ക്ലിഫ് ഹൗസിന് മുന്നില്‍ ഇരട്ടച്ചങ്കനെ പറപ്പിച്ച് 5ാം ക്ലാസുകാരന്‍ ! ബാരിക്കേഡ് എടുത്ത് മാറ്റടോ പോലീസേ !!

അഞ്ചാംക്ലാസ്സുകാരന്‍ വരെ മുഖ്യമന്ത്രി പിണറായി വിജയനെ പറപ്പിച്ചു. ശബരിമല വിഷയത്തില്‍ കേരളം കത്തുന്ന പ്രതിഷേധം. പ്രതിഷേധക്കാരെ പേടിച്ച് മുഖ്യമന്ത്രി ക്ലിഫ് ഹൗസ് അടച്ചുപൂട്ടി. ക്ലിഫ് ഹൗസ് വളഞ്ഞ് പോലീസ് സുരക്ഷ ശക്തമാക്കി. ചുറ്റും ബാരിക്കേഡ് കെട്ടിയടച്ച് ക്ലിഫ് ഹൗസ് ഏരിയയിലുള്ളവര്‍ക്ക് അകത്തേക്ക് പുറത്തേക്കും പോകാന്‍ കഴിയാത്ത അവസ്ഥ. ജനജീവിതം ദുസഹമാക്കി വഴി കെട്ടിയടച്ച മുഖ്യമന്തിയേയും പോലീസിനേയും മുള്‍മുനയില്‍ നിര്‍ത്തി അഞ്ചാം ക്ലാസുകാരന്‍. എടുത്ത് മാറ്റ് പോലീസേ ബാരിക്കേടെന്ന് ഗോവിന്ദിന്റെ ഗര്‍ജ്ജനം. കുട്ടിക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായരായ് പോലീസും. സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഗോവിന്ദ് പോലീസിനെ പറപ്പിക്കുന്ന വീഡിയോ ആണ്.
നീ കുട്ടി ഗോവിന്ദ് അല്ല കുട്ടി അയ്യപ്പനെന്ന് സോഷ്യല്‍മീഡിയ അങ്ങ് ഏറ്റെടുത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാല്‍ ദേ ഇതേപോലെ ചോദ്യം ഉയരും. കൊച്ച് പിള്ളേര് വരെ ഇരട്ടച്ചങ്കനെ ചോദ്യം ചെയ്ത് തുടങ്ങി. കുട്ടികളാകുമ്പോള്‍ പോലീസിനെ കാണുമ്പോള്‍ സാധാരണ അവര്‍ പേടിക്കാറുണ്ട്. എന്നാല്‍ ഗോവിന്ദിന് ഒരു കൂസലും ഇല്ല. എനിക്ക് എന്റെ വീട്ടിലേക്ക് പോകണം എന്നും പറഞ്ഞ് കൈയ്യുംകെട്ടി ഒരു നില്പാണ്.
കഴിഞ്ഞദിവസമാണ് സംഭവം നടക്കുന്നത്. ബസില്‍ നിന്ന് റോഡിലിറങ്ങിയ ഗോവിന്ദ് അന്തംവിട്ടുപോയി. റോഡിന് ഒത്തനടുവില്‍ ബാരിക്കേഡ്. ഈ ബാരിക്കേഡ് മറികടന്നുവേണം വീട്ടിലേക്കു പോകാന്‍. ബിജെപിയുടെ ക്ലിഫ്ഹൗസ് മാര്‍ച്ചായതിനാല്‍ റോഡില്‍ പോലീസ് ബാരിക്കേഡ് വെച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ജംഗ്ഷനു സമീപമുള്ള വീട്ടിലെത്തണമെങ്കില്‍ ഗോവിന്ദിന് ബാരിക്കേഡ് മറികടന്നേ പറ്റൂ. ആശങ്കയോടെ ബാരിക്കേഡിനു സമീപത്തേക്ക് നടന്ന ഗോവിന്ദ് പോലീസുകാരോടു വീട്ടില്‍ പോകണമെന്ന കാര്യം പറഞ്ഞു. എന്നാല്‍, സമരം തീരാതെ പോലീസിന് ബാരിക്കേഡ് മാറ്റാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍ ഗതികെട്ട് ഗോവിന്ദ് പോലീസുകാരോട് പറഞ്ഞു. 'എനിക്ക് ചോറു വേണം, അല്ലെങ്കില്‍ അപ്പുറത്തേക്ക് എന്നെ കടത്തി വിടണം. പോലീസുകാര്‍ ആശ്വാസവാക്കുകള്‍ പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, വിശന്നുതളര്‍ന്ന സങ്കടത്തിലായിരുന്നു ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഗോവിന്ദ്.
