ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ 2025ൽ ചട്ടം ലംഘിച്ച് ചെന്നൈക്ക് കടത്തിക്കൊണ്ടുപോയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 2019ലെ സ്വർണക്കവർച്ച മറയ്‌ക്കാനാണ് 2025ൽ ശില്പങ്ങൾ ചെന്നൈയിലെത്തിച്ച് സ്വർണം പൂശിയതെന്നാണ് കണ്ടെത്തലുള്ളത്.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ.ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസർ പരേതനായ മുരാരിബാബു, ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോർഡ് മെമ്പറായിരുന്ന എ. അജികുമാർ, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാൽ എന്നിവരാവും മറ്റു പ്രതികൾ.
പ്രശാന്തും അജികുമാറും രജിലാലും ഒഴികെയുള്ളവർ നിലവിലും പ്രതികളാണ്. നിലവിലെ ജാമ്യം ബാധകമല്ലാത്തതിനാൽ തന്ത്രി അടക്കം അറസ്റ്റിലാവും. പുതിയ കേസെടുക്കുകയോ അധിക കുറ്റപത്രം സമർപ്പിക്കുകയോ ആകാമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























