ഐഎഫ്എഫ്ഐയിൽ ഹൗസ് ഫുള്ളായി മാളികപ്പുറം:- മികച്ച പ്രതികരണം പങ്കുവച്ച് പ്രദർശനം കണ്ടിറങ്ങിയവർ....

ഐ എഫ് എഫ് ഐയിലും ഹൗസ് ഫുളായി തിളങ്ങി മലയാള ചിത്രം മാളികപ്പുറം. കഴിഞ്ഞ ദിവസമായിരുന്നു ഐ എഫ് എഫ് ഐയിൽ ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണമാണ് പങ്കുവെച്ചത്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു മാളികപ്പുറം. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയുമാണ് ചേർന്നാണ് മാളികപ്പുറം നിർമ്മിച്ചത്. ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ അഭിനയ മുഹൂത്തങ്ങളാൽ കോർത്തിണക്കിയ സിനിമ ഇരുകെെയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. ബാലതാരങ്ങളായ ദേവനന്ദയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കെെകാര്യം ചെയ്തത്.
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് മാളികപ്പുറം കേരളത്തിൽ റിലീസ് ചെയ്തത്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, രൺജി പണിക്കർ, ആൽഫി പഞ്ഞിക്കാരൻ, ശ്രീപദ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.
ഐ എഫ് എഫ് ഐയിലെ പ്രദർശന വേളയിൽ ചിത്രത്തിൻ്റെ നായകൻ ഉണ്ണിമുകുന്ദൻ തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങിയവരും മാളികപ്പുറം കാണാൻ എത്തിയിരുന്നു. കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം കരസ്ഥമാക്കി മുന്നേറിയ ചിത്രമാണ് മാളികപ്പുറം.
https://www.facebook.com/Malayalivartha