കുറേനേരം ബാരിക്കേഡിനടുത്തുതന്നെ നിന്ന ഗോവിന്ദ് പിന്നീട് തണലത്തേക്കു മാറിനിന്നു. ഒടുവില്‍ സമരം കഴിഞ്ഞപ്പോള്‍ പോലീസ് ബാരിക്കേഡ് മാറ്റി കുട്ടിയെ കടത്തിവിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ ഗോവിന്ദിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ചൂടുകാരണം കുട്ടി തന്റെ കുപ്പിയിലെ വെള്ളം മുഖത്തേക്ക് ഒഴിക്കുന്നതുമൊക്കെ പിന്നീട് മാധ്യമങ്ങളില്‍ വൈറലായി. രാവിലെ 10ന് ആരംഭിക്കുമെന്നു പറഞ്ഞ ബിജെപി മാര്‍ച്ച് ഉച്ചയ്ക്ക് 12 കഴിഞ്ഞാണ് തുടങ്ങിയത്. പ്രതിഷേധക്കാരേയും മുഖ്യമന്ത്രിയേയും പോലീസിനേയും പറപ്പിച്ചു ഗോവിന്ദ്.
സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഗോവിന്ദാണെന്ന് പറഞ്ഞത് വെറുതെയല്ല. പലരും ഗോവിന്ദിന്റെ പ്രവര്‍ത്തിക്ക് നിറഞ്ഞ കൈയ്യടി കൊടുക്കുകയാണ്. ഇതുപോലെ ജനത്തെ വഴിയിലാക്കി പ്രതിഷേധം നടക്കുമ്പോള്‍ എത്രപേര്‍ അതിനെതിരെ പ്രതികരിക്കാറുണ്ട്. പോലീസും രാഷ്ട്രീയക്കാരും റോഡും കൈയ്യേറി അടിയും തല്ലും ബഹളവും. മണിക്കൂറുകളോളം മനുഷ്യര്‍ റോഡില്‍ കിടക്കേണ്ടി വരികയാണ്. സ്‌കൂള്‍ കുട്ടികള്‍ ജോലിക്ക് പോയി വരുന്നവര്‍ എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് വീട്ടിലേക്ക് എത്തണം എന്നാണ്. അല്ലെങ്കില്‍ രാവിലെ കൃത്യമസമയത്ത് എത്തണം എന്നാണ്. അപ്പോഴാണ് ഇതുപോലെ വഴികെട്ടിയടച്ച് സമരം. കൊച്ച് കുട്ടി ആയിരുന്നിട്ടും ഗോവിന്ദ് ഈ നടപടി ചോദ്യം ചെയ്തു. അവന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോള്‍ അവന്‍ പ്രതികരിച്ചു. ഗോവിന്ദില്‍ നിന്ന് മലയാളി അവകാശങ്ങളെക്കുറിച്ച് പഠിച്ചു.
ആരേയും പേടിക്കാത്തവന്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച് ഈ പ്രായത്തില്‍ തന്നെ ബോധ്യം ഉള്ളവന്‍. കുട്ടികലെ സ്പൂണ്‍ ഫീഡും ചെയ്ത് ഓവര്‍ പാമ്പറും ചെയ്ത് അമൂല്‍ ബേബീസ് ആയിട്ടല്ല വളര്‍ത്തേണ്ടത്. മറിച്ച് ശക്തരായി തന്നെ വളര്‍ത്തുക. അങ്ങനെ വളര്‍ന്നവര്‍ ജീവിതത്തില്‍ വിജയിച്ച ചരിത്രമേ ഉള്ളു. പിന്നെ ഈ ഇന്ത്യ മാഹാരാജ്യത്ത് ആര്‍ക്കും ആരുടേയും വഴി തടയാന്‍ അവകാശമില്ല. ഗോവിന്ദിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയയില്‍ വന്ന ഒരു പോസ്റ്റാണിത്. ഇതുപോലെ നൂറായിരം പോസ്റ്റുകള്‍ ഗോവിന്ദിനെ പ്രശംസിച്ച് നിറയുന്നത്.
ഇരട്ടച്ചങ്കന്‍ ദേ ഇവനാണെന്ന് പിണറായിയെ ട്രോളി വാര്‍ത്തകള്‍. ക്ലിഫ് ഹൗസ് ഏരിയ മുഴുവന്‍ കൈയ്യടക്കി അടച്ചുകെട്ടിയിരിക്കുകയാണ് പോലീസ്. എത്ര നാളത്തേക്ക് കെട്ടിയടക്കുമോ എന്തോ. ഇതുപോലെ നൂറ് ഗോവിന്ദുമാര്‍ ചോദ്യം ചോദിച്ച് വരും. പോലീസിന്റെ ഗതികേട് നോക്കണം സ്വര്‍ണം കട്ടവന്മാര്‍ക്ക് കാവല്‍ നില്‍ക്കേണ്ട ഗതികേടാണെന്ന് പരിഹാസം വരുന്നു. ഇത് തുടങ്ങിയിട്ടേ ഉള്ളു ഇങ്ങനെയാണ് പോക്കെങ്കില്‍ അടുത്തകാലത്തൊന്നും പോലീസിന് ഉറക്കം ഉണ്ടാകില്ല. ക്ലിഫ് ഹൗസില്‍ തന്നെ തമ്പടിക്കാം. ശബരിമല പ്രതിഷേധ സമരം ഒരു വഴിക്കൂടെ തുടങ്ങിയിട്ടേ ഉള്ളു.
