Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...


പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു..തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടി.. 'ഓപ്പറേഷന്‍ സിന്ദൂര്‍.. ഇന്ത്യയിൽ വീണ കണ്ണീരിന് സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്..


രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

ഡോക്ടർമാരും, കയ്യൊഴിയുന്നു! സംസാരിക്കുന്നില്ല...ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ....

01 JUNE 2023 03:49 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളായ ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇടുക്കിയില്‍ നിന്ന് പിടിച്ച അരിക്കൊമ്പനും പാലക്കാട് നിന്ന് പിടിച്ച പിടി സെവനും തെരുവില്‍ അലയുന്ന നായകള്‍ക്ക് പോലും ഈ നാട്ടില്‍ ചോദിക്കാന്‍ ആളുകളുണ്ട്. എന്നാല്‍ അങ്ങ് തിരുവനന്തപുരത്ത് എസ് ഇ ടി ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യനുണ്ട്.

ഒരു കേസില്‍ സാക്ഷി പറഞ്ഞു എന്ന ഒരേയൊരു കുറ്റം മാത്രം പറഞ്ഞ ബാലചന്ദ്രകുമാർ. സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരാന്‍ കോടതിയില്‍ കയറിയിട്ട് 30 ദിനങ്ങള്‍ പിന്നിടുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. രണ്ട് കിഡ്നിക്കും ഗുരുതരമായ അസുഖം ബാധിച്ച് കിടക്കുന്ന ബാലചന്ദ്രകുമാറിന് ആന്റി ബയോട്ടിക്കുകള്‍ കൊടുത്ത് ആശുപത്രികള്‍ പോലും ഒഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്റിബയോട്ടിക്കുകള്‍ തുടർച്ചയായി കഴിക്കുമ്പോള്‍ അത് ശർദ്ധിക്കുകയും സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നാക്ക് കുഴഞ്ഞ് പോവുകയും ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.

ആ ബാലചന്ദ്രകുമാറിനെ ഏത് നിയമത്തിന്റെ പേരിലാണെങ്കിലും ശരി, സുപ്രീംകോടതി പറഞ്ഞ അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പിന്നെയും വിചാരണ നീട്ടിക്കൊണ്ട് പോവുന്നത് കടുത്ത അനീതിയാണ് എന്നുള്ളത് വളരെ ശക്തമായി തന്നെ പ്രതികരിക്കുന്നു. നമ്മുടെ സമൂഹം ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോവുന്ന ഒരു മനുഷ്യന് ഉണ്ടാവുന്ന ദുർഗതി ആവർത്തിക്കപ്പെട്ടേക്കാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. മാറാട് കേസില്‍ പോലും പ്രധാന സാക്ഷിയെ 15 ദിവസമാണ് വിസ്തരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസായതുകൊണ്ട്, അല്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പ്രബലന്മാരായതുകൊണ്ട് സാക്ഷി പറയാന്‍ വന്ന ബാലചന്ദ്രകുമാറിന്റെ വിസ്താരം മുപ്പത് ദിവസത്തില്‍ അധികം നീണ്ടുപോയി. വീണ്ടും വിചാരണയുടെ തീയതികള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. കടുത്ത അനീതിയാണ് ബാലചന്ദ്രകുമാറിനോട് കാണിക്കുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. ഇതോടൊപ്പം തന്നെ ബാലചന്ദ്രകുമാറിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന ചില ‘വിവരംകെട്ടവന്‍മാർ’ നമ്മുടെ നാട്ടിലുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ആരെങ്കിലും എന്തെങ്കിലുമൊരു പോസ്റ്റ് പങ്കുവെച്ചാല്‍ കമന്റായി തെറിവിളിയായി. ബാലചന്ദ്രകുമാറിന്റെ രോഗാവസ്ഥ സംബന്ധിച്ച് ഒരു ചാനല്‍ പങ്കുവെച്ച വാർത്ത പിന്നീട് പിന്‍വലിക്കുകയുണ്ടായി. കോടികള്‍ കയ്യിലുള്ള ഒരു പ്രതിക്ക് എന്തും സാധിക്കും. അത് എങ്ങനെയൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറി. ഏറ്റവും ഒടുവില്‍ കൂറുമാറിയ സാഗർ എന്ന സാക്ഷി കോടതിയില്‍ തിരിച്ച് വന്ന് കാര്യങ്ങള്‍ പറഞ്ഞു എന്നാണ് അറിയാന്‍ സാധിച്ചത്. അഞ്ച് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് ഫോണുകള്‍ മാത്രം കൊടുത്തിട്ട് രണ്ടെണ്ണം കളഞ്ഞുപോയി എന്ന് പറഞ്ഞപ്പോള്‍ കോടതി അത് ശരിവെച്ചു. ആ മൂന്ന് ഫോണുകള്‍ കിട്ടാന്‍ വേണ്ടി കോടതിയില്‍ നിന്ന് എന്തുമാത്രം സമ്മർദ്ദമുണ്ടായി എന്നുകൂടി അറിയണം. അന്വേഷണം ഉദ്യോഗസ്ഥർ ആ ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നും എടുത്ത് കൊണ്ടുവന്നില്ലായിരിക്കുന്നെങ്കില്‍ ഈ കേസിന്റെ ഗതി വീണ്ടും പഴയത് പോലെയായി മാറിയേനെ.

ഈ നാട്ടില്‍ മനുഷ്യാവകാശം പ്രവർത്തിക്കുന്നവരും സംസ്കാരിക പ്രവർത്തകരും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്ത് അവസ്ഥയില്‍ പ്രതികരിക്കുന്നില്ല. രാവിലെ നാല് മണിക്ക് വീട്ടില്‍ നിന്നും എഴുന്നേറ്റ് വന്ന് ഡയാലിസ് കഴിഞ്ഞ്, പത്ത് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ കോടതിയില്‍ ഇരിക്കേണ്ട ഗതികേടാണുള്ളത്. ഇങ്ങനെ ഒരു അവസ്ഥയില്‍ ബാലചന്ദ്രകുമാറിന് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലെങ്കില്‍ സത്യത്തില്‍ കടുത്ത അനീതിയാണ് ഒരു കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനോട് ചെയ്യുന്നതെന്ന് മാത്രം പറയുന്നുവെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ 21കാരന്‍ മുങ്ങിമരിച്ചു  (30 minutes ago)

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

INDIA ചൈനയുടെ സമ്മാനം ചതിച്ചു..!  (2 hours ago)

പാക്കിസ്ഥാനും ചൈനയും ഒരുമിച്ച്  (2 hours ago)

കോട്ടയം കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് കറുകച്ചാൽ പൊലീസ്...  (2 hours ago)

അടിവയറ്റിലെ കൊഴുപ്പ് മാറ്റാനുള്ള ശസ്ത്രക്രിയയിൽ സംഭവിച്ച പാളിച്ച; യുവതി ​ഗുരുതരാവസ്ഥയിൽ  (2 hours ago)

INDIAN ARMY തകർത്തത് മൂന്ന് ഭീകരഗ്രൂപ്പുകളുടെ 'നട്ടെല്ല്'  (2 hours ago)

എവേക്; അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക്  (3 hours ago)

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു 10 വിമാനത്താവളങ്ങൾ അടച്ചു..! വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു പ്രവാസികളെ നിങ്ങൾ അറിഞ്ഞോ  (3 hours ago)

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പരിശോധനയിൽ കണ്ടത്  (3 hours ago)

ക്ലീൻ യു സർട്ടിഫിക്കറ്റുമായി പടക്കളം മെയ് എട്ടിന്  (3 hours ago)

ആഘോഷം അമൽ.കെ.ജോബിയുടെപുതിയ ചിത്രം ടൈറ്റിൽ പ്രകാശനം നടത്തി  (4 hours ago)

നമ്മുടെ നാട്ടില്‍ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ കൂടി വിദ്യാഭ്യാസം ഉറപ്പു വരുത്തുകയെന്നത്  (4 hours ago)

മോദിയുടെ പൂഴികടകൻ... പിണറായിയുടെ ബില്ലുകൾ പുതപ്പിനുള്ളിൽ കണ്ടം വഴിയോടിക്കും കോടതി...  (4 hours ago)

ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍  (5 hours ago)

Malayali Vartha Recommends