Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മുടിയൻ എന്ന ആളെ ഡ്രഗ് കേസിൽ അകപെടുത്തി: സംവിധായകന്റെ കടുത്ത ടോർച്ചറിങ്; ഇനിയും മിണ്ടാതെ ഇരിക്കാൻ ആകില്ല: പൊട്ടിക്കരഞ്ഞ് ഋഷിയുടെ വെളിപ്പെടുത്തൽ

07 JULY 2023 03:29 PM IST
മലയാളി വാര്‍ത്ത

കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തിയപ്പോൾ കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്. സോഷ്യല്‍ മീഡിയേയും യൂത്തിനേയും സമീപകാലത്ത് ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു പരമ്പരയുണ്ടാകില്ല. ബാലുവും നീലവും മക്കളുമൊക്കെ മലയാളികളെ സംബന്ധിച്ച് തങ്ങളുടെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ്.

സ്വാഭാവികമായ അഭിനയവും അതിനാടകയീതയില്ലാത്ത സന്ദര്‍ഭങ്ങളുമൊക്കെയാണ് ഇത്രയും നാളായിട്ടും ഉപ്പും മുളകിനേയും പ്രേക്ഷകരുടെ പ്രിയ പരമ്പരയാക്കുന്നത്. ഇടയ്ക്ക് ഒന്ന് നിര്‍ത്തിയെങ്കിലും പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യര്‍ത്ഥനകള്‍ മൂലം പരമ്പര വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതിനിടെ പരമ്പരയില്‍ മുടിയനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുടിയനെ പരമ്പരയിൽ കാണാതെയായി. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ ഒരു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഋഷി.

കരിയറിൽ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിഷി വെളിപ്പെടുത്തിയത്. ആദ്യമായാണ് ഒരു അഭിമുഖത്തിൽ വന്നിരുന്ന് റിഷി കരയുന്നത് പ്രേക്ഷകരും കാണുന്നത്. സീരിയൽ സംവിധായകൻ കാരണം താൻ വളരെ അധികം ടോർച്ചർ അനുഭവിക്കുന്നുവെന്നാണ് റിഷി വെളിപ്പെടുത്തിയത്. ഉപ്പും മുളകിലെ കഥാപാത്രമായ മുടിയൻ ബാംഗ്ലൂരിൽ എത്തി എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ കഥ പുരോഗമിക്കുന്നത്. എന്നാൽ ഞാൻ പോലും അറിയാതെ ആണ് കഥാഗതി മാറ്റിയത് മുടിയൻ പറയുന്നു. കഴിഞ്ഞ നാല് മാസമായി എനിക്ക് ഷൂട്ടില്ല.

ഞാൻ പോകുന്നില്ല. ഈ തുറന്നുപറച്ചിൽ ഇപ്പോൾ അനിവാര്യമാണെന്ന് തോന്നി അതാണ് ഇപ്പോൾ സംസാരിക്കാം എന്ന് തീരുമാനിക്കുന്നത്- മുടിയൻ പറഞ്ഞു. ഞാൻ പരമ്പരയിൽ ഇല്ലെങ്കിലും കഥ പോകുന്നുണ്ട്. മുടിയൻ ഇപ്പോൾ ഡ്രഗ് കേസിൽ ബാംഗ്ലൂർ ജയിലിലായി എന്ന രീതിയിലാണ് ഷൂട്ടിങ് നടന്നിരിക്കുന്നത്. എനിക്ക് അത്രയും വിശ്വസിക്കാൻ പറ്റുന്ന ആളുകൾ പറഞ്ഞുള്ള അറിവാണ്. ഞാൻ ഇത് തുറന്നുപറഞ്ഞുകഴിഞ്ഞാൽ ചിലപ്പോ ആ എപ്പിസോഡ് തന്നെ വിടാതെ ആകും. എനിക്ക് പേരുപറയാൻ ആകാത്തതുകൊണ്ടാണ് പറയാത്തത്. ആ ഷൂട്ട് കഴിഞ്ഞതായും പറഞ്ഞു. കഴിഞ്ഞനാല് മാസമായി ഞാൻ ആ ഷൂട്ടിൽ ഇല്ല. എന്റെ അമ്മായപ്പൻ അതിലുണ്ട്, ഭാര്യ ഉണ്ട്. അടിപൊളിയായിട്ടാണ് നടക്കുന്നത്. ഞാൻ ഒന്നും അറിയുന്നില്ല. ഉണ്ണിസാർ അറിയാലോ ക്രിയേറ്റർ.

 

ഇപ്പോൾ ഉപ്പും മുളകും വന്നിട്ട് ഗ്യാപ്പ് വരാൻ തുടങ്ങിയിട്ട് മൂന്നോ നാലോ വട്ടമായി. അതൊക്കെ തീർത്തും പേഴ്സണൽ ആയിരുന്നു. ഇപ്പോൾ ഇത് പറയേണ്ട അവസ്ഥ ആയതുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. ഇപ്പോൾ മുടിയൻ എന്ന ആളെ ഡ്രഗ് കേസിൽ അകപെടുത്തി എന്നതുകേട്ടപ്പോഴാണ് ഇനിയും മിണ്ടാതെ ഇരിക്കാൻ ആകില്ല എന്ന് മനസിലായത്. കല്യാണം കഴിഞ്ഞു ബാക്കിയുള്ള കഥാപാത്രങ്ങൾ ഒക്കെയും ഉണ്ട് പക്ഷെ എന്റെ കഥാപാത്രം മാത്രമില്ല മുടിയാണ് പറഞ്ഞു.

ഇത് സിറ്റ്കോം പരിപാടി ആയിരുന്നു. അതിനെ സീരിയൽ ആക്കി മാറ്റി. ഞങ്ങൾ ഒരിക്കലും സീരിയലിനു വേണ്ടി സൈൻ ചെയ്യുകയില്ല. കല്യാണം വരെ നോർമൽ ആയിരുന്നു. എന്നാൽ സീരിയൽ ആക്കി തെറി കമന്റുകൾ വരാൻ തുടങ്ങി.നമ്മൾ റിയാക്ട് ചെയ്തപ്പോൾ പറഞ്ഞു സീരിയൽ ആക്കുന്നില്ല എന്ന്. ഉണ്ണിസാർ ആണ് പറഞ്ഞത്. മുൻപും ഇഷ്യൂ ഉണ്ടായതാണ്. ഉണ്ണിസാറിന്റെ ചില നേരത്തെ പ്രവൃത്തികൾ കണ്ടാൽ പേടിയാകും. അമ്മയുടെ കാര്യം തന്നെ എടുത്തുനോക്കിയാൽ മനസിലാകും എന്തുകൊണ്ടാണ് അന്ന് എന്തിനാണ് കരഞ്ഞതെന്ന്. മനസ്സ് തുറന്നു ചിരിക്കുന്ന പരിപാടി ആയിരുന്നു. ഇപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി., നമ്മൾ അത് ചോദ്യം ചെയ്തു.

 

ആദ്യം അച്ഛൻ ചോദ്യം ചെയ്തു. ഇപ്പോൾ ബാംഗ്ലൂരിൽ ഞാൻ അകത്തായ സാധനമാണ് പുറത്തുവിടാൻ ഒരുങ്ങുന്നത്. കഞ്ഞിയിൽ വിഷം ഇട്ടുതന്നാൽ ഞാൻ കുടിക്കില്ല. കാരണം നമ്മൾ മരിച്ചുപോകും. ഇതിനെ ചോദ്യം ചെയ്ത അമ്മയും അച്ഛനും ഉൾപ്പെടെ അവിടെ സൈലന്റ് ആണ്. മുൻപത്തെ പോലെയല്ല. അതുകഴിഞ്ഞു ഇത് ഷൂട്ട് ചെയ്ത സമയത്ത് ഇത് ഇടരുത് എന്ന് പറഞ്ഞതാണ്. ഹരാസിങ് ആണ്.

ഞാൻ അവിടെ ഇല്ലല്ലോ. പിന്നെന്തിനാണ് ദ്രോഹിക്കുന്നത്. നമ്മൾ അത് സ്വന്തം കുടുംബം പോലെ കണ്ടതാണ് അവിടം. ഉണ്ണിസാറിന്റെ പ്ലാൻ ആയിരുന്നു ഇതെല്ലാം. അങ്ങനെ പറ്റാതെ വന്നപ്പോഴാണ് ഞാൻ ഇറങ്ങുന്നത്. എന്ത് രീതിയിൽ ആണ് കഥ ഇങ്ങനെ മാറ്റുന്നത്. വല്ലാത്ത ഹരാസിങ് ആണ് ഇപ്പോൾ നടക്കുന്നത്. അമ്മയുടെ പ്രശ്നം കാരണം ഉണ്ണിസാർ പുറത്തുപോയതാണ്. ഇപ്പോൾ വീണ്ടും വന്നു.

ആളുടെ സൈഡിൽ നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടാണ് പുള്ളി കയറിയത്. ഇങ്ങനെ ആയിരുന്നോ ഉപ്പും മുളകും. ആളുകൾ എന്നോട് കാണിക്കുന്ന സ്നേഹം കാണുന്നതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞുപോകുന്നത്. മുടിയന്റെ ഡ്രഗ് കേസ് കൂടി വരുന്നു എന്ന് കേട്ടപ്പോഴാണ് ഞാൻ പ്രതികരിക്കാം എന്ന് കരുതിയത്. എന്റെ വിഷമംകൊണ്ട് ഞാൻ പറഞ്ഞുപോവുകയാണ് (കരയുന്നു). എല്ലാവർക്കും പറയുന്നതിന് ലിമിറ്റ് ഉണ്ട്. ഞാൻ നാല് മാസം മിണ്ടാതെ നിന്നു. അവർക്ക് എന്നെ ഒഴിവാക്കാൻ ആണേൽ എന്തൊക്കെ ചെയ്യാം. ദുബായിൽ കയറ്റിവിടാം, എന്തൊക്കെ ചെയ്യാം.

ഇത് ഉണ്ണിസാർ ആണ് വിഷയം. എന്നെ കുറിച്ച് മിണ്ടാതെ ഇരുന്നാൽ പോരെ. ഇതൊക്കെ എത്തിക്കേണ്ട ആവശ്യം ഉണ്ടോ. സാഡിസ്റ്റ് ആണ് ഉണ്ണി സാർ. അവിടെ ജോലി ഇല്ലെന്ന് പറഞ്ഞു എനിക്ക് വേറെ എങ്ങും കിട്ടാതെ അല്ല. പക്ഷെ ഇത്തരം ഒരു രീതി വേണോ- മുടിയൻ ചോദിക്കുന്നു. ഉപ്പും മുളകും സീരിയലിന്റെ ഭാഗമായ ശേഷം താൻ ചില ദുരിതങ്ങൾ അനുഭവിച്ചതായി നാളുകൾക്ക മുമ്പ് നീലുവായി അഭിനയിക്കുന്ന നിഷ സാരംഗും വെളിപ്പെടുത്തിയിരുന്നു. റിഷിയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ താരത്തെ അനുകൂലിച്ച് എത്തി. ഉപ്പും മുളകും കാണാനുള്ള താൽപര്യം ഇപ്പോഴില്ലെന്നും കമന്റുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (5 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (6 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (7 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (12 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (12 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (12 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (12 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (12 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (12 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (12 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (13 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (13 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (13 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (16 hours ago)

Malayali Vartha Recommends