അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; നവംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്

കൊവിഡ് 19 വ്യാപന സാധ്യതയും പനി സീസണിന്റെ തുടക്കവും മുന്‍നിര്‍ത്തി അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കാലിഫോര്‍ണിയയിലെ പ്രധാന നഗരമായ സൊനോമ കൗണ്ടിയില്‍ ആണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.
നവംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. കെഎന്‍95, കെഎന്‍94, എന്‍95 മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവ ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കാന്‍സര്‍ രോഗികളടക്കമുള്ള വിഭാഗങ്ങളെ സംരക്ഷിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുമാണ് ഈ നിബന്ധനകളെന്ന് സൊനോമ ഹെല്‍ത്ത് വകുപ്പ് വ്യക്തമാക്കി.
മാസ്‌ക് നിര്‍ബന്ധമാക്കിയതിനൊപ്പം കോവിഡ്19, ഫ്‌ലൂ വാക്‌സിനുകള്‍ ആറുമാസം പ്രായം കഴിഞ്ഞ എല്ലാവരും എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അടുത്തിടെ അമേരിക്കയില്‍ കൊവിഡ് എക്‌സ് എഫ് ജി 'സ്ട്രാറ്റസ്' വകഭേദം വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നൗകാസ്റ്റ് പുറത്തുവിട്ട മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം, എക്‌സ് എഫ് ജി വകഭേദം അമേരിക്കയില്‍ മൂന്ന് ശതമാനമായിരുന്നു. സെപ്റ്റംബര്‍ 27 വരെയുള്ള നാല് ആഴ്ചകളില്‍ അത് 85% കേസുകള്‍ക്ക് കാരണമായതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha