Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ആനക്കൊമ്പ് കേസ് മോഹന്‍ലാലിന്കുരുക്കാകുന്നു; രൂക്ഷവിമര്ശനവുമായി ഹൈക്കോടതി

24 NOVEMBER 2015 04:18 PM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിന്റെ ആനക്കൊമ്പു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം മൂന്ന് വര്‍ഷത്തിലധികമായി കേസ് നീട്ടിക്കോണ്ടാ പോകുന്നതിനെയാണ് കോടതിയുടെ വിമര്‍ശനം. ഇന്നലെയാണ് കേസ് പരിഗണനക്കെടുത്തത് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ആനക്കൊമ്പു കേസ് തീര്‍ന്നില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.
തന്റെ മുമ്പില്‍ത്തന്നെ ഈ കേസ് വന്നിട്ടുള്ളതാണെന്നും അന്നും കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ജസ്റ്റിസ് രാമകൃഷ്ണന്‍ പറഞ്ഞു. കേസ് ഇനി ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേസ് വിളിക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറലോ മോഹന്‍ലാലിന്റെ വക്കീല്‍ കെ ദാമോദരനോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഹാജരാകാതെ കേസ് നീട്ടിക്കോണ്ട് പോവുകയായിരുന്നു.ഇനിയിങ്ങനെ നടക്കില്ല എന്നും കേസ്സിന്റെ അന്തിമ വാദം ഡിസംബര്‍ ഒമ്പതിന് കേള്‍ക്കുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവരും അന്ന് ഹാജരാകണമെന്നും ഇനി അവധി നല്‍കില്ലെന്നും ജസ്റ്റിസ് രാമകൃഷ്ണന്റെ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഈ കേസ് നിലവിലുള്ളതു കാരണം സര്‍ക്കാര്‍ ശ്രമിച്ചിട്ടും പത്മഭൂഷണ്‍ പട്ടികയില്‍നിന്ന് മോഹന്‍ലാല്‍ പുറത്താവുകയും ചെയ്തു. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് ഹൈക്കോടതിയില്‍ മോഹന്‍ലാലിനെതിരെ കേസ് നല്‍കിയിട്ടുള്ളത്.
2012 ലാണ് ആദായ വകുപ്പ് അധികൃതര്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വിസ്മയ എന്ന വീട് റെയ്ഡ് ചെയ്തത്, അന്ന് നധികൃതമായി സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസന്‍സുകളോ ഇല്ലാത്ത ആനക്കൊമ്പ് കൈവശം വച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകള്‍ പിടിച്ചെടുക്കേണ്ടതുമാണ്. മൂന്ന് വര്‍ഷം മുതല്‍ 7 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്. എന്നാല്‍ പ്രതി സിനിമാതാരം ആയതിനാല്‍ അറസ്റ്റ് ചെയ്തില്ലെന്നു മാത്രമല്ല, ആനക്കൊമ്പ് വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കുകയും ചെയ്തു.
കേസ് നടക്കുമ്പോഴും തൊണ്ടി മുതല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എറണാകുളം ജില്ല പാളനാട് റെയ്ഞ്ച് ഓഫീസില്‍ മോഹന്‍ലാലിനെതിരെ ഒആര്‍ 14/2012 കേസ് നിലവിലുണ്ട്. എന്നാല്‍ തൃശൂര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ള സ്വകാര്യവ്യക്തികളില്‍ നിന്നാണ് ക്കൊമ്പുകള്‍ വാങ്ങിയതെന്നും അവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
പക്ഷെ രണ്ട് ആനക്കൊമ്പുകള്‍ മോഹന്‍ലാല്‍ ഷൂട്ടിംഗിനായി വന്നപ്പോള്‍ ഒറ്റപ്പാലത്തെ ഒരു വീട്ടില്‍ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. ലൈസന്‍സുള്ളവരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വാങ്ങിയാലും ലൈസന്‍സ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്‌റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കവെ, മോഹന്‍ലാലിന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ല കേസില്‍ പ്രതിയായിരിക്കെയും മോഹന്‍ലാലിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകള്‍ പിടിച്ചെടുക്കണം, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. കേസിലെ തൊണ്ടി മുതലായ യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ മോഹന്‍ലാല്‍ വീട്ടില്‍ നിന്ന് മാറ്റി വനം വകുപ്പ് പിടിച്ചെടുത്തത് മെഴുകിന്റേയോ പ്ലാസ്റ്റിക്കിന്റേയോ കൊമ്പാണെന്ന് പറഞ്ഞാല്‍ കേസ് എന്തായി തീരുമെന്നും ഈ സംഘടന ചോദിക്കുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ വാദം. ഇതിനെതിരെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി കൊടുത്തെങ്കിലും മൂന്ന് വര്‍ഷം മുമ്പ് തള്ളിയിരുന്നു. വനം വകുപ്പും മോഹന്‍ലാലും തമ്മിലുള്ള കേസില്‍ എന്തു തന്നെയായാലും മൂന്നാമതൊരാള്‍ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഇതില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും പറഞ്ഞാണ് കോടതി കേസ് തള്ളിയത്. ഇതിനെതിരെയാണ് സംഘടന ഹെക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയിലും കേസ് നീണ്ടു പോകുന്നതിലെ അതൃപ്തിയാണ് ഇന്നലെ കോടതി നടത്തിയത്. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനു വേണ്ടി സീനിയര്‍ അഡ്വക്കേറ്റായ ഷാജിയും ബി.എച്ച്.മന്‍സൂറും കോടതിയില്‍ ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (9 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (16 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (26 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (31 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (33 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (40 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (48 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (55 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends