മമ്മൂട്ടി ജ്യോതിക ചിത്രം കാതലിന് മികച്ച പ്രതികരണം...

മമ്മൂട്ടിക്കമ്ബനിയുടെ പ്രൊഡക്ഷനില്‍ ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതല്‍' ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോളിതാ ചിത്രം റിലീസായ ഇന്നുതന്നെ ഗോവന്‍ മേളയിലും രാജ്യാന്തര പ്രീമിയറായി പ്രദര്‍ശിപ്പിച്ചു.
ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ മമ്മൂട്ടി ജ്യോതിക ചിത്രം കാതലിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഇമോഷണല്‍ സീനുകളെല്ലാം തന്നെ മനോഹരമാണെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. ഇതോടൊപ്പം കാതലും മമ്മൂട്ടിയും സമൂഹ മാധ്യമങ്ങളിലും വൈറലാവുകയാണ്.
ഏതൊരു നടനും ചെയ്യാന്‍ മടിക്കുന്ന വേഷമാണ് സിനിമയില്‍ മമ്മൂട്ടി ചെയ്തിരിക്കുന്നതെന്നും,അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കൃത്യമായ രാഷ്ട്രീയമാണ് സിനിമ സംസാരിക്കുന്നതെന്നും, ഇത് കേരളം ഏറ്റെടുക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു. 54ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഗോവയില്‍ തിരിതെളിഞ്ഞു. 'വസുധൈവ കുടുംബകം' എന്നതാണ് ഇത്തവണത്തെ ചലച്ചിത്രമേളയുടെ ആപ്തവാക്യം.
https://www.facebook.com/Malayalivartha