'എനിക്ക് ചോറു വേണം, അല്ലെങ്കിൽ അപ്പുറത്താക്കി താ'; ക്ലിഫ് ഹൗസിനരികിൽ പ്രതിഷേധക്കാരെ വിറപ്പിച്ച് 5-ാം ക്ലാസുകാരൻ....! നെട്ടോട്ടമോടി പോലീസ്

വിവാദത്തിൽ മുഖ്യമന്ത്രിയുടേയും ദേവസ്വം വകുപ്പ് മന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധത്തിനിടെ കുടുങ്ങി 5-ാം ക്ലാസുകാരൻ. ബസിൽ നിന്ന് റോഡിലിറങ്ങിയ ഗോവിന്ദ് ആണ് പെട്ട് പോയത്. ബിജെപിയുടെ ക്ലിഫ്ഹൗസ് മാർച്ചായതിനാൽ റോഡിൽ പോലീസ് ബാരിക്കേഡ് വെച്ചിരുന്നു.
റോഡിന് ഒത്ത നടുവിലെ ബാരിക്കേഡ് മറികടന്നുവേണം വീട്ടിലേക്കു പോകാൻ. ദേവസ്വം ബോർഡ് ജങ്ഷനു സമീപമുള്ള വീട്ടിലെത്തണമെങ്കിൽ ഗോവിന്ദിന് ബാരിക്കേഡ് മറികടക്കണം. ആശങ്കയോടെ ബാരിക്കേഡിനു സമീപത്തേക്ക് നടന്ന ഗോവിന്ദ് പോലീസുകാരോടു വീട്ടിൽ പോകണമെന്ന കാര്യം പറഞ്ഞു. എനിക്ക് ചോറു വേണം, അല്ലെങ്കിൽ അപ്പുറത്താക്കി താ എന്നും കുട്ടി പറയുണ്ടായിരുന്നു.
പോലീസുകാർ ആശ്വാസവാക്കുകൾ പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വിശന്നുതളർന്ന നിൽക്കുകയായിരുന്നു ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഗോവിന്ദ്. ബാരിക്കേഡിനടുത്തു തന്നെ നിന്ന ഗോവിന്ദ് പിന്നീട് തണലത്തേക്കു മാറിനിന്നു. ഒടുവിൽ സമരം കഴിഞ്ഞപ്പോൾ പോലീസ് ബാരിക്കേഡ് മാറ്റി കുട്ടിയെ കടത്തിവിടുകയായിരുന്നു.
https://www.facebook.com/Malayalivartha