അഞ്ചുവര്‍ഷമായി പെട്ടിയിലിരുന്ന കാവ്യം സുരേഷ്‌ഗോപി ഡബ്ബ് ചെയ്തു

കാവ്യത്തോട് ഒടുവില്‍ നീതി കാണിച്ച് സുരേഷ് ഗോപി. തിളക്കം\' സിനിമയുടെ നിര്‍മ്മാതാവായ അനീഷ് വര്‍മ്മ സുരേഷ്‌ഗോപിയെ നായകനാക്കി കാവ്യാത്മകമായ ഒരു സിനിമ സംവിധാനം ചെയ്തുകാവ്യം. അഞ്ചുവര്‍ഷമായി പെട്ടിയിലിരിക്കുന്ന സിനിമ റിലീസ് ചെയ്യാതിരുന്നത് സുരേഷ്‌ഗോപിക്ക് സമയമില്ലാത്തതുകൊണ്ടായിരുന്നു. എന്നാല്‍ വൈകിയിട്ടാണെങ്കിലും സുരേഷ്‌ഗോപി കാവ്യത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായി അനീഷ് വര്‍മ്മ അറിയിച്ചു.
കാവ്യത്തില്‍ അഭിനയിക്കാന്‍ സുരേഷ്‌ഗോപിക്ക് നല്‍കേണ്ടിയിരുന്ന സംഖ്യ മൊത്തം മുപ്പതുലക്ഷം രൂപയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇരുപതുലക്ഷം നല്‍കി. സാമ്പത്തികപ്രതിസന്ധി സിനിമയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ ബാക്കിയുള്ള പത്തുലക്ഷം നല്‍കിയാലേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്ന് സുരേഷ്‌ഗോപി സൂചിപ്പിച്ചു. അങ്ങനെ രണ്ടുവര്‍ഷം കഴിഞ്ഞ് കാവ്യത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ബാക്കിയുള്ള പത്തുലക്ഷം നല്‍കാന്‍ തയാറായി സുരേഷ്‌ഗോപിയെ സമീപിച്ചു. എന്നാല്‍ തന്റെ ശമ്പളം കൂടിയെന്നും പത്തുലക്ഷത്തിന് പകരം എഴുപതു ലക്ഷം രൂപ തന്നാല്‍ മാത്രമേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്നും സുരേഷ്‌ഗോപി വ്യക്തമാക്കിയതോടെ അനീഷ് വര്‍മ്മയെന്ന സംവിധായകന്‍ തന്റെ ഡ്രീം പ്രോജക്ടായ കാവ്യമെന്ന ചിത്രത്തെ വേദനയോടെ പെട്ടിയിലാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























