നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ. ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിനാണ് രണ്ടാം ദിവസവും അവധി നൽകിയത്.
ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. നായകളെ പിടികൂടാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുത്തതോടെയാണ് സ്കൂളിന് ഇന്നും അവധി നൽകിയത്. അതേസമയം, നായ്ക്കളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുന്നതാണ്.
"
https://www.facebook.com/Malayalivartha
























