രണ്ടാം ഭാര്യക്ക് കുട്ടികളാകില്ല... സർപ്പദോഷമുണ്ട് എന്ന് ഭാര്യയോട് ഒരാൾ പറഞ്ഞു... കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി സർപ്പദോഷമകറ്റാൻ അവൾ ആഗ്രഹിക്കുന്നു... അങ്ങനെ ചെയ്യാതെ കുട്ടികൾ ഉണ്ടാവില്ല സർപ്പദോഷം മാറാനും കുട്ടിയുണ്ടാകാനും പ്രകാശ് രാജ് വഴിപാട് നേർന്നു;പൂജകൾക്ക് ശേഷം കുട്ടി ഉണ്ടായെന്ന് ഫോൺ വിളിച്ചു പറഞ്ഞു; പുറമേ, അയാൾ വലിയ പുരോഗമനവാദിയും യുക്തിവാദിയും, അകത്ത് മറ്റൊന്ന്; പ്രകാശ് രാജിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാദ്ധ്യമ പ്രവർത്തകൻ

ഹൈന്ദവ സംസ്കാരത്തിനെതിരെയും ദേശീയതയ്‌ക്കെതിരെയും നിരന്തരം അപകീർത്തിപരമായ പ്രസ്താവനകൾ നടത്തുന്ന താരമാണ് പ്രകാശ് രാജ്. താൻ നിരീശ്വരവാദിയാണെന്ന് പറയുന്നതിലൂടെയും ഹിന്ദു മതവിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നതിലൂടെയും അർബൻ നക്‌സലുകളുടെയും ദേശവിരുദ്ധരുടെയും പിന്തുണ പ്രകാശ് രാജിന് ലഭിക്കുന്നുണ്ട്. എന്നാൽ, പ്രകാശ് രാജിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് കർണാടകയിലെ പ്രമുഖ മാദ്ധ്യമമായ വിശ്വവാണിയുടെ ചീഫ് എഡിറ്റർ വിശ്വേശ്വർ ഭട്ട്. ഭാര്യയുടെ സർപ്പദോഷം അകറ്റാൻ വേണ്ടി ക്ഷേത്രത്തിൽ പ്രകാശ് രാജ് വഴിപാട് കഴിപ്പിച്ച സംഭവത്തെപ്പറ്റിയാണ് വിശ്വേശ്വർ ഭട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. നിരീശ്വരവാദി എന്ന് പറയുന്നത് പ്രകാശ് രാജിന്റെ ഒരു തട്ടിപ്പ് മാത്രമാണെന്നും വിശ്വവാണി ചീഫ് എഡിറ്റർ പറയുന്നു.
‘വർഷങ്ങൾക്ക് മുമ്പ്, ഒരു ദിവസം പ്രകാശ് രാജ് എനിക്ക് ഫോൺ ചെയ്തു. തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളാകില്ല. സർപ്പദോഷമുണ്ട് എന്ന് ഭാര്യയോട് ഒരാൾ പറഞ്ഞു. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി സർപ്പദോഷമകറ്റാൻ അവൾ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യാതെ കുട്ടികൾ ഉണ്ടാവില്ല എന്നാണ് പറയുന്നത്. നിങ്ങൾക്ക് അവിടെ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ സർപ്പദോഷം അകറ്റുന്നതിനായി പൂജ നടത്താൻ സഹായം ചെയ്ത് തരണം എന്നായിരുന്നു പ്രകാശ് രാജ് എന്നോട് പറഞ്ഞത്. ഞാൻ അത് ശ്രദ്ധാപൂർവ്വം കേട്ടു. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം ഞാൻ ഞങ്ങളുടെ മംഗളൂരുറിപ്പോർട്ടർ ജിതേന്ദ്ര കുന്ദേശ്വരഗെയോട് ഇക്കാര്യം പറയുകയും ചെയ്തു’.
കുക്കെയിൽ എല്ലാ സംവിധാനവും ചെയ്തു കൊടുത്തു. അത് പ്രകാരം, പ്രകാശരാജിന്റെ ഭാര്യ കുക്കെയിൽ വന്ന് പൂജ ചെയ്ത് മടങ്ങുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം അവർക്ക് കുട്ടിയുണ്ടായി. ഈ വിവരം പ്രകാശ് രാജും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ ഫോൺ വിളിച്ച് പറഞ്ഞു. പ്രകാശ് രാജിന് ഒരു കുട്ടിയുണ്ടായെങ്കിൽ അത് കുക്കെയുടെ അനുഗ്രഹമാണ്. അവർ കുട്ടിയെ വേണ്ടന്ന് പറയുമോ? വെറുതേ ചോദിച്ച് പോകുകയാണ്! അയാൾ പുറത്ത് ഒന്നും, അകത്ത് മറ്റൊന്നുമാണ്. പുറമേ, അയാൾ വലിയ പുരോഗമനവാദിയും യുക്തിവാദിയും ചിന്തകനുമായി നടിക്കുകയാണ്. അകത്ത് മറ്റൊന്നാണ്. നാം എല്ലാം പുശ്ചത്തോടെ തള്ളിക്കളയേണ്ട വെറും ഹിപ്പോക്രാറ്റാണ്, അവസരവാദി. ഇരട്ടത്താപ്പുള്ള മനുഷ്യൻ’.
വിഷമുള്ള പാമ്പെന്ന് കളിയാക്കുമ്പോൾ തന്നെ അവർക്ക് അനുഗ്രഹമായി ആ ‘സർപ്പം’ തന്നെ വരണം! ഐഎസ്ആർഒ ശാസ്ത്രജ്ഞർ തിരുപ്പതിയിൽ പോയപ്പോൾ “സ്വന്തം കഴിവിൽ വിശ്വസിക്കാത്തവർ ദൈവത്തിലേക്ക് പോകുന്നു” എന്ന് പുരോഗമനവാദികൾ പരിഹസിക്കുന്നതുമായി ഈ സംഭവത്തിന് ഒരു ബന്ധവുമില്ല. ഇത്തരം സ്വകാര്യ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നത് എനിക്ക് പൊതുവെ ഇഷ്ടമുള്ള കാര്യമല്ല. സ്വന്തമായി പത്രം ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ എഴുതി പേജുകളിൽ മാലിന്യം തള്ളാറില്ല. എന്നാൽ ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്റെ വ്യക്തിത്വം നഷ്ടപ്പെടും. അതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്’- എന്ന് വിശ്വേശ്വർ ഭട്ട് ട്വിറ്ററിൽ കുറിച്ചു. പോസ്റ്റിനൊപ്പം റിപ്പോർട്ടർ ജിതേന്ദ്ര കുന്ദേശ്വരയും പ്രകാശ് രാജിന്റെ രണ്ടാം ഭാര്യ പോനി വർമ്മയും കുക്ക് ക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോയും വിശ്വേശ്വർ ഭട്ട് പുറത്തു വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha