സഭയില്‍ സഖാവിന്റെ ചെ#%&രം ഇറങ്ങിപ്പോടാ അവിടുന്ന്...!! ഇടത് MLAയെ സഭയിലിട്ട് തല്ലി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇറങ്ങി

'രണ്ട് കൈയും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്'. നിയമസഭയില്‍ ഇടത് എംഎല്‍എ പിപി ചിത്തരഞ്ജന്റെ ചെറ്റവര്‍ത്തമാനം. അങ്ങനെയേ ഈ നാവിന് എല്ലില്ലാത്തവനെകുറിച്ചൊക്കെ പറയാന്‍ കഴിയു. പ്രതിപക്ഷത്തെ കളിയാക്കാന്‍ വേണ്ടി ക്രൂരമായ അവഹേളന വാക്കുകള്‍ ഭിന്നശേഷിക്കാരെ അങ്ങേയറ്റം പരിഹസിക്കുന്ന
പ്രസ്താവനയാണ് ചിത്തരഞ്ജന്‍ നടത്തിയത്.
മനുഷ്യനാകണമെന്ന് പാട്ട് പാടി നടന്നാല്‍ മാത്രം പോര പ്രവര്‍ത്തിയില്‍ ഉണ്ടാകണം അത്. വിവാദ പരാമര്‍ശത്തിന് ശേഷം താന്‍ പറഞ്ഞത് വലിയ കാര്യമാണെന്ന വിധത്തില്‍ സീറ്റിലിരുന്ന് കുലുങ്ങി ചിരിക്കുകയായിരുന്നു ചിത്തരഞ്ജന്‍. നിയമസഭ തുടങ്ങിയത് മുതല്‍ ഇടതുപക്ഷക്കാരുടെ ആഭാസത്തരമാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കുള്ളനെന്ന് അധിക്ഷേപിക്കുന്നു. ഇന്ന് ഒരു എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിക്കുന്നു. നല്ല മികച്ച മാതൃകയാണ് ഇടതുപച്ചക്കാര്‍ കാണിക്കുന്നത്.
ചിത്തരഞ്ജന്‍ ഇങ്ങനെ വഷളത്തരം പറഞ്ഞിട്ടും ഒരു നേതാവ് പോലും അത് എതിര്‍ത്തില്ല പകരം ഇടതുപക്ഷക്കാര്‍ കൂട്ടത്തോടെ കുലുങ്ങിച്ചിരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇടത് എംഎല്‍എയെ സഭയിലിട്ട് തീര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇറങ്ങി. ഇടത് എംഎല്‍എയുടെ കരണംപൊട്ടിക്കുന്ന അടിയാണ് രാഹുല്‍ കൊടുത്തത്. സഭയില്‍ രാഹുല്‍ എതത്ിയിരുന്നില്ല. എന്നാല്‍ ഒരൊറ്റ പോസ്റ്റിട്ട് സഭയില്‍ എത്തിയ പ്രതീതിയാണ് പാലക്കാട് എംഎല്‍എ തീര്‍ത്തിരിക്കുന്നത്. ഭിന്നശേഷിക്കാരെ അപമാനിച്ച ആലപ്പുഴ എംഎല്‍എയുടെ വാക്കുകള്‍ മുക്കാന്‍ ഭരണപക്ഷം ശ്രമിക്കും. അതുകൊണ്ട് ചിത്തരഞ്ജന്‍ സഭയില്‍ അധിക്ഷേപം നടത്തിയ വീഡിയോ ഉള്‍പ്പെടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രാഹുല്‍ പോസ്റ്റ് ചെയ്തു.
അതിലെ കുറിപ്പ് ഇങ്ങനെ...
ഈ പറയുന്നത് ഏതെങ്കിലും ഒരു പ്രതിപക്ഷ അംഗം ആയിരുന്നെങ്കില്‍ (പ്രതിപക്ഷ അംഗങ്ങള്‍ ആരും പറയില്ല) എന്താകുമായിരുന്നു ഇവിടുത്തെ പുകില്‍.. അയ്യപ്പന്റെ പൊന്നു കട്ട പങ്ക് പറ്റിയ സിഐടിയു സാംസ്‌കാരിക തൊഴിലാളികള്‍, സിഐടിയു മാധ്യമ തൊഴിലാളികള്‍, നിഷ്പക്ഷര്‍ എന്ന മുഖംമൂടി അണിഞ്ഞ കുറേ സിഐടിയു പൗര പ്രമുഖ തൊഴിലാളികള്‍ ഇവരുടെ ഒക്കെ ധാര്‍മ്മിക രോഷത്തിന്റെ ക്ലാസ് എടുപ്പ് കാണാമായിരുന്നു
ദിസ് ഈസ് കോള്‍ഡ് പെയ്ഡ് പ്രിവിലേജ്...ഇതായിരുന്നു രാഹുലിന്റെ കുറിപ്പ്.
ധാര്‍മ്മികതയുടെ ക്ലാസെടുപ്പ് നടത്തുന്ന മാധ്യമ ജഡ്ജിമാരെയടക്കം പൊളിച്ചടുക്കി രാഹുലിന്റെ പോസ്റ്റ്. ചിത്തരഞ്ജന്‍ ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞിട്ടും ചില പ്രത്യേക ചാനല്‍ മേലാളന്മാര്‍ക്ക് ധാര്‍മ്മികത പൊങ്ങുന്നില്ല. സിപിഎമ്മുകാര്‍ എന്ത് വഷളത്തരം പറഞ്ഞാലും അത് നാടന്‍ ശൈലി ആണല്ലോ. വേറെ ഏരെങ്കിലും പറഞ്ഞാല്‍ ചാനലുകള്‍ കീറിമുറിച്ച് വാര്‍ത്ത കൊടുക്കും അന്തിച്ചര്‍ച്ചയും ചെയ്യും. ഇവര്‍ക്ക് എല്ലാവര്‍ക്കും വായടപ്പിക്കുന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കൊടുത്തിരിക്കുന്നത്. രാഹുല്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ചിത്തരഞ്ജനെ തൂക്കി താഴെയടിക്കുന്ന കമന്റുകളാണ് നിറയുന്നത്. അതും കൂടി നമുക്കൊന്ന് നോക്കാം.
ഇവനെയൊക്കെ ജയിപ്പിച്ച്‌വിട്ട ജനങ്ങള്‍ക്ക് ഇരിക്കട്ടെ ഒരുകുതിര പവന്‍ അവന്റെ മോന്ത പോലെ തന്നെയാണ് വര്‍ത്തമാനം അധിക്ഷേപവും പരിഹാസവുമല്ലാതെ അയ്യപ്പ വിഗ്രഹം കട്ട കള്ളന്മാര്‍ക്ക് മറ്റൊരു മറുപടിയുമില്ല. വാ തുറന്നാല്‍ ഇവന്റെ് വായില്‍ നിന്ന് ഇതൊക്കെ വരുള്ളു. ആര്‍ക്കും വരാം വൈകല്ല്യങ്ങള്‍.... ഒരു വീഴ്ച മതി... എല്ലാം മാറും... ചൊറിയാന്‍ ആളെ കണ്ടുവെക്കേണ്ടി വരും രഞ്ജന്‍. കേരളത്തിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി ചിത്തരഞ്ജന്‍ സഖാവ് പോകാതെ നോക്കണം. അംഗവൈകല്യവും ജീവഹാനിയും ഉണ്ടാകാതെ രക്ഷപ്പെടാം. ടോ സകാവേ, അംഗപരിമിതിയുള്ളവരെ താനൊക്കെ എന്ത് കാഴ്ചപ്പാടിലാണ് കാണുന്നത് ?? എല്ലാം തികഞ്ഞവര്‍ എന്നഭിമാനിക്കുന്ന ഏതൊരാളിനും ഏത് നിമിഷവും എന്തും സംഭവിക്കാം ഓര്‍മ്മയില്‍ ഉണ്ടാവണം.?????? ഇനി ഇതുപോലുള്ള തെമ്മാടിത്തരം പറയാന്‍ വായാടരുത്
വികലാംഗരെ ഇത്തരം പരമര്‍ശത്തിലൂടെ അതിക്ഷേപിച്ച ശ്രീ ചിത്തരഞ്ജന്‍ താങ്കള്‍ എല്ലാം തികഞ്ഞവനാണ് എന്ന് അഹങ്കരിക്കരുത് . സ്‌കൂള്‍ കുട്ടികള്‍ എന്റെ തിളങ്ങുന്ന മുഖം കണ്ടില്ലാ എന്ന് നിലവിളിച്ച ബഹു: സ്പീക്കര്‍ ഇതൊന്നും കേള്‍ക്കുന്നില്ലെ അതോ ? ' ഇങ്ങനെ സിപിഎമ്മിനെ പച്ചയ്ക്ക് പറയുന്ന കമന്റുകളാണ് വരുന്നത്. ഒരു എംഎല്‍എ എങ്ങനെയാണ് ഇത്രയും അധപ്പതിക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായി ആലപ്പുഴ എംഎല്‍എയുടെ വാക്കുകള്‍. ഇത്രയും മോശം പരാമര്‍ശം നടത്തിയ സിപിഎം എംഎല്‍എയെ തിരുത്താന്‍ സ്പീക്കര്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയായി. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരുന്നില്ലെങ്കില്‍ എന്താ കൊടുക്കാനുള്ളത് അപ്പപ്പോള്‍ കൊടുക്കുന്നുണ്ട്. ഇടതുപക്ഷക്കാരുടെ മൂട്ടില്‍ തീയിടുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റുകള്‍. ശബരിമലയുമായ് ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റ് രാഹുല്‍ പങ്കുവെച്ചിരുന്നു.
ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തില്‍, മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ 'അമ്പലം വിഴുങ്ങി സര്‍ക്കാര്‍' വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാന്‍ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യര്‍ തയാറല്ല. ഞങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും 'അവതാരമോ' , ഉദ്യോഗസ്ഥരോ , ദേവസ്വം ബോര്‍ഡോ അല്ല മറിച്ച് ഈ നാട് ഭരിക്കുന്ന സര്‍ക്കാരാണ്. ഒരുപാട് ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്തി, സംശയത്തിന്റെ അനുകൂല്യത്തില്‍, കട്ട സ്വര്‍ണ്ണത്തിന്റെ പണക്കൊഴുപ്പിന്റെ PR ഇല്‍ രക്ഷപെടാം എന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട.
ഞങ്ങളുടെ ഒന്നാമത്തെ ചോദ്യവും രണ്ടാമത്തെ ചോദ്യവും തൊട്ട് അവസാനത്തെ ചോദ്യം വരെ ഇതാണ്,
1. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പാളികള്‍ എവിടെ?
2. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പാളികള്‍ എവിടെ?
3. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ പാളികള്‍ എവിടെ?
ഈ ചോദ്യം ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും, ഉത്തരം കിട്ടും വരെ.?
നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സര്‍ക്കാരിന് എതിരെ ഈ നാട് മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി സംഘടിക്കും, സംസാരിക്കും, പ്രതികരിക്കും. ശബരിമലയുമായ് ബന്ധപ്പെട്ട് നിരന്തരം പോസ്റ്റുകള്‍ ഇട്ട് സര്‍ക്കാരിനെ വെട്ടിലാക്കുകയാണ് രാഹുല്‍.
നിയമസഭയില്‍ മന്ത്രിമാരും ചില ഭരണപക്ഷ എംഎല്‍എമാരും സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ പരാമര്‍ശങ്ങളെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായ സമരമാണ് ഞങ്ങള്‍ നടത്തിയത്. പക്ഷേ, വിന്‍സെന്റ് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. സനീഷ്‌കുമാറിന് മുറിവേറ്റു. വാച്ച് ആന്‍ഡ് വാര്‍ഡിനെ നിര്‍ത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്. മാത്രമല്ല, സഭ നടത്തിക്കൊണ്ടുപോകുന്ന സമയത്ത് മന്ത്രിമാരും ചില എംഎല്‍എമാരും സഭ്യേതരമായ ഒരുപാട് പരാമര്‍ശങ്ങള്‍ നടത്തി. ആ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ ഗ്യാലറിയിലിരിക്കുന്ന കുട്ടികള്‍ ഈ സമരംചെയ്യുന്നത് കാണുന്നില്ലേ എന്ന് ചോദിച്ചയാളാണ് സ്പീക്കര്‍. ഇന്ന് സഭയില്‍ കേട്ടലാറയ്ക്കുന്ന വാക്കുകളാണുണ്ടായത്. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഭിന്നശേഷിക്കാരെ അപമാനിച്ചുകൊണ്ടാണ് സംസാരിച്ചത്.
