ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

ചാലക്കുടി മേലൂർ ഗ്രാമപഞ്ചായത്തിലെ കുറുപ്പം ഒമ്പതാം വാർഡിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്.
ജാതി, വാഴ, റബ്ബർ, കവുങ്ങ് എന്നിവയുൾപ്പെടെ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. ശക്തമായ കാറ്റിൽ പത്തിലധികം കർഷകരുടെ കൃഷിയിടങ്ങളാണ് പൂർണമായും നശിച്ചത്. രണ്ട് വീടുകളുടെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന് വീണു. എന്നാൽ ആളപായമില്ല.
മേലൂർ പഞ്ചായത്ത് കൃഷി ഓഫീസർ രാഹുൽ കൃഷ്ണൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ വൈഎസ് അനിൽ, ഗ്രാമപഞ്ചായത്ത് അംഗം പിആർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലുകളുള്ളത്.
"
https://www.facebook.com/Malayalivartha
























