ബാലതാരം മീനാക്ഷിക്ക് യുട്യൂബ് തലവേദനയായി

തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി ബാലനടി മീനാക്ഷി അനൂപ് രംഗത്ത്.
മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തിയത്. തന്റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിക്കുന്നു. പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് പുതിയ യൂട്യൂബ് ചാനല്‍ എന്നും. പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു. തുടങ്ങിയ കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്.
പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. അത് ആക്രികടയില്‍ കൊടുത്ത് പണമാക്കിയോ എന്ന് അറിയില്ലെന്നും മീനാക്ഷി മലയാളി വാർത്തയോടു പറഞ്ഞു.
ഇവര്‍ക്കെതിരെ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയും കുടുംബവും പറയുന്നു. അടുത്ത് അറിയുന്നവരെ മാത്രമേ യൂട്യൂബ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കാവൂ എന്നും മീനാക്ഷി പറയുന്നു.പ്ളസ് വൺ വിദ്യാർത്ഥിനിയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലതരമായ കോട്ടയം സ്വദേശിനി മീനാക്ഷി.
https://www.facebook.com/Malayalivartha