പൾസറിന് വേണ്ടി പണമിറക്കുന്നത് ദിലീപിന്റെ ബിനാമിയോ ? മുംബെെയിലെ അറിയപ്പെടുന്ന അഭിഭാഷക സന റഈസ് ഖാൻ വന്നിട്ടും എന്തുകൊണ്ട് ജാമ്യം കിട്ടിയില്ല?

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷക സന റഈസ് ഖാൻ. ഷീന ബോറ വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഹാജരാകുന്ന മുംബെെയിലെ അറിയപ്പെടുന്ന അഭിഭാഷകയാണ് സന റഈസ് ഖാൻ. അതേസമയം പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
പക്ഷെ ഇപ്പോൾ ഉയരുന്ന സംശയം ആരാണ് പള്സറിന് വേണ്ടി ലക്ഷങ്ങൾ വാരിയെറിയുന്നത്? എന്തിനുവേണ്ടി? ഓരോ സിറ്റിങ്ങിനും ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വളരെ പ്രമാദമായ കേസുകളിൽ പോലും നിഷ്പ്രയാസം വിജയിച്ചുവരുന്ന അഭിഭാഷകയാണ് സന റഈസ് ഖാൻ.. എന്നിട്ടും സുപ്രീം കൂടതെ പള്സറിന്റെ ജാമ്യം നിഷേധിക്കാൻ കാരണം എന്ത് ?ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സുനിയുടെ ഹർജി തള്ളിയത്.
കേസിന്റെ വിചാരണ ഉടൻ പൂർത്തിയാകാൻ ഇടയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പൾസർ സുനിയുടെ ആവശ്യം. അതേസമയം, കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അർഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പൾസർ സുനിയുടെ ജാമ്യഹർജി നേരത്തെ പരിഗണിച്ചപ്പോഴും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഇതേ നിലപാടാണ് സ്വീകരിച്ചത്.
ഷീന ബോറ വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഹാജരാകുന്ന മുംബെെയിലെ അറിയപ്പെടുന്ന അഭിഭാഷകയാണ് സന റഈസ് ഖാൻ. കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ കേസുകളിൽ ഹാജരാകുന്ന പ്രമുഖ അഭിഭാഷകയാണ് സന റഈസ് ഖാൻ. സന കോടതിയിൽ എത്തിയതോടെ ഒരു കാര്യം ഉറപ്പാണ്. ! പൾസർ സുനിയ്ക്ക് വേണ്ടി ആരൊക്കെയായോ പണം ഒഴുക്കുന്നുവോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്..
ഷീന ബോറ വധക്കേസിൽ നീണ്ട വർഷങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഇന്ദ്രാണി മുഖർജിക്ക് ജാമ്യം ലഭിച്ചത് സന റഈസ് ഖാൻ ഹാജരായപ്പോഴായിരുന്നു. ആ അഭിഭാഷകയെയാണ് പൾസർ സുനിയ്ക്ക് വേണ്ടിയും സുപ്രീം കോടതിയിൽ എത്തിച്ചത്. ഓരോ സിറ്റിങ്ങിനും ലക്ഷങ്ങളും കോടികളും വാങ്ങുന്ന അഭിഭാഷകയാണ് സന റഈസ്
കേസിൽ സ്റ്റാർ ഇന്ത്യ മുൻ മേധാവിയും ഇന്ദ്രാണിയുടെ ഭർത്താവുമായിരുന്ന പീറ്റർ മുഖർജിയും അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരായി. പീറ്റർ മുഖർജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ പലതവണ ജാമ്യം തേടി ഇന്ദ്രാണി മുഖർജി സി.ബി.ഐ. കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഒടുവിൽ സന റഈസ് ഖാൻ ഇറങ്ങിയതോടെ ജാമ്യാ ലഭിക്കുകയിരുന്നു.
എന്നാൽ ഇന്നലെ സന റഈസ് ഖാന് കോടതിയിൽ അടിപതറുകയിരുന്നു. സുനിയുടെ ഹർജി സുപ്രീം കോടതിയും തള്ളിയതാണ് കണ്ടത്. പക്ഷെ അത് കൊണ്ട് ഒന്നും തോറ്റ് പിന്മാറാൻ സന റഈസ് ഖാൻ തയ്യാറല്ല. ഏത് വിധേനയും സുനിയെ പുറത്തുകൊണ്ട് വരുക എന്ന ലക്ഷ്യം മാത്രമാണ് അഭിഭാഷകയ്ക്ക് നിലവിലുള്ളത്. വരും ദിവസങ്ങളിൽ അതിന് വേണ്ടിയുള്ള പുതിയ തന്ത്രങ്ങൾ മെനഞ്ഞെടുക്കുമെന്നുള്ള കാര്യം ഉറപ്പാണ്
അപ്പോൾ ഉയരുന്ന ചോദ്യം പൾസർ സുനിയെ ഇറക്കേണ്ടത് ആരുടെ താത്പര്യമാണെന്നാണ് , സുനി ഇറങ്ങിയാൽ ഇറക്കിയവർ തന്നെ സുനിയെ തീർക്കുമെന്നാണ് രാഹുൽ ഈശ്വർ ചാനൽ ചർച്ചയിൽ പറഞ്ഞത് , ഇനി അല്ല സുനി തന്നെയാണ് കേസുമായി പോകുന്നതെന്ന് പറയുകയാണെങ്കിൽ അത് വിശ്വസിക്കാൻ പ്രയാസം ആണ് .ഇത്രയും കാശ് കൊടുത്ത് എങ്ങനെയാണ് പൾസർ സുനി പ്രമുഖരായ അഭിഭാഷകരെ എത്തിക്കുക? പെട്ടെന്ന് കേൾക്കുമ്പോൾ പിന്നിൽ ആരോ ഉണ്ടെന്ന് സംശയം തോന്നുന്നുണ്ട്. പൾസർ സുനിക്ക് സാധാരണ നിലയിൽ ഇത്രയും വലിയ ഒരു അഭിഭാഷകയെ അതും ഒരു വനിതയെ ഇതുപോലൊരു കേസിൽ കൊണ്ടുവരിക എളുപ്പമല്ല എന്നും രാഹുൽ പറഞ്ഞു .
അതേസമയം പൾസർ പുറത്തുവരാതിരിക്കാൻ ദിലീപ് തന്നെ ഒരുക്കിയ നാടകമാണ് ഇതെന്നും പറയുന്നുണ്ട്. കാരണം നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യം നേടി പുറത്ത് വന്നാൽ എട്ടാം പ്രതിയായ ദിലീപോ അതുമായി ബന്ധപ്പെട്ടവരോ വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാതിരുന്നാൽ പൾസർ സുനി സത്യങ്ങൾ പുറത്തുപറയും എന്ന ഭയമുള്ളതിനാൽ ദിലീപ് ഇറക്കിയാണ് സന റഈസ് ഖാൻ എന്ന അഭിഭാഷകയെ എന്നും വാദിക്കുന്നവരുണ്ട്. വേറൊരു സാധ്യത പൾസർ സുനിയിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ബാക്കിയെല്ലാവരും നിരപരാധികളാണെന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമം .. അല്ലെങ്കിൽ ഇത്ര കഴിവുള്ള ഒരു വക്കീലിന് സുപ്രീം കോടതിയിൽ നിന്നൊരു ജാമ്യം നേടിക്കൊടുക്കാൻ ഒരു പ്രയാസവുമില്ല എന്ന് സംശയിക്കുന്നവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ.
https://www.facebook.com/Malayalivartha