സേതുരാമയ്യര്‍ റിട്ടേര്‍ഡായി

സി.ബി.ഐ ഡയറിക്കുറുപ്പിന്റെ അഞ്ചാം ഭാഗത്തില്‍ സേതുരാമയ്യര്‍ റിട്ടേര്‍ഡായി. അഞ്ചാം ഭാഗത്തില്‍ സുരേഷ് ഗോപിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ചിരുന്ന സേതുരാമയ്യര്‍ റിട്ടേര്‍ഡായതിനാലാണ്. സുരേഷ് ഗോപിയാണ് പുതിയ സി.ബി.ഐ ഉദ്യോഗസ്ഥനായി അഭിനയിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അഞ്ചാം ഭാഗവുമായി കെ.മധുവും എസ്.എന്‍ സ്വാമിയും മമ്മൂട്ടിയെ സമീപിച്ചെങ്കിലും അദ്ദേഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കാന്‍ തീരുമാനിച്ചത്.
സി.ബി.ഐ ഡയറിക്കുറിപ്പില്‍ സുരേഷ്‌ഗോപി അഭിനയിച്ചിരുന്നു. ആദ്യ മൂന്ന് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ നാലാംഭാഗം വേണ്ടത്ര ശ്രദ്ധയാകര്‍ഷിച്ചില്ല. അടുത്തിടെ കെ.മധു സംവിധാനം ചെയ്‌ത ബാങ്കിംഗ് അവേഴ്‌സ് പരാജയപ്പെട്ടിരുന്നു. എസ്.എന്‍.സ്വാമി തിരക്കഥയെഴുതിയ ലോക്‌പാലും പരാജയപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് സ്വാമി മമ്മൂട്ടിക്കുവേണ്ടി എഴുതിയ ആഗസ്റ്റ് 15ഉം പരാജയമായിരുന്നു. അതേ തുടര്‍ന്നാണ് മമ്മൂട്ടി ഇവര്‍ക്ക് ഡേറ്റ് നല്‍കാത്തതെന്നറിയുന്നു. അതേസമയം സേതുരാമയ്യര്‍ക്ക് ഇനി വലിയ സ്‌കോപ്പില്ലെന്നും പുതിയ കഥയുമായി വന്നാല്‍ ഡേറ്റ് നല്‍കുമെന്നുമാണ് മമ്മൂട്ടി പറഞ്ഞതെന്നറിയുന്നു.
വി.കെ പ്രകാശിന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന മമ്മൂട്ടി അതിനു ശേഷം ബാല്യകാലസഖിയുടെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കും. നവംബര്‍ 20ന് സക്കറിയയുടെ പ്രയ്‌സ് ദ ലോര്‍ഡിനെ ആസ്‌പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കുഞ്ഞനന്തന്റെ കടയും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസും പരാജയപ്പെട്ടതിന്റെ ക്ഷീണം വി.കെ.പിയുടെ ചിത്രത്തോടെ തീര്‍ക്കാനാകുമെന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തകളറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha