ആ പ്രണയകാലം മറക്കില്ല... ജീവിതത്തില്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കില്‍ ശാശ്വതമാകില്ലെന്ന് നടി പാര്‍വ്വതി

ജയറാമുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പാര്‍വ്വതി സിനിമാ ലോകത്തോട് പൂര്‍ണമായും ടാറ്റ ബൈ ബൈ പറഞ്ഞു. ഇപ്പോള്‍ 23 വര്‍ഷം പിന്നിടുന്നു. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി.
കുടുംബ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണമെന്നും എങ്കിലേ ജീവിതം ശാശ്വതമാവുകയുള്ളൂ എന്നുമാണ് പാര്‍വ്വതി പറയുന്നത്. ജയറാമും താനും തമ്മിലുള്ള ഇപ്പോഴുമുള്ള പ്രണയത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പാര്‍വ്വതി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു.
വിവാഹത്തിനു മുന്‍പും ശേഷവും പ്രണയം രണ്ടുതരത്തിലാണ്. വിവാഹത്തിനു മുന്‍പ് ജയറാം എന്നെ എപ്പോഴും ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഞാന്‍ ജയറാമിനടുത്ത് എപ്പോഴുമുണ്ട്. അപ്പോള്‍ പിന്നെ പത്തുമിനിട്ട് ഇടവിട്ട് വിവരം അന്വേഷിക്കേണ്ട ആവശ്യമില്ല.
എന്നാല്‍ ഷൂട്ടിംഗിന് ദൂരേയ്ക്ക് പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടിലൊറ്റയ്ക്കിരുന്ന് ഞാനോര്‍ക്കും ജയറാമൊന്ന് വിളിച്ചിരുന്നെങ്കിലെന്ന്. ആ നിമിഷം ജയറാമിന്റെ കോള്‍ എനിക്ക് വരും. അതാണ് ഞങ്ങളുടെ പ്രണയം. പിന്നെ കുടുംബജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവം വേണം എങ്കിലേ ജീവിതം ശാശ്വതമാകൂ.
1986 ല്‍ വിവാഹിതരെ ഇതിലെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. പിന്നീട് കുറേ സിനിമകള്‍ ചെയ്തു. മിക്കതും സൂപ്പര്‍ഹിറ്റുകള്‍. 1986 ല്‍ വിവാഹിതരെ ഇതിലെ ഇതിലെ എന്ന സിനിമയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. പിന്നീട് കുറേ സിനിമകള്‍ ചെയ്തു. മിക്കതും സൂപ്പര്‍ഹിറ്റുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















