ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും മഞ്ജുവാര്യര്‍ക്കൊപ്പം

ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുന്നു. അഞ്ജലിമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡില്‍ വന്‍വിജയമായിരുന്ന ദില്‍ ചാഹ്താ ഹേയുടെ റീമേക്കാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അഞ്ജലി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ അഞ്ജലി മേനോന്റെ ചിത്രത്തിലൂടെ മഞ്ജുവാര്യര്‍ സിനിമയിലേയ്ക്ക് തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആശീര്‍വാദ് സിനിമാസ് മുന്നോട്ടുവച്ച ഓഫറാണ് മഞ്ജു സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് ആ ചിത്രത്തിലെ നായിക. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഒരു കോടി രൂപയാണ് മഞ്ജു പ്രതിഫലം വാങ്ങിയത്.
അതേസമയം നിരവധി സംവിധായകരുടെ കഥ മഞ്ജു കേള്‍ക്കുന്നുണ്ട്. പലരുമായും കരാറില്‍ ഒപ്പിട്ടെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha