ഈസ്റ്ററിൽ രുചിയിൽ കായ്പോള, ,കായ്പോള രുചിച്ച് ഇന്ദ്രൻസ്.. പ്രണയം തകർത്ത ക്ലൈമാക്സ്.. പാചക ചാനൽ സൂപ്പർഹിറ്റ്

വീൽ ചെയർ ക്രിക്കറ്റിനെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദ്യസിനിമയാണ് കായ്പോള.നവാഗതനായ കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന മലയാള ചിത്രത്തിൽ ഇന്ദ്രൻസാണ് കേന്ദ്ര കഥാപാത്രം. . ഇന്ദ്രൻസിന്റെ കൈയിൽ ഉതുപ്പേട്ടൻ എന്ന കഥാപാത്രം ഏറെ ഭദ്രവുമാണ്..സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ഇതിൻറെ തിരക്കഥ.നവാഗത സംവിധായകന്റെ പതർച്ചയില്ലാതെ ചിത്രം ഒരുക്കാൻ ഒരുപരിധിവരെ ഷൈജുവിന് കഴിയുന്നുമുണ്ട്. .
പാചക വിദഗ്ദ്ധനാണ് ഉതുപ്പേട്ടൻ. കൊച്ചുമകനാകട്ടെ യു ട്യൂബ് ഫുഡ് വ്ളോഗറും. . ജീവിതത്തിന്റെ രുചി നിറയ്ക്കാൻ കായ്‌പോള ശ്രമിക്കുന്നുണ്ട്.
നവാഗതനായ സജൽ സുദർശൻ ആണ് എബി കുരുവിള എന്ന കൊച്ചുമകന്റെ വേഷത്തിലെത്തുന്നത്. മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ സിനിമയുടെ ഈസ്റ്റർ ദിന പ്രദർശനം കാണാൻ സംവിധായകന് ഒപ്പം സജൽ സുദർശൻ തിരുവനന്തപുരത്തെ തീയേറ്ററിൽ എത്തുകയും ചെയ്തു.
. എബി തന്റെസഹപാഠി ജെനിയുമായി പ്രണയത്തിലാകുന്നതോടെയാണ് സിനിമയുടെ കഥതുടങ്ങുന്നത്... . കേരള ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച എബി ഒരു അപകടത്തിൽപ്പെടുന്നതോടെ കായ്പോളയുടെ ക്ലൈമാക്സ് മാറുകയാണ്..
പുതുമുഖം അഞ്ജുകൃഷ്ണ ആണ് നായിക. കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജയിംസ് ഏല്യ, പ്രഭ ,വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനു നാഥ് തുടങ്ങിയ താരങ്ങളെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തി.ഷിജു എം. ഭാസ്കറിന്റെ ഛായാഗ്രഹണം മികച്ച കാഴ്ചാസുഖം നൽകി. മെജോ ജോസഫിന്റെ സംഗീതം ഹൃദ്യമായിരുന്നു.വി .എം. ആർ ഫിലിംസിന്റെ ബാനറിൽ സജി മോൻ ആണ് നിർമ്മാണം. ഈസ്റ്റർ,വിഷുവേളയിൽ കായ്പോളയുടെ രുചി സിനിമാപ്രേക്ഷകർ ഇഷ്ടപ്പെടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha