Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മോഹന്‍ലാലിനെ പുളുന്താനെന്നും മമ്മൂട്ടിയെ വയസനെന്നും കാഞ്ചനമാല ആക്ഷേപിച്ചത് വിവരക്കേട്; കാഞ്ചനമാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആര്‍ എസ് വിമല്‍

08 DECEMBER 2015 06:40 PM IST
മലയാളി വാര്‍ത്ത.

\'എന്ന് നിന്റെ മൊയ്തീന്‍\' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയുണ്ടായ വിവാദങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍. ഇന്നലെ സിദ്ദിഖാണ് കാഞ്ചനമാലക്കെതിരെ രംഗത്ത് എത്തിയതെങ്കില്‍ ഇന്ന് ചിത്രത്തിന്റെ സംവിധായകനാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതും രൂക്ഷ വിമര്‍ശനവുമായിത്തന്നെ. അവര്‍ വാക്കിന് വിലയില്ലാത്തവര്‍ എന്നെയും ഈ സിനിമയെയും ഏറ്റവും ദ്രോഹിച്ചയാള്‍. ഒടുവില്‍ സിനിമയുടെ എല്ലാ ക്രെഡിറ്റും ഏറ്റെടുക്കാന്‍ അവര്‍ ഓടിനടക്കുന്നു. എന്നിട്ട് സിനിമക്കെതിരെ വിമര്‍ശനവും നടത്തുന്നു. വിമല്‍ പറയുന്നു. കാഞ്ചനമാലയോട് മോശമായി പെരുമാറുകയോ അവരുടെ പ്രണയജീവിതത്തെ വളച്ചൊടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഒരു അഭിമുഖത്തില്‍ വിമല്‍ പറഞ്ഞത്.
മമ്മൂട്ടിയെ വയസനെന്നും മോഹന്‍ലാലിനെ പുളുന്താനെന്നും വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാകുമെന്നും വിമല്‍ പറഞ്ഞു. ഷൂട്ടിംഗിനിടെ ഒരു ദിവസം കാഞ്ചനമാല വിളിച്ചു ആരാണ് തന്റെ അച്ഛന്റെ വേഷം ചെയ്യുന്നതെന്ന് ചോദിച്ചു. ശശികുമാര്‍ സാറാണ് ആ റോളിലെന്ന് പറഞ്ഞപ്പോള്‍, ആ കോന്തനാണോ എന്നായിരുന്നു കാഞ്ചനമാലയുടെ മറുപടി. ചേട്ടനായി സുധീഷ് ആണെന്ന് പറഞ്ഞപ്പോള്‍ ആ കുള്ളനാണോ എന്ന് ചോദിച്ചുവെന്നും വിമല്‍ പറഞ്ഞു.
അവരുടെ ജീവിതത്തിലെ നെഗറ്റീവായ എല്ലാ വശങ്ങളും നീക്കം ചെയ്ത ശേഷമാണ് തിരക്കഥ തയ്യാറാക്കിയത്. ആ ചിത്രത്തിലൂടെ കാഞ്ചനേട്ടത്തിക്ക് ലഭിച്ച വലിയ നന്മയെ എന്തിനാണ് അവര്‍ ഇപ്പോഴും തള്ളിപ്പറയുന്നത്. സിനിമ തുടങ്ങുന്നതിന് മുമ്പ് മൊയ്തീന്‍ സേവാമന്ദിറിന് വേണ്ടി അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതെല്ലാം ആരും അറിയാതെ ചെയ്യണമെന്ന നിര്‍ബന്ധത്താലാണ് ഇതുവരെ തുറന്നു പറയാതിരുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള കാഞ്ചനമാല സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് സേവാ മന്ദിറിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വിമല്‍ പറഞ്ഞു. ചിത്രം ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ മൂന്ന് ലക്ഷത്തിന്റെ ചെക്ക് കൈമാറിയിരുന്നു. അതൊന്നും അവര്‍ പുറത്തുപറയുന്നില്ല. എന്നിട്ട് കോടതിയില്‍ ചിത്രത്തിനെതിരെ പോവുകയാണ് ചെയ്തത്. ഇതുവരെ അവര്‍ ഈ സിനിമ കണ്ടിട്ടില്ല. എന്നിട്ടാണ് വിമര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖും കാഞ്ചനമാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കാഞ്ചനമാല എങ്ങനെ അനശ്വര പ്രണയത്തിന്റെ വക്താവാകുമെന്നാണു സിദ്ദിഖ് ചോദിച്ചത്. വീണ്ടും വിവാഹം കഴിക്കാതിരുന്നത് \'മൊയ്തീന്റെ പെണ്ണ്\' എന്ന് എല്ലാവരും അംഗീകരിച്ചിരുന്നതിനാലാണെന്നും സിദ്ദിഖ് പറഞ്ഞു.
കാഞ്ചനമാലയുടേതിനെക്കാള്‍ എത്രയോ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഇവിടുത്തെ ലക്ഷോപലക്ഷം അമ്മമാരുടേത്. ഒരു പുരുഷനെ വിവാഹം കഴിച്ച് അയാളെ മാത്രം സ്‌നേഹിച്ച് അയാളുടെ മക്കളെ വളര്‍ത്തി തന്റേതായ എല്ലാ സുഖങ്ങളും ഒഴിവാക്കി അവര്‍ക്കുവേണ്ടി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആ അമ്മമാര്‍. അവരുടേതല്ലേ കാഞ്ചനമാലയുടേതിനെക്കാള്‍ ത്യാഗപൂര്‍ണ്ണമായ പ്രണയമെന്നും സിദ്ദിഖ് ചോദിച്ചിരുന്നു. വിമര്‍ശിക്കുന്നവരുടെ വിവരക്കേടിനു പുല്ലുവില മാത്രമെന്നാണ് ഇക്കാര്യത്തോട് കാഞ്ചനമാല പ്രതികരിച്ചത്.
എത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും കാഞ്ചനമാല തനിക്കിപ്പോഴും അമ്മയെ പോലെയാണ്. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാകാം അവരിങ്ങനെയൊക്കെ പറയുന്നത്. വിമല്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (4 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (4 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (4 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (5 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (5 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (5 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (5 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (5 hours ago)

Malayali Vartha Recommends