കേരള രാജ്യാന്തചലച്ചിത്ര മേളയില്‍ ചരിത്രം തിരിത്തിക്കുറിച്ച് ഒറ്റാല്‍

ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ഒറ്റാല്‍ ഒറ്റയ്ക്ക് കൊയ്തത് ചരിത്ര നേട്ടം. കേരള രാജ്യാന്തചലച്ചിത്ര മേളയുടെ 20 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മലയാള സിനിമ അവാര്‍ഡുകള്‍ തൂത്തുവാരി. ദേശീയ അവാര്‍ഡ് നേടിയെടുത്ത ചിത്രമാണെങ്കിലും മേളയിലെ സായിപ്പന്‍മാരുടെ മറ്റുചിത്രങ്ങളെയെല്ലാം ഒറ്റാല്‍ നിഷ്പ്രഭമാക്കി.
ഇത് ആദ്യമായാണ് ഐ.എഫ്.എഫ്.കെയില്‍ മലയാള ചിത്രം സുവര്‍ണ ചകോരം നേടുന്നത്. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും ഒറ്റാല്‍ നേടി. ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങളും ഒറ്റാല്‍ നേടി. ഒറ്റാലിലെ രണ്ട് നടന്‍മാര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. 15ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ചിത്രം ശക്തമായ സിനിമാഭാഷയില്‍ പ്രാദേശികവും അതേസമയം, പ്രാപഞ്ചികവുമായ ആശങ്കകളുടെ കഥ പറയുകയാണെന്നു ജൂറി വിലയിരുത്തല്‍. മാനവരാശിക്ക് പ്രകൃതിയോടുള്ള ബന്ധം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം സത്യസന്ധമായി സംസ്‌കാരവും പ്രദേശവുമായി ബന്ധപ്പെടുത്തിയിരിക്കുന്നുവെന്നു ജൂറി ചൂണ്ടിക്കാട്ടി. ആധികാരികവും ആത്മീയവുമായ അഭിനയ പ്രകടനമാണു കുമരകം വാസുദേവന്റേതെന്നും ജൂറി വിലയിരുത്തി. സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിനും ബാലതാരം അശാന്ത് കെ ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ സുവര്‍ണ ചകോരം നേടുമ്പോള്‍ സമകാലീന സിനിയെയെല്ലാം ആ കൊച്ചുചിത്രം വെല്ലുവിളിക്കുകയാണ്. വന്‍കിട താരനിരയൊന്നുമില്ലാതെ തികച്ചും പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം എല്ലാ അര്‍ത്ഥത്തിലും മികച്ചതായി. കൂടാതെ ചിത്രം മികച്ച രീതിയില്‍ കുട്ടനാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുകയും ചെയ്തു. ബാലവേല അടക്കമുള്ള കാര്യങ്ങള്‍ ചിത്രം പ്രതിപാദിക്കുന്നു.
ദേശാടനം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയെടുത്ത ജയരാജ് രണ്ടു രീതിയിലും തനിക്ക് സിനിമയെ സമീപിക്കാന്‍ കഴിയുമെന്ന് കാണിച്ചിട്ടുള്ളതാണ്. ആര്‍ട്ട് സിനിമയ്‌ക്കൊപ്പം കൊമേഷ്യല്‍ സിനിമയും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം എല്ലാ അര്‍ത്ഥത്തിലും ലോകോത്തര നിലവാരത്തിലേക്ക് ജയരാജിനെയും അതുവഴി മലയാളത്തെയും കൈപിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ്. താര ചിത്രങ്ങള്‍ തിയേറ്ററില്‍ ആളില്ലാതെ കളിക്കുമ്പോഴും ജയരാജിന്റെ ആര്‍ട്ട് സിനിമയായാലും പ്രേക്ഷക പ്രശംസ നേടാറുണ്ട്. അതുപോലെ പുതുമുഖങ്ങള്‍ക്ക് അഭിനയം നന്നായി വഴങ്ങുമെന്ന് അദ്ദേഹം പലതവണ തെളിയിച്ചിട്ടുണ്ട്. ശാന്തം, കരുണം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ഏതായാലും എല്ലാ അര്‍ത്ഥത്തിലും ഒറ്റാല്‍ ചരിത്രം കുറിച്ചു. ജയരാജിന്റെ ഭാര്യ സബിത ജയരാജും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