ഡല്‍ഹിയില്‍ പോയ പിണറായി തിരികെ എത്തുമ്പോഴേക്ക് കേരളം കത്തുന്ന പ്രതിഷേധം നടക്കും. കോണ്‍ഗ്രസോ ബിജെപിയോ അല്ല വിശ്വാസികള്‍ പ്രതിഷേധത്തിലേക്ക് ഇറങ്ങുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ നടത്തുന്നത് വെറും പ്രഹസനമാണ്. തെര#്‌ഞെടുപ്പ് അടുത്തത് കൊണ്ടുള്ള രാഷ്ട്രീയംകളി. ശബരിമല കൊള്ളയില്‍ പലയിടത്തും ഭക്ത സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് പിണറായി എങ്ങനെ നേരിടും. ഭക്തരെ കൈവെച്ചാല്‍ പിണറായി പണി ഇരന്നുമേടിക്കും. 2018 ഭക്തരെ തല്ലിച്ചതച്ചതിന്റെ രോഷം കെടട്ടങ്ങിയിട്ടില്ല വീണ്ടും കൈവെച്ചാല്‍ പണി പാളും. ശബരിമലയില്‍ കൈപൊള്ളി സര്‍ക്കാരും സിപിഎമ്മും. ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ സുരക്ഷ കൂട്ടേണ്ടി വരും പിണറായി.
സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. അയ്യപ്പന്റെ സ്വത്ത് സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കാസര്‍കോടും കോഴിക്കോടും പാലക്കാടും ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്.
ശബരിമല സ്വര്‍ണ കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വ ബോര്‍ഡ് പ്രസിഡന്റ്റും രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒരുപാട് ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കവര്‍ച്ച ഉണ്ടായെന്ന് കോഴിക്കോട്ടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും സ്വര്‍ണ്ണം ഒരു വീക്ക് നെസ് ആണ്. എവിടെ കണ്ടാലും അടിച്ച് മാറ്റും. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കവരാന്‍ പിണറായിയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആലപ്പുഴ കളക്ടറേറ്റിലേക്കുള്ള ബിജെപി മാര്‍ച്ച് ശോഭ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
പുറത്ത് മാത്രമല്ല അകത്തും പ്രതിഷേധം കനക്കുകയാണ്. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭയില്‍ ബഹളവും സംഘര്‍ഷവും. ചോദ്യോത്തരവേളയില്‍ തന്നെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം മന്ത്രി വി.എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ക്ക് സുരക്ഷയൊരുക്കി വാച്ച് ആന്‍ഡ് വാര്‍ഡ് വലയം തീര്‍ത്തു. അധിക്ഷേപ വാക്കുകളും , പരിഹാസവും ചൊരിഞ്ഞ് പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷവും മുന്നിട്ടിറങ്ങി. നടുത്തളത്തിലെ പ്രതിഷേധം ചോദ്യോത്തര വേളയില്‍ തന്നെ ആരംഭിച്ചു പ്രതിപക്ഷം.
ഒപ്പം മുഖ്യമന്ത്രിയുടെ ഇന്നലത്തെ അധിക്ഷേപവാക്കുകളും പ്രതിപക്ഷം പരാമര്‍ശിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട് പ്രസംഗത്തില്‍ സ്പീക്കറുടെ ഇടപെടല്‍ വന്നു. ഇന്നലെ ഉന്തിലും തള്ളിലും വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിഷ്പക്ഷനല്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച ശേഷം മന്ത്രി പി.രാജീവ് പരിഹാസവാക്കുകളുമായി രംഗത്തെത്തി. നിയമസഭക്ക് അകത്തും പുറത്തും ശബരിമല വിഷയം കത്തിച്ചു നിറുത്തുമെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോള്‍ ശബരിമലയിലെ സ്വര്‍ണപ്പാളികളെ കുറിച്ചു കൃത്യവും വ്യക്തവുമായി ഒന്നും പറയാതെ, അധിക്ഷേപ പരാമര്‍ശങ്ങള്‍, നിസ്സാരവത്ക്കരണം എന്നിവയിലൂടെ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നിയമസഭയില്‍ നടത്തിയത്.
https://www.facebook.com/Malayalivartha