രണ്ടുകൈയും ഇല്ലാത്ത ആളുകള്‍ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല്‍ എന്തുംചെയ്യുമെന്നാണ് എംഎല്‍എ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമര്‍ശം നടത്തി. മന്ത്രി ഗണേഷ്‌കുമാര്‍ കിട്ടിയ അവസരത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിരോധം തീര്‍ത്തു. കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി പ്രസിഡന്റ് കൂടിയായ എം വിന്‍സെന്റിനെക്കുറിച്ച് വളരെ തെറ്റായ പരാമര്‍ശം നടത്തി. ഇതെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നു. സ്പീക്കര്‍ ഇതിനെല്ലാം കുടപിടിച്ചുകൊടുത്തു.
ഒരു സമരം നടത്തിയാല്‍, ആ സമരത്തിന്റെ ഭാഗമായി സമാധാനപരമായി പ്രതിഷേധം നടത്താറുണ്ട്. ഇത് നിയമസഭയില്‍ എല്ലാ മുന്നണികളും നടത്താറുണ്ട്. പുതിയതായി വന്ന ചില അംഗങ്ങള്‍, അവരില്‍ ചിലര്‍ മന്ത്രിമാരായി പോയി, ഇതെല്ലാം ആദ്യമായി നടക്കുന്നുവെന്നരീതിയില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുകയാണ്. മന്ത്രി രാജേഷും മന്ത്രി രാജീവും തുടരെ തുടരെ പ്രതിപക്ഷത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നു. സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ആലോചിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പ്രകോപനമുണ്ടാക്കി. ഇന്ന് മന്ത്രിമാരാണ് പ്രകോപനം സൃഷ്ടിച്ചത്. ഞങ്ങള്‍ ഇതുകൊണ്ടൊന്നും തോറ്റുപോകുന്നവരല്ല', വി.ഡി. സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റത് ചൂണ്ടിക്കാണിച്ച ഞങ്ങള്‍ വനവാസത്തിന് പോകണമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. കോടീശ്വരന്റെ പേര് വെളിപ്പെടുത്തണമെന്നാണ് കടകംപള്ളിയോട് ആവശ്യപ്പെട്ടത്. ഇത് വിറ്റത് മുഴുവന്‍ സര്‍ക്കാരിനറിയാം. ശബരിമലയിലെ വാതിലുകൊണ്ടുപോയി, കട്ടിള കൊണ്ടുപോയി, ദ്വാരകപാലക ശില്പം കൊണ്ടുപോയി. വിഷയത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സമരമുണ്ട്. ഇതേ വിഷയത്തില്‍ 18ാം തീയതി ചെങ്ങന്നൂരില്‍നിന്ന് പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
സഭയില്‍ രണ്ട് ദിവസമായ് വലിയ പൊട്ടിത്തെരിയാണ് നടക്കുന്നത്. പരസ്പരം തെറിവിളിയും ബഹളവും ഇവനെയെല്ലാത്തിനേയും സഭയില്‍ നിന് അടിച്ചിറക്കി വിടെന്ന് സഹികെട്ട് മലയാളികള്‍ പ്രതികരിക്കുന്നു. നിയമസഭയി തര്‍ക്കത്തില്‍ കടുത്ത നടപടിയുമായി സ്പീക്കര്‍. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കോവളം എംഎല്‍എ എം. വിന്‍സന്റ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് ആരോപണത്തിലാണ് സസ്‌പെന്‍ഷന്‍. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരേ തുടര്‍ച്ചയായി പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു, സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു. എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് മൂന്ന് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചത്. ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha