Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വേറെ വിവാഹം കഴിക്കാന്‍ വഴികള്‍ ഉണ്ടായിരുന്നു; കാഞ്ചനമാല എങ്ങനെ അനശ്വര പ്രണയത്തിന്റെ വക്താവാകും; കാഞ്ചനമാലയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ദിഖ്

07 DECEMBER 2015 03:01 PM IST
മലയാളി വാര്‍ത്ത.

ആ പ്രണയത്തില്‍ എനിക്ക് സംശയം, കാഞ്ചനമാലക്കെതിരെ നടന്‍ സിദ്ദിഖ്. പണ്ടെങ്ങോ മൊയ്തീനെ സ്‌നേഹിച്ചു, അതിന്റെ പേരില്‍ കുറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു, ഒടുവില്‍ മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. ഇതൊരു ത്യാഗപൂര്‍ണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരില്‍ പ്രണയത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി അവര്‍ സ്വയം അവരോധിതയാകുന്നു. ആ പിന്‍ബലത്തില്‍നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കാഞ്ചനമാലയുടേത് ത്യാഗനിര്‍ഭരമായ ഒരു പ്രണയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളെ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി. അതിന്റെ പേരില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങനെയൊരു കാഞ്ചനമാല മാത്രമല്ല നമുക്കുള്ളത്. ചുറ്റിനും അങ്ങനെ നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. അപ്പോള്‍ കാഞ്ചനമാല മാത്രം എങ്ങനെയാണ് അനശ്വരപ്രണയത്തിന്റെ വക്താവാകുന്നത്.
കാഞ്ചനമാലയുടേതിനെക്കാള്‍ എത്രയോ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്‌നേഹിച്ച് അയാളുടെ മക്കളെ വളര്‍ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്‍ക്കുവേണ്ടി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്‍. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്‍ ത്യാഗപൂര്‍ണ്ണമായ പ്രണയം?
ഇനിയെന്തുകൊണ്ടാണ് കാഞ്ചനമാല വിവാഹം വേണ്ടെന്നുവച്ചത്. അതവരുടെ നിശ്ചയദാര്‍ഢ്യത്തിനുമപ്പുറം ഞാന്‍ വിശ്വസിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ കാലത്ത് ഒരു പയ്യനെ പ്രണയിച്ചിരുന്ന പെണ്ണിനെ സ്വീകരിക്കാന്‍ ആരും പെട്ടെന്ന് തയ്യാറാകുമായിരുന്നില്ല. പ്രത്യേകിച്ചും മൊയ്തീന്റെ പെണ്ണ് എന്ന് എല്ലാവരും പരക്കെ അംഗീകരിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ. ആ യാഥാര്‍ത്ഥ്യത്തിന് നേരെയും കണ്ണടച്ചിട്ട് കാര്യമില്ല.
നാന സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിഖ് കാഞ്ചനമാലയെ വിമര്‍ശിച്ചത്. കാഞ്ചനമാലയുടേത് അനശ്വര പ്രണയം അല്ലെന്നും അവര്‍ എങ്ങനെ പ്രണയത്തിന്റെ വക്താവാകും എന്നും സിദ്ദിഖ് ചോദിച്ചു. രണ്ടാമത് വിവാഹം കഴിക്കാതിരുന്നത്. എല്ലാവരും അറിയുന്ന പ്രണയകഥയിലെ നായിക ആയതിനാലാണെന്നും സിദ്ദിഖ് പറഞ്ഞു. മൊയ്തീന്റെ പെണ്ണായി എല്ലാവരും അംഗീകരിച്ച വ്യക്തിയെ എങ്ങനെയാണ് മറ്റൊരാള്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
കാഞ്ചനമാലയുടെ ജീവിതാനുഭവങ്ങളില്‍ നിന്നുകൊണ്ടാണ് ആര്‍.എസ്. വിമല്‍ \'എന്ന് നിന്റെ മൊയ്തീന്‍\' ഒരുക്കിയതെന്ന് സമ്മതിക്കുന്നു. എല്ലാ കലാസൃഷ്ടികളും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ആരുടെയെങ്കിലും ജീവിതാനുഭവങ്ങളോ എവിടെയെങ്കിലും കണ്ടതോ കേട്ടതോ ആയ സംഭവങ്ങളോ ഒക്കെയാണ് ഒരു സൃഷ്ടിക്ക് നിമിത്തമായി തീരുന്നത്. അത് അതേപടി പകര്‍ത്തുകയല്ല കലാകാരന്‍ ചെയ്യുന്നത്. അയാളുടേതായ ഭാവനകളും അതില്‍ ഇതള്‍ വിടര്‍ത്തും. തനിക്ക് പരിചയമുള്ള മറ്റ് ജീവിതാനുഭവങ്ങളെകൂടി അതിനെ നിറം പകര്‍ത്താന്‍ ഉപയോഗിക്കും. ഇതൊക്കെ കൂടിച്ചേരുമ്പോഴാണ് ഒരു കലാസൃഷ്ടി പിറവി കൊള്ളുന്നത്. അതല്ലാതെ കാഞ്ചനമാല പറയുന്നതുപോലെ അവരുടെ ജീവിതം അതേപടി പകര്‍ത്തിവയ്ക്കുമ്പോഴല്ല. അത് സിനിമയുമാകില്ല.
പിന്നെയും കാഞ്ചനമാലയുടെ ജല്‍പ്പനങ്ങള്‍ കേട്ടു. പൃഥ്വിരാജിനെ നായകനാക്കാന്‍ നിര്‍ദ്ദേശിച്ചത് അവരാണത്രെ! അവര്‍ നിര്‍ദ്ദേശിച്ചില്ലായിരുന്നുവെങ്കില്‍ വിമല്‍ പൃഥ്വിയെ കണ്ടെത്തില്ലായിരുന്നോ? നമ്മുടെ നായകനിരയിലെ ഒരാളെ പുളുന്താനെന്നും മറ്റൊരാളെ പ്രായം കൂടിപ്പോയവനെന്നുമാണ് അവര്‍ വിശേഷിപ്പിച്ചുകേട്ടത്. ഇതൊക്കെ പറയാന്‍ കാഞ്ചനമാല ആരാണ്? എന്ന് നിന്റെ മൊയ്തീന്‍ ഇറങ്ങിയത് മുതല്‍ക്കാണല്ലോ കാഞ്ചനമാലയെ നാലാള്‍ കേട്ടുതുടങ്ങിയത്. ആ പ്ലാറ്റ്‌ഫോമിലേക്ക് അവരെ എത്തിച്ചത് ആര്‍.എസ്. വിമലെന്ന ചലച്ചിത്രപ്രവര്‍ത്തകനാണ്. അയാളുടെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രമാണ് ആ സിനിമയുടെ എല്ലാ ക്രെഡിറ്റും വിമലിന് മാത്രം അവകാശപ്പെട്ടതാണ്. അയാള്‍ തന്നെയാണ് ആ സിനിമയുടെ അവസാന വാക്കും. അല്ലാതെ കാഞ്ചനമാലയല്ല.
സിനിമ ഇറങ്ങിയശേഷം തുടര്‍ച്ചയായി കാഞ്ചനമാല സിനിമയക്കും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ രംഗത്ത് എത്തിയിരുന്നു. സിനിമാ പ്രവര്‍ത്തകര്‍ക്ക് എതിരായും കാഞ്ചനമാല വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരുന്നു. ഇങ്ങനെ സിനിമയുടെ അണിയറ ശില്‍പ്പികളെ വിമര്‍ശിച്ചതിനാലാണ് കാഞ്ചനമാലയ്‌ക്കെതിരെ നടന്‍ സിദ്ദിഖ് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (4 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (5 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (5 hours ago)

Malayali Vartha Recommends