അര്‍ദ്ധരാത്രിയിലെ ഫോണ്‍വിളി വിവാദം: തരിമ്പും ഖേദമില്ലെന്ന് മുകേഷ്

എനിക്കതില്‍ മനസ്ഥാപമില്ല. വേണ്ടി വന്നാല്‍ ഇനിയും ഉണ്ടാകും. വാട്‌സ് ആപ്പില്‍ തരംഗമായി മാറിയ അര്‍ദ്ധരാത്രിയിലെ ഫോണ്‍വിളി വിവാദത്തില്‍ തനിക്ക് തരിമ്പും ഖേദമില്ലെന്ന് നടന്‍ മുകേഷ്. \'അന്തസ്സുണ്ടോടാ നിനക്കൊക്കെ\' എന്ന പേരില്‍ വാട്‌സ് ആപ്പ് വഴി വന്‍ഹിറ്റായി മാറിയ താരത്തിന്റെ ടെലിഫോണ്‍ തെറിവിളി സാധാരണഗതിയിലുള്ള പ്രതികരണം മാത്രമായിരുന്നെന്നും ലോകമവസാനിച്ചാലും നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്നും താരം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
ഈ പ്രതികരണത്തിന്റെ പേരില്‍ തനിക്ക് ഒരിക്കലും വിമര്‍ശനം നേരിടേണ്ടി വന്നില്ല. സംഭവത്തെക്കുറിച്ച് മക്കളുടെ വരെ പ്രതികരണം അനുകൂലമായിരുന്നു. 5000 ഫോണ്‍ വിളിക്കാരില്‍ ഒന്നോ രണ്ടോ പേരാണ് നിങ്ങളെ ദുരുപയോഗം ചെയ്യുകയുള്ളൂ. ഫോണ്‍ സൈലന്‍സിലാക്കാന്‍ മറന്ന ഒരു രാത്രിയിലായിരുന്നു അത് നടന്നത്. എന്നാല്‍ തങ്ങള്‍ എങ്ങിനെയായിരിക്കും പ്രതികരിക്കുക അതു തന്നെയാണ് മുകേഷ് ചെയ്തത് എന്നായിരുന്നു പല നടന്മാരും ഇതിനോട് പ്രതികരിച്ചത്. സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ പേരില്‍ നിനക്ക് ഒരു അവാര്‍ഡ് നല്‍കുന്നുണ്ടെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.
\'അന്തസുണ്ടോടാ നിനക്കൊക്കെ\' എന്ന വാക്ക് തനിക്ക് കിട്ടിയത് ജയറാമില്‍ നിന്നാണ്. ഒരു അമേരിക്കന്‍ പരിപാടിക്കിടെ ജയറാം ഇത് ഉപയോഗിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇത് താന്‍ അടി കപ്യാരേ, ടൂ കണ്‍ട്രീസ്, സു സു സുധി വാത്മീകം തുടങ്ങിയ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
പാതിരാത്രിയില്‍ അല്ല വിളിക്കേണ്ടത്.എന്തിനും ഒരു സാമാന്യ മര്യാദ വേണം. എന്റെ ഫോണ്‍ ഞാന്‍ നേരിട്ടാണ് എടുക്കാറ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















