓഫ് ചെയ്യുക എന്നതാണ്. രണ്ടാമത്തെ കാര്യം നമ്മള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ പോകുന്നത് വരെ അതിലേക്ക് നോക്കാതെ ഇരിക്കണം.
അതിഥികളെ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കുന്നത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്. അവരുടെ ഫീലിങ്‌സ് എന്താണെന്ന് നമ്മുക്ക് മനസിലാവാതെ വന്നേക്കാം. നമുക്ക് ചുറ്റും നടക്കുന്നതെന്താണെന്ന് പോലും തിരിച്ചറിയാതെ ഇരിക്കുന്ന അവസ്ഥയുണ്ട്. കാരണം ഫോണ്‍ എടുക്കുമ്പോള്‍ നമുക്ക് താല്‍പര്യമുള്ള പല റീല്‍സുമാണ് വരുന്നത്. അതൊക്കെ നമ്മള്‍ കൂടുതല്‍ ഇഷ്ടത്തോടെ കാണുകയും അതിലേക്ക് നോക്കിയിരിക്കുകയും ചെയ്യും.
ആ സമയത്ത് ചുറ്റിനുമുള്ള മനുഷ്യരെയോ അവരുടെ വികാരങ്ങളെയോ, ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളുണ്ട്, അതെല്ലാം മറന്ന് പോകുമെന്നും അമൃത പറയുന്നു. ഇന്നത്തെ കാലത്ത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷയം മൊബൈല്‍ ഫോണ്‍ ആണ്. ഞാന്‍ ഫോണ്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ആളാണ്. നമ്മള്‍ ഫ്രീയാണ്, നമുക്കൊന്നും ചെയ്യാനില്ലെന്ന് തോന്നുന്ന സമയത്താണ് ഞാന്‍ മൊബൈല്‍ എടുക്കുന്നത്. അങ്ങനെ ചെയ്താല്‍ കുഴപ്പമൊന്നുമില്ലെന്ന് നടി വ്യക്തമാക്കുന്നു.
എന്നാല്‍ രണ്ടാളും ജോലി കഴിഞ്ഞ് വന്ന് ഭാര്യയും ഭര്‍ത്താവും ഫോണും നോക്കിയിരുന്നാല്‍ ജീവിതം മുന്നോട്ട് എങ്ങനെയാവും പോവുക? അവിടെയുണ്ടാകുന്ന പ്രശ്‌നമെന്താണെന്ന് പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം കുറയും, അവരുടെ പരസ്പര ബോണ്ടിങ് കുറയും, ഇതൊക്കെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ്. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. അത് മാത്രമേ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവാനുള്ള ഏക കാരണമെന്നാണ് അമൃത പറയുന്നത്.
ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണ കാരണമാണ് താനിപ്പോഴും അഭിനയത്തില്‍ തുടരാനുള്ള കാരണമെന്ന് നടി നേരത്തെ വ്യക്തമാക്കിരുന്നു. അവര്‍ പോവേണ്ടെന്ന് പറഞ്ഞാല്‍ അഭിനയം മതിയാക്കി താൻ വീട്ടില്‍ തന്നെ ഇരിക്കുമെന്നും മനസമാധാനത്തോടെ ജീവിക്കണമെങ്കില്‍ അങ്ങനെയാണ് വേണ്ടതെന്നും നടി പറയുന്നു. നമ്മള്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുണ്ടാവും. അങ്ങനെ ഏട്ടന്റെ മനസിലുണ്ടായിരുന്ന ആഗ്രഹമാണ് അഭിനയം. എട്ട് വര്‍ഷത്തോളം അതിന് പിന്നാലെ നടന്ന ആളാണ്. അതുപോലെ പട്ടാളത്തില്‍ ചേരാന്‍ വേണ്ടിയും ഓടിയും ചാടിയും നടന്നു.
അപ്പോള്‍ എന്നെ കൊണ്ട് സാധിക്കുന്ന രീതിയിലുള്ള സഹായമാണ് അഭിനയിക്കാനുള്ള അവസരം വാങ്ങി കൊടുത്തത് ചെയ്തതെന്നാണ് അമൃത പറയുന്നത്. ഇപ്പോള്‍ രണ്ട് പേരും അഭിനയത്തിലുള്ളത് കൊണ്ട് അതും ഒരു രസമാണ്. മുന്‍പ് ചേട്ടന്‍ ദുബായിലായിരുന്നു. ചിലപ്പോള്‍ വിവാഹം കഴിഞ്ഞതോടെ മറ്റ് നടിമാരെ പോലെ ഞാന്‍ വീട്ടിലിരുന്നേനെ. സീരിയസായി പറയുകയാണെങ്കില്‍ ഞാനിപ്പോള്‍ ഈ ഫീല്‍ഡില്‍ നില്‍ക്കാനുള്ള പ്രധാന കാരണം ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവുമാണ്. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ നല്ല സപ്പോര്‍ട്ടാണ്. അവരെന്നോട് പോവണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ ഈ ഫീല്‍ഡില്‍ തന്നെ ഉണ്ടാവില്ലെന്ന് അമൃത പറയുന്നു.
https://www.facebook.com/Malayalivartha